മഞ്ജു വാര്യര്‍ക്ക് ഒന്നും മിണ്ടാന്‍ കഴിയില്ല, കാരണം ഇതാണ്!

6

മലയാള സിനിമയില്‍ വലിയൊരു മാറ്റത്തിന് തുടക്കമായി മാറിയിരിക്കുകയാണ് ഡ്ബ്ല്യുസിസിയുടെ നിലപാടുകള്‍. താരസംഘടനയായ അമ്മയ്‌ക്കെതിരെ നടിമാര്‍ രംഗത്തെത്തിയതോടെ വെട്ടിലായിരിക്കുകയാണ് താരങ്ങള്‍.

Advertisements

രേവതി, പാര്‍വതി, പദ്മപ്രിയ, റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍ എന്നിവരെല്ലാം അമ്മയ്ക്കെതിരെ നിലയുറപ്പിക്കുമ്ബോഴും മഞ്ജു വാര്യര്‍ മൌനത്തിലാണ്. ഈ സഹാചര്യത്തില്‍ മഞ്ജുവിന്റെ പ്രതികരണം ഏറെ നിര്‍ണ്ണായകമാണ്. ഇന്നലെ നടന്ന പത്ര സമ്മേളനത്തില്‍ ഗീതു മോഹന്‍‌ദാസും മഞ്ജുവും മാത്രമാണ് പങ്കെടുക്കാതിരുന്നത്.

എന്നാല്‍, സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗീതു തന്റെ അഭിപ്രായങ്ങള്‍ വളരെ കൃത്യമായി തന്നെ അറിയിക്കാറുണ്ട്. എല്ലാതവണത്തേയും പോലെ ഇത്തവണയും മഞ്ജു മൗനം തുടരുകയാണ്. ആദ്യമായിട്ടല്ല മ‍ഞ്ജു ഈ വിഷയത്തില്‍ മൗനം പലിക്കുന്നത്.

അമ്മയിലേയ്ക്കുള്ള ദിലീപിന്റെ രണ്ടാം വരവിന് കളമൊരുങ്ങിയപ്പോള്‍ മഞ്ജു ഒരു പുരസ്കാര സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ട വിദേശത്തായിരുന്നു.

അതേസമയം, അമ്മയ്ക്കെതിരെ മഞ്ജു രംഗത്ത് വരാത്തത് പ്രസിഡന്റ് മോഹന്‍ലാലുമായുള്ള അടുത്ത ബന്ധമാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. മോഹന്‍ലാലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലായിരുന്നു ഡബ്ല്യുസിസിയുടെ പത്ര സമ്മേളനം.

എന്നാല്‍, മോഹന്‍ലാലിനെതിരെ മഞ്ജുവിന് ഒരിക്കലും ശക്തമായി പ്രതികരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. രണ്ടാം വരവില്‍ നടിക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നത് മോഹന്‍ലാല്‍ ആയിരുന്നു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മഞ്ജുവാണ് നായിക. സിനിമ റിലീസ് ആകാന്‍ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ അമ്മയ്ക്കെതിരെ വാ തുറക്കാന്‍ മഞ്ജുവിന് കഴിയില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Advertisement