Home Entertainment Celebrities

തന്റെ ഭാര്യയെ കുറിച്ച് മോശം പറഞ്ഞ ആൾക്ക് കണക്കിന് കൊടുത്ത് നടൻ നിരഞ്ജൻ നായർ

129

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായിരുന്നു നിരഞ്ജൻ നായർ. മൂന്നു മണി എന്ന സീരിയലിലെ രവി എന്ന കഥാപാത്രത്തിലൂടെയാണ് നിരഞ്ജൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. തൊട്ടപ്പുറത്തെ പയ്യൻ എന്ന ഇമേജുള്ള നിരഞ്ജന് ആരാധകരും ഏറെയാണ്. പൂക്കാലം വരവായി എന്ന സീരിയലിലാണ് ഏറ്റവും ഒടുവിൽ നിരഞ്ജനെ കണ്ടത്. ഹർഷൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

ബോഡി ഷെയിമിങ്, എത്ര തന്നെ പറഞ്ഞാലും അതിൽ കാര്യമായ മാറ്റമൊന്നും സംഭവിയ്ക്കില്ല. സിനിമ താരങ്ങളെ മാത്രമല്ല അവരുടെ വീട്ടിലുള്ളവരെയും തടിയുടെയും നിറത്തിന്റെയും പേരിൽ വിമർശിക്കുന്നത് കഷ്ടം തന്നെയാണ്. തന്റെ ഭാര്യയെ കുറിച്ച് മോശം പറഞ്ഞ ആൾക്ക് കണക്കിന് കൊടുത്ത് രംഗത്തെത്തിരിയ്ക്കുകയാണ് ഇപ്പോൾ നടൻ നിരഞ്ജൻ നായർ. എന്റെ ഭാര്യ എങ്ങിനെ ഇരുന്നാലും എനിക്ക് ഇഷ്ടമാണ്, അതേ കുറിച്ച് അഭിപ്രായം പറയാൻ നിങ്ങളാരാണ് എന്നാണ് നിരഞ്ജന്റെ ചോദ്യം.

Advertisements

ALSO READ

തന്റെ ഏറെ നാളത്തെ ആഗ്രഹം സാധ്യമായി ; ഇത് എന്റെ രക്തത്തിലുള്ളതാണെന്ന് വീണ നായർ

‘സത്യം പറഞ്ഞാൽ ഗോപിക ചേട്ടന് ഒട്ടും ചേരില്ല. അവരെ കാണാൻ അശ്ലീലമായും പ്രായമായതായും തോന്നുന്നു. നിങ്ങൾക്ക് കുറച്ച് കൂടെ നല്ല ഒരാളെ കിട്ടും. നിങ്ങളെ കാണാൻ നല്ല ഭംഗിയാണ്. ഒന്നും തോന്നരുത്, പറയാതിരിക്കാൻ പറ്റുന്നില്ല. നിങ്ങളുടെ ലുക്കിന് ഗോപിക ഒട്ടും സ്യൂട്ട് അല്ല. അവരുടെ സ്വഭാവം അറിയില്ല കേട്ടോ. ലുക്കിന്റെ കാര്യം പറഞ്ഞതാ. ഒരുമിച്ച് കാണുമ്പോൾ ശരിക്കും ചേട്ടന്റെ കാര്യം ആലോചിച്ച് സങ്കടം വരുവാ’ എന്നാണ് ഒരു ആരാധകൻ എന്ന് പറയുന്ന ആളിന്റെ വിലാപം.

അത് നിങ്ങൾ നോക്കേണ്ട കാര്യമില്ല. ആർക്ക് ആരാണ് ചേരുന്നത് എന്ന് താനാണോ തീരുമാനിക്കുന്നത്. എന്റെ ഭാര്യയെ കുറിച്ച് പറയാൻ താനാരാ. സ്വന്തമായി ഒരു മുഖം പോലും ഇല്ലാത്തവൻ. എന്റെ ഭാര്യയ്ക്ക് അവളുടേതായ സൗന്ദര്യമുണ്ട്. എനിക്കും ഇഷ്ടമാണ്. എനിക്ക് ആര് ചേരും എന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ. മേലിൽ ഇമ്മാതിരി ഡയലോഗും കൊണ്ട് എന്റെ അടുത്തേക്ക് വന്ന് പോകരുത്.

ALSO READ

ഗോഡ് ഈസ് ഗ്രേറ്റ്; ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ശ്രദ്ധ നേടി നാദിർഷയുടെ പോസ്റ്റ്

പ്രസവത്തിന് ശേഷം ഏതൊരു സ്ത്രീയുടെയും ശരീരം ഒന്ന് ഷേപ്പ്ലെസ്സ് ആകും. ഒരു അമ്മ ആകാൻ അവൾ ചെയ്ത ത്യാഗം തന്നെ അതാണ്. ഗെറ്റ് ലോസ്റ്റ്’- എന്നാണ് നിരഞ്ജന്റെ മറുപടി. ഏത് നൂറ്റാണ്ടിലാ ജീവിയ്ക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് ചാറ്റിന്റെ സ്‌ക്രീൻ പ്രിന്റ് നിരഞ്ജൻ നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

 

 

Advertisement