പ്രിയതമന്റെ പിറന്നാള്‍ ആഘോഷമാക്കി നയന്‍താര, ആശംസകളുമായെത്തി സഹപ്രവര്‍ത്തകരും ആരാധകരും, വൈറലായി വീഡിയോ

56

മലയാളിയായ ലേഡി സൂപ്പര്‍താരം നയന്‍താര തെന്നിന്ത്യന്‍ സിനിമാ ലോകത്ത് എതിരാളികളില്ലാതെ മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ് ഇപ്പോള്‍. കൈ നിറയെ ചിത്രങ്ങളുമായി സൂപ്പര്‍താരങ്ങളുടെ പിന്‍ബലം ഇല്ലാതെ തന്നെ നയന്‍താര തന്റെ സിനിമകള്‍ ബോക്‌സോഫീസ് സൂപ്പര്‍ ഹിറ്റാക്കുകയാണ്.

Advertisements

സിനിമ കഴിഞ്ഞാല്‍ പിന്നെ കുടുംബത്തിനൊപ്പം തന്നെയാണ് നയന്‍താര. ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും മക്കള്‍ ഉലകിനും ഉയിരുനുമൊപ്പം കളിച്ചും ചിരിച്ചും സമയം ചെലവഴിക്കാനാണ് താരത്തിന് ഏറെയിഷ്ടം. വിഘ്‌നേഷും സിനിമയുടെ തിരക്കിലാണ്.

Also Read: 90 ദിവസം എവിടെയും പോകരുതെന്ന് പറഞ്ഞു, എന്റെ കുഞ്ഞിന്റെ ആദ്യ ഹാര്‍ട്ട് ബീറ്റ് കേട്ടത് പോലും ഫോണിലൂടെയായിരുന്നു, ഭാര്യ പ്രിയയെ കുറിച്ച് ആറ്റ്‌ലി പറയുന്നു

ഇരുവരും സോഷ്യല്‍മീഡിയയിലും സജീവമാണ്. പ്രണയം ആരംഭിച്ച് ഏറെ വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും കടുത്തപ്രണയത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് വിഘ്നേഷും നയന്‍സും.

ഇപ്പോഴിതാ തന്റെ പ്രിയതമന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് നയന്‍താര. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയിലെ സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമാണ് പിറന്നാളാഘോഷത്തില്‍ പങ്കെടുത്തത്.

Also Read: അന്ന് അങ്ങനെ പറഞ്ഞുപോയതിന്റെ പേരില്‍ 10 ദിവസമാണ് എന്നോട് മിണ്ടാതിരുന്നത്, ദിലീപ് നമ്മള്‍ വിചാരിക്കുന്നത് പോലെയൊരാളല്ല, തുറന്നുപറഞ്ഞ് ലാല്‍ജോസ്

കേക്ക് കട്ട് ചെയ്ത് വിഘ്‌നേഷിന് നല്‍കുകയും പിന്നാലെ പ്രിയതമന് ഉമ്മ സമ്മാനിക്കുകയും ചെയ്യുന്ന നയന്‍താരയെ വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിഘ്‌നേഷിന് ആശംസകള്‍ നേര്‍ന്ന് കമന്റിട്ടത്.

Advertisement