Home Entertainment Celebrities

ഒരു വിളി.. ഒരു വാക്ക് കേൾക്കാൻ കൊതിയാവുന്നു അമ്മച്ചീ, നീ ഇപ്പോൾ എവിടെയാണെന്ന് ചോദിച്ച് എങ്കിലും എന്നെ ഒന്ന് വിളിച്ചൂടെ : ബീന ആൻണിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

384

ബിഗ്‌സ്‌ക്രീൻ – മിനിസ്‌ക്രീൻ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന നടിയാണ് ബീന ആന്റണി. സിനിമകളിൽ നിന്ന് ഇപ്പോൾ അല്പം മാറി നിൽക്കുകയാണെങ്കിലും നിരന്തരം സീരിയലുകൾ ചെയ്യുന്നുണ്ട്. ബീന ആന്റണിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ നടി സോഷ്യൽ മീഡിയയിലൂടെയും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അമ്മ ലില്ലി ആന്റണിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ എത്തിയിരിയ്ക്കുകയാണ് നടി. എനിക്ക് ഏറ്റവും വിലപ്പെട്ട സ്വത്ത് ആണ് അമ്മ എന്ന് ബീന ഇൻസ്റ്റഗ്രാമിൽ എഴുതി.

Advertisements

ALSO READ

സമ്മതമില്ലാതെ സ്ത്രീ ശരീരത്തിൽ സ്പർശിക്കുന്നത് ക്രി മി നൽ കുറ്റമാണെന്ന് ഇവറ്റകൾ മനസിലാക്കുന്ന കാലം കാക്ക മലർന്നു പറക്കും: രശ്മി ആർ നായർ

ബീന ആന്റണിയുടെ വിവാഹ സമയത്ത് എടുത്ത ഒരു ഫോട്ടോയ്ക്കൊപ്പമാണ് നടിയുടെ പോസ്റ്റ്. അമ്മയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ്, ഈ ലോകത്ത് തനിയ്ക്ക് ഏറ്റവും വിലപ്പെട്ട സ്വത്ത് എന്റെ അമ്മ എന്ന് ബീന ആന്റണി എഴുതിയത്. നാല് വർഷം മുൻപ് ആണ് ബീന ആന്റണിയുടെ അമ്മ ലില്ലി ആന്റണി മരണപ്പെട്ടത്.

‘ഒരു വിളി.. ഒരു വാക്ക് കേൾക്കാൻ കൊതിയാവുന്നു അമ്മച്ചീ. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക് അമ്മച്ചിയുടെ മകളായി തന്നെ ജനിക്കണം. ഈ ജന്മത്തിൽ തരാൻ കഴിയാത്ത സ്നേഹം മുഴുവൻ അടുത്ത ജന്മത്തിൽ ഞാൻ തരും. നീ ഇപ്പോൾ എവിടെയാണെന്ന് ചോദിച്ച് എങ്കിലും എന്നെ ഒന്ന് വിളിച്ചൂടെ’ എന്നാണ് ബീന ആന്റണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കൂടെ കരയുന്ന കുറച്ച് ഇമോജികളും പങ്കുവച്ചിട്ടുണ്ട്.

ALSO READ

കുടുംബത്തിലെ ആദ്യത്തെ കൺമണി മിൻസാരയുടെ മാമോദീസ കഴിഞ്ഞു; ശ്രീലയയുടെ കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ശ്രുതി ലക്ഷ്മി

ഹൻസിബ ഹസൻ ആൻമരിയ തുടങ്ങിയവർ ബീന ആന്റണിയുടെ പോസ്റ്റിന് കമന്റ് എഴുതി. അമ്മ എന്നും താങ്കളുടെ ഉള്ളിൽ തന്നെയുണ്ട് എന്നാണ് ഹൻസിബയുടെ കമന്റ്. ‘ചേച്ചിയുടെയും അമ്മയുടെയും സ്നേഹം കുറച്ച് അകലെ നിന്ന് ഞാൻ കണ്ടിട്ടുണ്ട്. കൂടെ എന്നും അമ്മ ഉണ്ട്’ എന്നാണ് ആൻമരിയ ബീന ആന്റണിയുടെ പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടത്.

Advertisement