അനിരുദ്ധുമായി പ്രണയത്തിലോ, ഒടുവില്‍ ആരാധകരുടെ സംശയത്തിന് മറുപടിയുമായി കീര്‍ത്തി സുരേഷ്, താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

267

തെന്നിന്ത്യന്‍ സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മലയാളി കൂടിയായി നടി കീര്‍ത്തി സുരേഷ്. മുന്‍ കാല തെന്നിന്ത്യന്‍ നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ്‌കുമാറിന്റെയും മകള്‍ കൂടിയായ കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരം കൂടിയാണ്.

Advertisements

ബാലതാരായി എത്തിയ നടി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ കൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും കീര്‍ത്തി തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവം. അധികം മലയാള ചിത്രങ്ങള്‍ താരം അഭിനയിച്ചിട്ടില്ലെങ്കിലും കേരളത്തിലും താരത്തിന് ധാരാളം ആരാധകരാണ് ഉള്ളത്.

Also Read: പ്രിയതമന്റെ പിറന്നാള്‍ ആഘോഷമാക്കി നയന്‍താര, ആശംസകളുമായെത്തി സഹപ്രവര്‍ത്തകരും ആരാധകരും, വൈറലായി വീഡിയോ

മഹാനടി എന്ന ചിത്രത്തിന് താരത്തെ തേടി ഒത്തിരി അവാര്‍ഡുകള്‍ എത്തിയിരുന്നു. കൈനിറയെ ചിത്രങ്ങളാണ് ഇതിന് ശേഷം കീര്‍ത്തിക്ക് ലഭിച്ചത്. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് കീര്‍ത്തി സുരേഷ്.

അടുത്തിടെ താരം പ്രമുഖ സംഗീത സംവിധായകന്‍ അനിരുദ്ധുമായി പ്രണയത്തിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ പോകുകയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ജവാന്‍ സിനിമ ഹിറ്റായി ബോളിവുഡിലടക്കം അനിരുദ്ധ് തിളങ്ങിനില്‍ക്കുമ്പോഴാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

Also Read: 90 ദിവസം എവിടെയും പോകരുതെന്ന് പറഞ്ഞു, എന്റെ കുഞ്ഞിന്റെ ആദ്യ ഹാര്‍ട്ട് ബീറ്റ് കേട്ടത് പോലും ഫോണിലൂടെയായിരുന്നു, ഭാര്യ പ്രിയയെ കുറിച്ച് ആറ്റ്‌ലി പറയുന്നു

ഇപ്പോഴിതാ താനും അനിരുദ്ധും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. തന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് അനിരുദ്ധെന്നും താരം പറഞ്ഞു.

Advertisement