ദളപതി 63 കോപ്പിയടി വിവാദത്തില്‍: ആറ്റ്ലിക്ക് എതിരെ സംവിധായകന്‍ ശിവ

30

സൂപ്പര്‍ ഹിറ്റായിരുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തിനു പിന്നാലെ ദളപതി വിജയിയുടെ പുതിയ ചിത്രവും കോപ്പിയടി വിവാദത്തില്‍.

വിജയിെയ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ദളപതി 63 എന്ന താല്‍ക്കാലിക പേരിട്ട ചിത്രമാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്.

Advertisements

സംവിധായകന്‍ ശിവയാണ് ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷന് ശിവ പരാതി നല്‍കി.

വനിത ഫുട്ബോള്‍ പ്രമേയമാക്കി താന്‍ ചെയ്ത ഹ്രസ്വചിത്രം അറ്റ്ലി കോപ്പിയടിച്ചിരിക്കുകയാണെന്നാണ് ശിവയുടെ ആരോപണം.

ശിവ കഥയുമായി നിരവധി നിര്‍മാണ കമ്പനികളെ സമീപിച്ചെങ്കിലും അവരെല്ലാം കയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് കഥ ഒരു ഹ്രസ്വചിത്രമാക്കി സംവിധാനം ചെയ്യുകയായിരുന്നു.

അങ്ങനെ താന്‍ സമീപിച്ച നിര്‍മാണ കമ്പനികളില്‍ ആരെങ്കിലും തന്റെ കഥ അറ്റ്ലിയ്ക്ക് ചോര്‍ത്തി നല്‍കിയാതാകാമെന്ന് ശിവ പറയുന്നത്.

എന്നാല്‍ ശിവയുടെ പരാതിയില്‍ അന്വേഷണം നടത്താനാവില്ലെന്നാണ് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷന്റെ നിലപാട്.

യൂണിയനില്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും അംഗത്വമുള്ള മെമ്പര്‍മാരുടെ പരാതികള്‍ പരിശോധിക്കാനേ അസോസിയേഷന് അധികാരമുള്ളുവെന്നും ശിവയുടെ മെമ്പര്‍ഷിപ്പ് ആ അധികാരപരിധിയില്‍ വരുന്നില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു.

തുടര്‍ന്ന് നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ശിവ.

Advertisement