സുരേഷ് ഗോപി ചെയ്തതെല്ലാം സ്നേഹം കൊണ്ടാണ്, ആ പ്രസംഗം കൂടിയായതോടെ എനിക്ക് വോട്ട് ചെയ്യേണ്ടവർ മറിച്ചുകുത്തുമെന്ന് ഉറപ്പായി: തുറന്നു പറഞ്ഞ് ഇന്നസെന്റ്

118

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഇന്നസെന്റ്. തലമുറ വ്യത്യാസം ഇല്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരം കൂടിയാണ് ഇന്നസെന്റ്. കസിനിമയിൽ മാത്രമല്ല റിയൽ ലൈഫിലും ഇന്നസെന്റിന് ഏറെ ആരാധകരുണ്ട്. ഏത് വിഷയത്തേയും നർമ്മം കലർത്തിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

കടുത്ത ജീവിതാനുഭവങ്ങളെ പോലും ഒരു ചിരിയിലൂടെയാണ് അദ്ദേഹം നേരിടുന്നത്. പോസിറ്റീവ് അനുഭവം തരുന്നതാണ് നടന്റെ പല അഭിമുഖങ്ങളും. വളരെ രസകരമായിട്ടാണ് ജീവിതത്തിലെ സംഭവങ്ങളും പങ്കുവെയ്ക്കുന്നത്. തന്റെ രോഗാവസ്ഥയെ പോലും നർമ്മത്തിൽ ചാലിച്ചാണ് അദ്ദേഹം പ്രേക്ഷകരിലേയ്ക്ക് എത്തിച്ചത്.

Advertisements

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇന്നസെന്റും സുരേഷ് ഗോപിയും തമ്മിലുള്ള ഒരു രസകരമായ അനുഭവമാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തനിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് സിരേഷ് ഗോപി എത്തിയ സംഭവമാണ് ഇന്നസെന്റ് പറയുന്നത്. ഈ ലോകം അതിലൊരു ഇന്നസെന്റ് എന്ന ഗൃഹലക്ഷ്മിയിലെ പക്തിയിലാണ് ആ രസകരമായ സംഭവം പങ്കുവെച്ചത്.

ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ:

തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചുവരുന്ന സമയത്ത് തനിക്കായി സുരേഷ് ഗോപി വോട്ടഭ്യർത്ഥിച്ച് എത്തിയപ്പോൾ ഉണ്ടായ ചില സംഭവങ്ങളാണ് ഇന്നസെന്റ് കുറിപ്പിൽ പറയുന്നത്. തനിക്ക് വേണ്ടി പ്രചാരണം നടത്താൻ എത്തണമെന്ന് ആരോടും ആവശ്യപ്പെ ടാതിരുന്നിട്ട് കൂടി തന്നോടുള്ള സ്‌നേഹം കൊണ്ട് സിനിമാ സാംസ്‌ക്കാരിക സാഹിത്യ രംഗത്തെ പലരും വോട്ട് ചോദിക്കാനെത്തിയെന്നും മധു സർ, മോഹൻലാൽ തുടങ്ങി പലരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നെന്നും ഇന്നസെന്റ് പറയുന്നു.

Also Read
കാക്കകൾക്കും തെരുവുനായകൾക്കും അന്നദാതാവായി ബഷീർ മുസ്ലിയാർ

ഒരു ദിവസം രാവിലെ ഇടവേള ബാബു എന്നെ വിളിച്ചു. ചേട്ടാ സുരേഷ് ഗോപി വരുന്നുണ്ട് ട്ടോ, ആരു വിളിച്ചു? ഞാൻ ചോദിച്ചു. അത് ഞാൻ വിളിച്ചതാ ഇടവേള ബാബു പറഞ്ഞു. അങ്ങനെ രാവിലെ അങ്കമാലിയിലേക്ക് സുരേഷ് ഗോപിയും നടൻ സിദ്ദിഖും കൂടിയെത്തി. അന്ന് സുരേഷ് ഗോപി ബിജെപി ആയിട്ടില്ല. അതുവരെ ഞാൻ എവിടെ ചെല്ലുമ്പോഴും എന്നെ കാണാനും എന്റെ കൈയിലൊന്നു പിടിക്കാനുമൊക്കെയുള്ള ആൾക്കാരുടെ ആരവം പതിവായിരുന്നു.

പക്ഷേ അന്ന് അങ്കമാലിയിലെ ജനങ്ങൾക്ക് എന്നോട് വലിയ താത്പര്യമില്ലായിരുന്നു. എല്ലാവരും ‘സുരേഷേട്ടാ സുരേഷേട്ടാ’ എന്ന് പറഞ്ഞ് സുരേഷ് ഗോപിയെ തൊടാനും കാണാനുമാണ് ആവേശം കാണിക്കുന്നത്. റോഡ് ഷോയുമായി അന്ന് രാവിലെ പോയ രണ്ട് സ്ഥലങ്ങളിലും സമാനമായ അനുഭവം. ആർക്കും എന്നെ വേണ്ട, സുരേഷ് ഗോപിയെ മതി. അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത്, നമ്മളേക്കാൾ മാർക്കറ്റുള്ള സുന്ദരനായിട്ടുള്ള ആൾക്കാരെ നമ്മൾ പ്രചാരണത്തിന് കൊണ്ടുനടക്കരുത്.

