ഗോഡ് ഈസ് ഗ്രേറ്റ്; ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ശ്രദ്ധ നേടി നാദിർഷയുടെ പോസ്റ്റ്

71

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സംവിധായകനും സുഹൃത്തുമായ നാദിർഷ. ദൈവം വലിയവനാണ് (god is great) എന്നായിരുന്നു ഫേസ്ബുക്കിൽ നാദിർഷ കുറിച്ചത്.

നാദിർഷയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. വിഷയത്തിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റ് ചെയ്തു.

Advertisements

ALSO READ

അവൾ ഇപ്പോഴും എനിക്ക് ഒരു കുഞ്ഞാണ്, അവളുടെ ജീവിതത്തിലെ അടുത്ത സുപ്രധാന ഘട്ടം ആരംഭിക്കുന്നു ; മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ഉമ നായർ

കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനവുമായി ദിലീപിന്റെ ആരാധകരും രംഗത്ത് എത്തിയിരുന്നു. ദിലീപിന്റെ വീടിന് മുൻപിൽ ലഡുവിതരണം ചെയ്താണ് ചിലർ രംഗത്തെത്തിയത്. അതേസമയം ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെയോ മറ്റ് പ്രതികളുടെയോ പ്രതികരണം വന്നിട്ടില്ല.

സത്യം ജയിച്ചു എന്നായിരുന്നു വിധി വന്നതിന് പിന്നാലെ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള പ്രതികരിച്ചത്. മറ്റ് പ്രതികരണങ്ങളൊന്നും അദ്ദേഹവും നടത്തിയിരുന്നില്ല.

അതേസമയം കേസിൽ അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അക്കാര്യം പ്രോസിക്യൂഷൻ നിഷേധിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ അപ്പീൽ പോകില്ലെന്നും അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

എന്നാൽ കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ദിലീപ്.

ALSO READ

വിഡ്ഢിത്തം കാണിക്കല്ലേ ബാലൻ സാറേ, വെല്ലുവിളികളാവാം, പക്ഷേ അത് നിന്നേക്കാൾ നാലഞ്ചോണം കൂടുതൽ ഉണ്ടവരോടാവരുത് : ദിലീപിന്റെ വാക്കുകൾ പങ്കിട്ട് ആദിത്യൻ

ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ ദു:ഖമോ സന്തോഷമോ ഇല്ലെന്നും എന്നാൽ ശക്തനായ പ്രതി പുറത്തുനിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു വിഷയത്തിൽ ബാലചന്ദ്രകുമാറിന്റെ പ്രതികരണം.

നാദിർഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിലായിരുന്നു ദിലീപ് അവസാനം അഭിനയിച്ചത്. ഡിസംബർ 31ന് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്.

അതേസമയം ദിലീപിന്റെ നിരവധി സുഹൃത്തുക്കളും സജാമ്യവുമായി ബന്ധപ്പെട്ട വാർത്തയിൽ പ്രതികരിച്ചു. സുഹൃത്തും സംവിധാനകനുമായ വ്യാസൻ കെ.പി.യുടെ വാക്കുകൾ ഇങ്ങനെ,

‘ലോകായുക്തയെ വന്ധ്യങ്കരിച്ചത് മാധ്യമങ്ങൾക്ക് വാർത്തയല്ല. ‘ക്ഷീരമുള്ളോരകിടിൻ ചുവട്…’ ദിലീപ് തന്നെ മാധ്യമ ധർമ്മം!’-വ്യാസന്റെ വാക്കുകൾ.

 

ജോൺ ഡിറ്റോ (സംവിധായകൻ)യുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു, ദിലീപിന് സ്വാഭാവിക നീതി കിട്ടി. ബാലചന്ദ്രകുമാറിന്റെയും പൊലീസിന്റേയും ചാനലുകളുടേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു. സന്തോഷം.

Advertisement