എന്റെ അവസരങ്ങള്‍ അയാള്‍ മുടക്കി, മുകേഷിന് എതിരെ ആഞ്ഞടിച്ച് ഷമ്മി തിലകന്‍

29

കൊച്ചി: ഡബ്ലുസിസിസക്കെതിരെ അമ്മയ്ക്ക് വേണ്ടി ഇന്നലെ സിദ്ധിഖും കെപിഎസി ലളിതയും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലെ വാദങ്ങളെ തള്ളി ഷമ്മി തിലകനും രംഗത്ത്. മലയാള സിനിമയില്‍ അവസര നിഷേധമില്ലെന്ന സിദ്ദിഖിന്റെ വാക്കുകള്‍ക്ക് നേരെയാണ് ഷമ്മി തിലകന്‍ രൂക്ഷമായ പ്രതികരിച്ചിരിക്കുന്നത്.

Advertisements

സംവിധായകന്‍ വിനയന്റെ പടത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ തന്നെ അത് തിരിച്ചു കൊടുപ്പിച്ചതും അഭിനയിക്കാന്‍ സമ്മതിക്കാത്തതും മുകേഷാണെന്നും ഷമ്മി തിലകന്‍ ആരോപിച്ചു.സിനിമയില്‍ നിന്നും മുകേഷ് വിലക്കിയതിനു ശക്തമായ തെളിവുണ്ടെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

‘വിനയന്റെ ചിത്രത്തിനായി അഡ്വാന്‍സ് വാങ്ങിയതാണ്. അതെന്നെക്കൊണ്ട് നിര്‍ബന്ധിച്ച്‌ തിരിച്ചുകൊടുപ്പിച്ചു. മുകേഷാണ് അതില്‍ ഇടപെട്ടത്. ഈ വിഷയം കോടതിയില്‍ പറഞ്ഞിട്ടുമുണ്ട്. മുകേഷ് ഇത് നിഷേധിച്ചിട്ടുമില്ല. നിഷേധിക്കാന്‍ കഴിയില്ലെന്നും ഷ്മ്മി പറയുന്നു.

ഭാവി ഇരുളടഞ്ഞതാവുമെന്ന മുകേഷിന്റെ ഭീഷണി ഭയന്നിട്ടാണ് പിന്മാറിയത്. ഒരാഴ്ച മുന്‍പ് താന്‍ ചിലതു പറയാന്‍ തയ്യാറെടുത്തതാണെന്നും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് അനുനയിപ്പിച്ചതെന്നും ഷമ്മി വെളിപ്പെടുത്തി.

തനിക്ക് എഎംഎംഎ പ്രതിമാസം 5000 രൂപ നല്‍കുന്നത് എന്തിനെന്ന് എഎംഎംഎ വ്യക്തമാക്കണമെന്നും ഷമ്മി പറയുന്നു. സിനിമയില്‍ നിന്ന് റിട്ടയര്‍ ചെയ്യണമെന്നാണോ അമ്മ ഉദ്ദേശിക്കുന്നത്. സിനിമയില്ലാത്തതുകൊണ്ടാകണം അസോസിയേഷന്റെ റിട്ടയര്‍മെന്റ് സ്‌കീമായി ഈ തുക നല്‍കിയത്. കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അത് തിരിച്ചുനല്‍കി. എനിക്കതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതായും ഷമ്മി വ്യക്തമാക്കി. അതിനു ശേഷം ഒന്നു രണ്ടു ഷൂട്ടിങ് സെറ്റുകളില്‍ ചില പ്രൊഡക്ഷന്‍ മാനേജര്‍മാരില്‍ നിന്നു വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

തിലകന്റെ മകനായതുകൊണ്ടാണ് എന്നോടും ഇത്തരം സമീപനം. അച്ഛനോട് ചെയ്ത തെറ്റ് കാരണം എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടും ഒരു കാരണമാകാം. മോഹന്‍ലാലിന്റെ പ്രസിഡന്റ് പദത്തില്‍ വിശ്വാസമുണ്ട്. അച്ഛന്റെ വിഷയത്തില്‍ കഴിഞ്ഞയാഴ്ചയും ലാലേട്ടനുമായി സംസാരിച്ചിരുന്നു. പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഷമ്മി അറിയിച്ചു.

മുപ്പതുവര്‍ഷത്തോളമായി സിനിമയില്‍ കലാകാരനായി തുടരുന്ന വ്യക്തിയാണ് ഞാന്‍. അമ്മയുടെ ഫൗണ്ടര്‍ മെമ്ബറാണ്. അമ്മയ്ക്ക് അഞ്ച് കോടി നേടിക്കൊടുത്ത ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ചയാളാണ്. ഇത്ര വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ റിട്ടയര്‍ ചെയ്യണമെന്ന രീതിയിലാണോ എനിക്ക് 5000 രൂപ നല്‍കിയത്? കൈനീട്ടമെന്നാണ് അതിന് നല്‍കിയിരിക്കുന്ന പേര്. വാസ്തവത്തില്‍ അത് റിട്ടയര്‍മെന്റ് സ്‌കീമാണ്.-ഷമ്മി തിലകന്‍ പറഞ്ഞു.

Advertisement