ഇവനെ എങ്ങനെ പറഞ്ഞുവിടും എന്നായി പിന്നെ എന്റെ ചിന്ത. അതോടൊപ്പം മറ്റൊരു സംഭവം കൂടിയുണ്ടായി. പ്രചാരണത്തിനിടെ പ്രസംഗിക്കാൻ അവസരം കിട്ടിയപ്പോൾ സുരേഷ് ഗോപി ചെയ്തത് കോൺഗ്രസ് നേതാക്കളെ നല്ല ഉഗ്രൻ ചീ ത്ത പറയുകയാണ്. എന്താണ് കോൺഗ്രസിൽ നടക്കുന്നത്, ഇപ്പോൾ ഒരു ചെറുക്കൻ, രാഹുൽ ഗാന്ധി, അതിന് മുൻപ് അവന്റെ അമ്മ സോണിയ ഗാന്ധി, ഈ കുടുംബം എത്ര കാലമായി തുടങ്ങിയിട്ട് എന്നൊക്കെ പറഞ്ഞ് നെഹ്റു കുടുംബത്തെ കടന്നാക്രമിക്കുകയാണ്.

അത് കൂടിയായതോടെ ഞാൻ ഒന്നുറപ്പിച്ചു. ഈ പ്രസംഗം കേട്ടവരിൽ എനിക്ക് വോട്ട് ചെയ്യേണ്ടവർ പോലും മറിച്ചുകുത്തുമെന്ന്. കാരണം ഈ പ്രസംഗം കേൾക്കുന്നവർക്ക് കോൺഗ്രസിനോട് സഹതാപം തോന്നുകയും അവർക്ക് വോട്ടിടാം എന്ന് തീരുമാനിക്കുകയും ചെയ്യും. അതോടെ ഉച്ചയ്ക്ക് തന്നെ ഇവനെ എങ്ങനെയെങ്കിലും പറഞ്ഞുവിടണം എന്ന് ഞാൻ ഉറപ്പിച്ചു.

Also Read
ജനിച്ച് വെറും പതിനൊന്ന് ദിവസത്തിനുള്ളിൽ ദത്ത് നൽകി ; ഇരുപത്തിമുന്നാം വയസ്സിൽ സ്വന്തം അമ്മയെ കണ്ടെത്തി മകൾ : വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഗ്രാമം

സിദ്ദിഖ് എന്റെ അടുത്ത് തന്നെ നിൽക്കുന്നുണ്ട്. ‘എടാ നിങ്ങൾ എപ്പോഴാ തിരിച്ചുപോകുന്നതെന്ന് പറഞ്ഞത്? ചേട്ടാ വൈകുന്നേരം വരെയുണ്ട്,’ സിദ്ദിഖ് പറഞ്ഞു. വേണ്ടട്ടാ, വേഗം നീ അവനേയും കൂട്ടി വിട്ടോ, അങ്ങനെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയായി. ഇന്നസെന്റേട്ടാ, ഞാൻ ഭക്ഷണം കഴിച്ച് ഒന്ന് ഫ്രഷായി പെട്ടെന്ന് തന്നെ വരാം, നമുക്ക് ഉച്ചയ്ക്ക് ശേഷം തകർക്കണം സുരേഷ് ഗോപി പറഞ്ഞു.

വേണ്ടടാ ഇന്നിനി പ്രചാരണം ഇല്ല. വേറെ പരിപാടികളാ, നിങ്ങൾക്ക് തിരിച്ചുപോകാം, ഞാൻ ലളിതമായി കാര്യം പറഞ്ഞു. അയ്യോ എന്നാൽ ഇനി എന്നാണ് വരേണ്ടതെന്ന് ചേട്ടൻ പറഞ്ഞാൽ മതി. ഞങ്ങൾ വേറൊരു ദിവസം കൂടി വരാം. സുരേഷ് ഗോപി പറഞ്ഞു. ഏയ് വേണമെന്നില്ലെടാ, വന്നതിൽ സന്തോഷം ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

അങ്ങനെ അവർ തിരിച്ചുപോയി. സുരേഷ് ഗോപി ചെയ്തതെല്ലാം എന്നോടുള്ള ആത്മാർത്ഥമായ സ്‌നേഹം കൊണ്ടാണ്. പക്ഷേ അതെനിക്ക് തിരിച്ചടിയാകുമെന്ന് അവനറിയില്ലായിരുന്നു എന്ന് മാത്രം എന്നും ഇന്നസെന്റ് പറയുന്നു.

Advertisement