‘സിംഗിൾ ലൈഫ് പൊളിച്ച് നടക്കാ’; ഭാമയെ ചൊറിഞ്ഞ് കമന്റ്; താരം നൽകിയ മറുപടി ഏറ്റെടുത്ത് ആരാധകരും

190

എകെ ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മറിയ താരസുന്ദരിയാണ് ഭാമ. നിവേദ്യത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ നിറയെ അവസരങ്ങൾ ആണ് നടിക്ക് ലഭിച്ചത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിരുന്നു. അതേ സമയം വിവാഹത്തോടെ നടി അഭിനയരംഗത്ത് നിന്നും ഇടവേള എടുക്കുക ആയിരുന്നു. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. ദുബായിയിൽ ബിസിനസ്സ് നടത്തിയിരുന്ന അരുൺ ആണ് ഭാമയുടെ ഭർത്താവ്. എന്നാൽ അടുത്തിടെ ഇവർ വേർപിരിയുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു.

Advertisements

അതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഭാമ പങ്കുവെക്കുന്ന ചിത്രങ്ങളിൽ ഭർത്താവ് അരുണിനെ കാണാത്തതുമായി ബന്ധപ്പെട്ട് ആയിരുന്നു ആ ചർച്ചകൾ ഒക്കെ നടന്നത്ന്നു. ഭാമ അരുണുമായി വേർപിരിഞ്ഞ് ആണോ താമസം. ചിത്രങ്ങളിൽ ഒന്നും അരുണിനെ കാണുന്നില്ലല്ലോ എന്നും ആരാധകർ കമന്റുകളിലൂടെ ചോദ്യങ്ങൾ ചോദിച്ചിരുന്നു.

ALSO READ- മകന് അടുത്തമാസം എട്ടുവയസ്സാകും മകൾക്ക് പതിനാലും; ഞാൻ എന്ന അച്ഛൻ എങ്ങനെ ഉണ്ടെന്ന് പിള്ളേരാണ് പറയേണ്ടത്: വിജയ് യേശുദാസ്

നടിയുടെ പ്രൊഫൈലിൽ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും താരം റിമൂവ് ചെയ്തിരുന്നു. പിന്നീട് വീണ്ടും കുടുംബ ചിത്രം പങ്കിട്ടത് ആരാധകരെ കൺഫ്യൂഷനിലാക്കിയിരുന്നു.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം യാത്രയിൽ നിന്നുമുള്ളൊരു ചിത്രം ഭാമ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഒരാൾ താരത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടൊരു കമന്റ് ചെയ്തത്. ഇതിനോട് ഭാമ പ്രതികരിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ALSO READ-നടൻമാർ താടി വെക്കുന്നതിന് പിന്നിലെന്താണെന്ന് മോഹൻലാലിനോട് ചോദിച്ച് വികെ ശ്രീരാമൻ, കിടിലൻ മറുപടി നൽകി മോഹൻലാൽ

ഭാമയോട്, ”സിംഗിൾ ലൈഫ് പൊളിച്ച് നടക്കാ” എന്നായിരുന്നു കമന്റ്. സിംഗിൾ ലൈഫ് ആകുമ്പോൾ പറയാട്ടോ. ഇപ്പോൾ അല്ല എന്നാണ് ഇതിന് ഭാമ നൽകിയ മറുപടി. ഭാമയും ഭർത്താവും പിരിഞ്ഞുവെന്ന തരത്തിലുള്ള സൂചനകൾക്ക് കൂടിയുള്ള മറുപടിയായിട്ടാണ് ഈ പ്രതികരണത്തെ ആരാധകർ കാണുന്നത്.

Advertisement