ഡിപ്രഷനിലൂടെ കടന്നുപോയി, ഞാനൊരു മീനിങ്‌ലെസായി തോന്നി, മലയാള സിനിമയില്‍ നിന്നും വിട്ടുനിന്നതിനെ കുറിച്ച് മനസ്സുതുറന്ന് ഭാവന

113

നമ്മള്‍ എന്ന സിനിമയിലൂടെ വന്ന് തെന്നിന്ത്യന്‍ സിനിമകളുടെ ഭാഗമായി മാറിയ നടിയാണ് ഭാവന. കന്നഡ സിനിമകളിലാണ് നടി കൂടുതലായും ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഒത്തിരി ആരാധകരുള്ള നടിമാരില്‍ ഒരാള്‍ കൂടിയാണ് ഭാവന.

Advertisements

ഏറെ നാളായി മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ഭാവന അടുത്തിടെ മടങ്ങിയെത്തിയിരുന്നു. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ന്റെ ഇക്കാക്കക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമയിസലൂടെയാണ് താരം തിരിച്ചെത്തിയത്.

Also Read; 90 ദിവസം എവിടെയും പോകരുതെന്ന് പറഞ്ഞു, എന്റെ കുഞ്ഞിന്റെ ആദ്യ ഹാര്‍ട്ട് ബീറ്റ് കേട്ടത് പോലും ഫോണിലൂടെയായിരുന്നു, ഭാര്യ പ്രിയയെ കുറിച്ച് ആറ്റ്‌ലി പറയുന്നു

ഇന്ന് കൈനിറയെ ചിത്രങ്ങളാണ് ഭാവനയെ മലയാളത്തില്‍ നിന്നും തേടിയെത്തുന്നത്. സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് ഭാവന. ഇപ്പോഴിതാ മലയാള സിനിമയില്‍ നിന്നും വിട്ടുനിന്നതിനെ കുറിച്ച് ഭാവന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

താന്‍ മലയാള സിനിമയില്‍ നിന്ന് മാത്രമാണ് മാറിനിന്നത്. കന്നട മൂവിസ് ചെയ്തുകൊണ്ടേയിരുന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ താന്‍ ഒരു മീനിങ് ലെസായി തോന്നിയിട്ടുണ്ടെന്നും ഡിപ്രഷനിലൂടെയൊക്കെ കടന്നുപോയിട്ടുണ്ടെന്നും ഭാവന പറയുന്നു.

Also Read: അന്ന് അങ്ങനെ പറഞ്ഞുപോയതിന്റെ പേരില്‍ 10 ദിവസമാണ് എന്നോട് മിണ്ടാതിരുന്നത്, ദിലീപ് നമ്മള്‍ വിചാരിക്കുന്നത് പോലെയൊരാളല്ല, തുറന്നുപറഞ്ഞ് ലാല്‍ജോസ്

ഒത്തിരി ചോദ്യങ്ങള്‍ മനസ്സിലേക്ക് വന്നിരുന്നു. ചില സമയത്ത് ബ്ലാങ്ക് ഫീലിങ്ങായിരിക്കുമെന്നും ഇനി സിനിമ ചെയ്യണോ വേണ്ടയോ എന്നൊക്കെ തോന്നുമെന്നും ഒരുപാട് മൂഡ് സ്വിങ്‌സും കോണ്‍സ്റ്റന്റ് ആയ ചിന്തകളും വരുന്ന ആളാണ് താനെന്നും ചിലപ്പോള്‍ അത് പെട്ടെന്ന് പോയി പഴയത് പോലെയാവുമെന്നും എന്നാല്‍ വീണ്ടും അതേ അവസ്ഥ തിരിച്ചെത്തുമെന്നും ഭാവന പറയുന്നു.

Advertisement