എന്റെ വലിയ സ്വപ്നമാണ് സിനിമ, പക്ഷേ ആരും വിളിക്കുന്നില്ല ; ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ്

84

സിനിമ തന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്നമാണെന്ന് സീരിയല്‍ താരം മനോജ്. എന്നാല്‍ തന്നെ ആരും സിനിമയിലേക്ക് വിളിക്കുന്നില്ലെന്നും മനോജ് പറഞ്ഞു.

എന്റെയൊക്കെ വലിയ സ്വപ്നമെന്ന് പറയുന്നത് സിനിമ തന്നെയാണ്. പക്ഷേ ആരുമങ്ങനെ വിളിക്കുന്നില്ല. ചില ഫങ്ഷനില്‍ ചെല്ലുമ്പോള്‍ പല സിനിമാക്കാരും പറയാറുണ്ട് സീരിയല്‍ നല്ലതായിരുന്നു. കണ്ടു എന്നൊക്കെ . പക്ഷേ സിനിമയില്‍ നിന്ന് ഓഫറുകളൊന്നും കിട്ടാറില്ല എന്നതാണ് സത്യം. നാന സിനിമാ വാരികയിലെ അഭിമുഖത്തില്‍ മനോജ് വ്യക്തമാക്കി.

Advertisements

‘എന്നാല്‍ സിനിമയില്‍ ഡബ്ബ് ചെയ്യാറുണ്ട്. പുലിമുരുകനിലെ മെയിന്‍ വില്ലനു വേണ്ടി ഡബ്ബ് ചെയ്തത് ഞാനാണ്. അത് പോലെ ആട് ടുവിലെ വില്ലനും ശബ്ദം നല്‍കി. കായം കുളംകൊച്ചുണ്ണിക്കായി ഞാനും മോനും സ്വരം നല്‍കിയിട്ടുണ്ട.് ‘മനോജ് പറയുന്നു.

ഭാര്യ ബീനാ ആന്റണിയുമൊത്ത് അഭിനയിക്കുന്ന ആത്മസഖി സീരിയലിന്റെ വിശേഷങ്ങളും മനോജ് പങ്ക് വെച്ചു. ‘ആ സീരിയല്‍ രണ്ട് മൂന്ന് തവണ നിര്‍ത്താന്‍ പ്ലാന്‍ ചെയ്തതാണ് റേറ്റിംഗ് ഉള്ളതിനാല്‍ പിന്നെയും നീട്ടുകയായിരുന്നു,മുന്ന് പ്രാവശ്യമായി മൂന്ന് ക്ലൈമാക്സ് സീന്‍ ഷൂട്ട് ചെയ്യുക പോലുമുണ്ടായിട്ടുണ്ട്.

ഇത് നിര്‍ത്തുന്നതില്‍ വിഷമമുണ്ടെന്നും ഇനി ഞങ്ങള്‍ക്ക് ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിക്കാന്‍ കഴിയില്ലല്ലോ എന്നും ഞാന്‍ പ്രൊഡ്യൂസറോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചോദിച്ചു നിങ്ങള്‍ ഭാര്യഭര്‍ത്താക്കന്മാര്‍ തന്നെയാണല്ലോ എന്ന് സീരിയലില്‍ മാത്രമേ ഇത്രയും ഇന്റിമസിയാകാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുള്ളു. വീട്ടില്‍ ചെന്നാല്‍ അടിപിടി ബഹളമായിരിക്കും എന്ന് പറഞ്ഞപ്പോള്‍ പ്രൊഡ്യൂസറും കേട്ട് നിന്നവരും ചിരിയോട് ചിരിയായിരുന്നു.’

Advertisement