വീട്ടിൽ വരുന്നവരെല്ലാം നിന്റെ ഭാഗ്യമാണ് ഷാഫി എന്ന് റജിലയോട് പറയുമ്പോൾ ഞാൻ തിരുത്തും, ശരിക്കും എന്റെ ഭാഗ്യമാണ് അവൾ, എവിടെയോ നശിച്ച് പോവുമായിരുന്ന ആളുടെ ജീവിതത്തിലേക്ക് സ്വന്തം റിസ്‌കിൽ കയറി വന്ന പെൺകുട്ടി : ഭാര്യയെ കുറിച്ച് വാചാലനായി കൊല്ലം ഷാഫി

149

ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന ആൽബം പാട്ടുകളിലൂടെ ശ്രദ്ധേയനായ താരമാണ് കൊല്ലം ഷാഫി. എഴുത്തുകാരനായും ഗായകനായിട്ടുമൊക്കെ തിളങ്ങിയ ഷാഫി ഇപ്പോൾ ഒരു അഭിനേതാവ് കൂടിയാണ്. സിനിമയിലും മിനിസ്‌ക്രീൻ പരിപാടികളിലുമൊക്കെ സജീവമായി പങ്കെടുക്കാറുള്ള ഷാഫി തന്റെ കുടുംബവിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണിപ്പോൾ. ഗായകൻ എംജി ശ്രീകുമാർ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. അവതാരകന്റെ ചോദ്യങ്ങൾക്കിടയിൽ തന്റെ കുടുംബത്തെ കുറിച്ചും ഭാര്യയെ പറ്റിയുമൊക്കെ ഷാഫി വെളിപ്പെടുത്തി

വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെയുള്ള എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് രസകരമായൊരു കഥയാണ് ഷാഫി പറഞ്ഞത്. പ്രണയലേഖനങ്ങൾ ഞാൻ അങ്ങോട്ട് കൊടുത്തിട്ടുള്ള ചരിത്രമാണുള്ളത്. അതിന് മറുപടി കിട്ടിയിട്ടില്ലെന്ന് മാത്രമല്ല പലരും അത് പരിഗണിച്ചിട്ടില്ല. ഞാൻ പ്രണയം പേറി കുറേ നടന്നിട്ടുണ്ടെങ്കിലും അത് നഷ്ടപ്പെട്ട ആളാണ്.

Advertisements

ALSO READ

ഇന്നിവിടെ ബാത്ത്‌റൂമിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയിലാണ്, ബാക്കിയുള്ള ദിവസം വായു കിട്ടുമോ എന്ന് പോലും സംശയമാണ് ; മനുഷ്യത്വരഹിതമാണോ ഈ ടാസ്‌ക് : ബിഗ്‌ബോസിനെ വിമർശിച്ച് പ്രേക്ഷകരും

ആ പ്രണയം പൊളിഞ്ഞ് അവളെ നഷ്ടമായപ്പോഴാണ് വീട്ടുകാർ എന്നെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത്. അങ്ങനെ വീട്ടുകാരുടെ നിർബന്ധപ്രകാരം ഇരുപത്തിമൂന്നാമത്തെ വയസിൽ വിവാഹിതനായി. ഉമ്മ കരച്ചില് കണ്ടാണ് പെണ്ണു കാണാൻ പോയത്. ശേഷം ആറ് മാസത്തെ ഗ്യാപ്പ് വന്നു.

ഞാൻ പ്രണയിച്ചിരുന്ന സമയത്തെഴുതിയെ ഡയറി അവൾക്ക് വായിക്കാൻ കൊടുത്തു. ഇത് വായിക്കുക, എനിക്കിനി നിങ്ങൾക്ക് തരാൻ സ്‌നേഹം വല്ലതും ബാക്കിയുണ്ടോയെന്ന് ആദ്യം നോക്കാനും പറഞ്ഞു. ഡയറി വായിച്ചതിന് ശേഷം എനിക്ക് നിങ്ങളെ അതിനേക്കാളും ഇരട്ടിയായി പ്രണയിക്കാൻ എനിക്ക് കഴിയുമെന്നായിരുന്നവൾ പറഞ്ഞു. കഴിഞ്ഞ് 18 വർഷമായി അവൾ മനോഹരമായി തന്നെ പ്രണയിച്ച് കൊണ്ടിരിക്കുകയാണ്. അവളെ കുറിച്ചാണ് ഞാൻ ആദ്യമെഴുതിയ പാട്ടിൽ പറഞ്ഞത്. ഭാര്യ റജിലയെ കുറിച്ച് ഷാഫി പറയുന്നു.

ALSO READ

എനിക്ക് ആത്മവിശ്വാസവും സന്തോഷവും തോന്നുന്നു ; കറുപ്പിൽ കൂടുതൽ സുന്ദരിയായി അഭയ ഹിരൺമയി

വീട്ടിൽ വരുന്നവരെല്ലാം നിന്റെ ഭാഗ്യമാണ് ഷാഫി എന്ന് റജിലയോട് പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ കേൾക്കുമ്പോൾ ഞാൻ തിരുത്തും, ശരിക്കും എന്റെ ഭാഗ്യമാണ് അവൾ. എവിടെയോ നശിച്ച് പോവുമായിരുന്ന ആളുടെ ജീവിതത്തിലേക്ക് സ്വന്തം റിസ്‌കിൽ കയറി വന്ന പെൺകുട്ടിയാണ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവൾ ശക്തമായ പിന്തുണയുമായി എനിക്കൊപ്പമുണ്ടായിരുന്നു. പാട്ട് നിർത്തിയാലോ എന്നാലോചിച്ച സമയങ്ങളൊക്കെ അവളായിരുന്നു പോത്സാഹനം തന്നത്.

മഞ്ജു ചേച്ചിയുടെ കൂടെ ഞാൻ അഭിനയിച്ച് കാണണമെന്നാണ് ഏറ്റവും കൂടുതലായി അവൾ ആഗ്രഹം പറഞ്ഞതെന്ന് ഷാഫി വ്യക്തമാക്കുന്നു. ഇപ്പോൾ മൂന്ന് മക്കളുടെ കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ്. മൂത്തമകൻ പ്ലസ് വണ്ണിൽ പഠിക്കുകാണെന്ന് പറഞ്ഞപ്പോൾ ഷാഫിയെ കണ്ടാൽ കല്യാണം കഴിച്ചന്നേ പറയുകയില്ലെന്നാണ് എംജി ശ്രീകുമാറിന്റെ കമന്റ്. എന്നാൽ അടുത്തിടെ താൻ നാൽപത്തിരണ്ടാം ജന്മദിനം ആഘോഷിച്ചതായി ഷാഫി വെളിപ്പെടുത്തുകയുമുണ്ടായി.

Advertisement