ആ മു റി വ് അങ്ങനെ ഉണങ്ങില്ല; എല്ലാം ശരിയായി എന്നുപറയുന്ന ഒരു ജീവിതത്തിൽ ഞാൻ എത്തിയിട്ടില്ല: ഭാവന

124

നമ്മൾ എന്ന സിനിമയിലൂടെ വന്ന് തെന്നിന്ത്യൻ സിനിമകളുടെ ഭാഗമായി മാറിയ നടിയാണ് ഭാവന. കന്നഡ സിനിമകളിലാണ് നടി കൂടുതലായും ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഒത്തിരി ആരാധകരുള്ള നടിമാരിൽ ഒരാൾ കൂടിയാണ് ഭാവന.

ഏറെ നാളായി മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ഭാവന അടുത്തിടെ മടങ്ങിയെത്തിയിരുന്നു. നീണ്ട അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ന്റെ ഇക്കാക്കക്കൊരു പ്രേമണ്ടാർന്നു എന്ന സിനിമയിസലൂടെയാണ് താരം തിരിച്ചെത്തിയത്.

Advertisements

ഇന്ന് കൈനിറയെ ചിത്രങ്ങളാണ് ഭാവനയെ മലയാളത്തിൽ നിന്നും തേടിയെത്തുന്നത്. സോഷ്യൽമീഡിയയിലും ഏറെ സജീവമാണ് ഭാവന. റാണിയാണ് ഭാവനയുടെ ഏറ്റവും പുതിയ റിലീസ്. പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റാണി.

ALSO READ- അതിഗംഭീര അഭിനയം, വര്‍മനില്ലെങ്കില്‍ ജയിലറില്ല, വിനായകനെ വാനോളം പുകഴ്ത്തി രജനികാന്ത്

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഭാവന ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞുപോയ കാലത്ത് തനിക്കുണ്ടായ നഷ്ടങ്ങളെ കുറിച്ചും അത് സമ്മാനിച്ച ഉണങ്ങാത്ത മു റി വു കളെ കുറിച്ചുമാണ് താരം സംസാരിക്കുന്നത്.


തന്നെ ഏറ്റവും ബാധിച്ചത് അച്ഛന്റെ മര ണ മാണ് എന്ന് താരം പറയുന്നു. തന്റെ മ ര ണം വരെ ആ വേർപാട് ഉണ്ടാക്കിയ മുറിവ് ഹൃദയത്തിൽ ഉണങ്ങാതെ കിടക്കുമെന്നും ഭാവന പറഞ്ഞു. എല്ലാ മനുഷ്യരെപ്പോലെയും തന്നെ വിഷമങ്ങൾ തന്നെയും ബാധിക്കാറുണ്ട്. എല്ലാവരും ഇനി സ്‌ട്രോങ്ങായി നിലനിൽക്കുമെന്ന് രാവിലെ എണീറ്റ് തീരുമാനിക്കുന്നതല്ലല്ലോ. അതങ്ങളെ വന്നു പോകുന്നതാണ് എന്ന് ഭാവന പറഞ്ഞു.
ALSO READ- അനിരുദ്ധുമായി പ്രണയത്തിലോ, ഒടുവില്‍ ആരാധകരുടെ സംശയത്തിന് മറുപടിയുമായി കീര്‍ത്തി സുരേഷ്, താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

തന്റെ അച്ഛൻ മ രി ച്ചി ട്ട് എട്ട് വർഷമാകുന്നു. കാലം മുറിവുണക്കുമെന്ന് പറയാറുണ്ട്. എന്നാൽ, താൻ മ രി ക്കുന്ന വരെയും അച്ഛൻ പോയ ആ വേദന തന്റെ ഉള്ളിൽ ഉണ്ടാകും. ആ മു റി വ് അങ്ങനെ ഉണങ്ങില്ല, ചിലപ്പോൾ അതിന്റെ തീവ്രത കുറയുമായിരിക്കുമെന്നും താരം പറഞ്ഞു.

തന്റെ ജീവിതത്തിൽ എല്ലാം ശരിയായി എന്നുപറയുന്ന ഒരു ജീവിതത്തിൽ ഞാൻ എത്തിയിട്ടില്ല. ഇപ്പോഴും പല രീതിയിലും ജീവിതത്തിൽ സ്ട്രഗിൾ ചെയ്യുന്നുണ്ട്. എല്ലാം ഒരുനാൾ ശരിയാകുമെന്ന പ്രതീക്ഷയിലാണ് ജീവിതമെന്നും ഭാവന പറയുന്നു.

ഭാവനയെ കുറിച്ച് അടുത്ത സുഹൃത്തും അവതാരകയും അഭിനേത്രിയുമായ ശിൽപ ബാല പറഞ്ഞതിങ്ങനെ, ‘കേസൊക്കെ അവസാനിച്ച് അവൾ ഒന്ന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ച് തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. കരയാതെ ഒരു രാത്രി പോലും അവളെ അവളുടെ ഭർത്താവ് കണ്ടിട്ടില്ല. അവർക്ക് ഒന്നിച്ചൊരു യാത്ര പോലും പോവാനായിട്ടില്ല. നീതി കിട്ടുമെന്നാണ് അവളുടെ വിശ്വാസം’- എന്നാണ് ശിൽപ ബാല പറഞ്ഞത്.

Advertisement