നിങ്ങള്‍ അവന് ഈ വേഷം നല്‍കിയല്ലോ ലാലു മോനെ വില്ലന്‍ വേഷത്തില്‍ കാണുന്നത് എനിക്കിഷ്ടമല്ല, മോഹന്‍ലാലിനെ കുറിച്ച് അമ്മ ഭദ്രനോട് പറഞ്ഞത്

25

മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹന്‍ലാല്‍ സൂപ്പര്‍ ഡയറക്ടര്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല.

ഇരുവരുമൊന്നിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികം പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളില്‍ പ്രഥമ നിരയിലുണ്ട്. ഭദ്രന്‍ ആദ്യം ചെയ്ത 2 സിനിമകലിലും മോഹന്‍ലാലിന് വില്ലന്‍ വേഷമായിരുന്നു.

Advertisements

പൂമുഖപടിയില്‍ നിന്നെയും കാത്തും, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞുവും ആയിരുന്നു ആ സിനിമകള്‍. അങ്കിള്‍ബണ്‍ ആയിരുന്നു മറ്റൊരു ചിത്രം.

ഭദ്രന്‍ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മോഹന്‍ലാലിനെ മോചിപ്പിച്ച് ആദ്യമായി ചെയ്ത സിനിമയായിരുന്നു സ്ഫടികം.
മോഹന്‍ലാലിന്റെ അമ്മയ്ക്ക് അത് വലിയ ആശ്വാസമാണ് പകര്‍ന്നതെന്ന് ഭദ്രന്‍ പറയുന്നു. ചിത്രം കണ്ട ശേഷം മോഹന്‍ലാലിന്റെ അമ്മ ഭദ്രനോട് പങ്കു വെച്ചതിങ്ങനെ ‘എന്റെ ലാലു മോന് ഇങ്ങിനെ ഒരു വേഷം നല്‍കിയല്ലോ.

അവന്റെ വില്ലന്‍ വേഷങ്ങള്‍ കണ്ടു വിഷമിച്ചിരുന്ന എനിക്ക് ആദ്യമായി അവനെ സ്നേഹത്തോടെ നോക്കാന്‍ കഴിഞ്ഞു, ഒരുപാടു സന്തോഷമുണ്ട്, ഭദ്രന്‍’

മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ അവസാനം എത്തിയ സിനിമയാണ് ‘ഉടയോന്‍’, അധികം വൈകാതെ തന്നെ മോഹന്‍ലാല്‍ ഭദ്രന്‍ ടീം വീണ്ടും ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisement