മകന് അടുത്തമാസം എട്ടുവയസ്സാകും മകൾക്ക് പതിനാലും; ഞാൻ എന്ന അച്ഛൻ എങ്ങനെ ഉണ്ടെന്ന് പിള്ളേരാണ് പറയേണ്ടത്: വിജയ് യേശുദാസ്

3750

തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000 ൽ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ ഗാന ഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകനെന്ന പദവിയേക്കാൾ ഉപരിയായി സംഗീത ലോകത്ത് തന്റേതായ മേൽവിലാസം സൃഷ്ടിച്ചെടുത്തിരുന്നു.

മലയാളത്തിൽ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളിൽ കഴിവ് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകൾ അമേയയും തനിയ്ക്ക് സംഗീതത്തിൽ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്.

Advertisements

വിജയ് യേശുദാസും ഭാര്യ ദർശനയും വേർപിരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. മക്കളുടെ എല്ലാ കാര്യങ്ങൾക്കും ഇരുവരും ഒരുമിച്ച് എത്താറുണ്ട്.

ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചും സംസാരിക്കുകയാണ് വിജയ് യേശുദാസ്. തനിക്ക് ബ്രേക്ക് വന്നത് നിവേദ്യത്തിലൂടെ ആയിരുന്നു. പാട്ടിലെ കറക്ഷൻസ് ഒക്കെ അപ്പ പറഞ്ഞു തരാറുണ്ട്. ഈ പാട്ട് ഈ രാഗത്തിലാണ് എന്ന് പറയാറുണ്ട്. എന്തെങ്കിലും ടിപ്പ്‌സ് ഒക്കെ പറഞ്ഞുതരാറുണ്ടെന്നും വിജയ് പറയുന്നു.

ALSO READ- നടൻമാർ താടി വെക്കുന്നതിന് പിന്നിലെന്താണെന്ന് മോഹൻലാലിനോട് ചോദിച്ച് വികെ ശ്രീരാമൻ, കിടിലൻ മറുപടി നൽകി മോഹൻലാൽ

അതേസമയം, ദാസേട്ടൻ എന്ന അച്ഛൻ ദേഷ്യക്കാരൻ ആണോ എന്ന ചോദ്യത്തിന്, എല്ലാവർക്കും ദേഷ്യം ഉണ്ടല്ലോ. ഇറിറ്റേറ്റ് ചെയ്തുവരുന്ന സംഭവത്തിന് നമ്മൾക്ക് ദേഷ്യം വന്നുപോകുമല്ലോ എന്നാണ് വിജയ് യേശുദാസ് പറയുന്നത്.

സ്‌കൂളിൽ ഒക്കെ പഠിക്കുമ്പോൾ ഒക്കെയും പുള്ളിക്ക് ലൈഫ് സംഗീതം ആയിരുന്നു. ട്രിപ്പിനുവേണ്ടിയുള്ള യാത്രകൾ ഒന്നും ഉണ്ടാകുമായിരുന്നില്ല, പ്രോഗ്രാമിനായി അപ്പയും അമ്മയും പോകുമ്പോൾ നമ്മളെയും കൊണ്ട് പോകുമായിരുന്നു. ഇപ്പോൾ അമേരിക്കയിൽ ആയപ്പോൾ അപ്പയും അമ്മയും കറങ്ങാൻ ഒക്കെ പോകുമെന്നാണ് വിജയ് യേശുദാസ് പറയുന്നത്.

ALSO READ- ഒന്നും പേടിക്കേണ്ട, സാമ്പത്തികവും ഓർത്ത് ഒന്നും ബുദ്ധിമുട്ടേണ്ട, എല്ലാം ചേട്ടനെപ്പോലെ ഞാൻ നോക്കിക്കോളാം: മഹേഷ് കുഞ്ഞുമോനെ നെഞ്ചോട് ചേർത്ത് കെബി ഗണേഷ് കുമാർ എംഎൽഎ

തന്റെ മകന് അടുത്തമാസം എട്ടുവയസ്സാകും മകൾക്ക് പതിനാലു വയസ്സുംൃമെന്നും വിജയ് യേശുദാസ് പറയുന്നു. അടുത്തിടയ്ക്ക് ഞങ്ങൾ അമേരിക്കയിലേക്ക് പോയിരുന്നു. കൂടാതെ അച്ഛനെന്ന നിലയിൽ താൻ എങ്ങനെ ഉണ്ടെന്ന് പിള്ളേരാണ് പറയേണ്ടതെന്നും എല്ലാ കാര്യങ്ങളും ഞങ്ങൾ പരസ്പരം തുറന്നുപറയുന്നവരാണ് എന്നും വിജയ് യേശുദാസ് പറഞ്ഞു.

Advertisement