അസാമാന്യ അഭിനയം, ടൊവിനോയും ഫഹദും ദുല്‍ഖറുമെല്ലാം മികച്ച നടന്മാര്‍, പ്രണവ് സിനിമയിലെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, തുറന്നുപറഞ്ഞ് വിശാല്‍

261

തമിഴകത്തെ യുവ സൂപ്പര്‍താരവും തമിഴ് നടികര്‍ സംഘം തലവനുമായ താരമാണ് നടന്‍ വിശാല്‍. നിരവധി സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകളില്‍ നായകനായിട്ടുള്ള വിശാല്‍ മലയാളത്തിലും സിനിമകള്‍ ചെയ്തിട്ടുണ്ട്.

Advertisements

ഒത്തിരി ആരാധകരാണ് തെന്നിന്ത്യയാകെ താരത്തിനുള്ളത്. ഇപ്പോഴിതാ മലയാള സിനിമയിലെ യുവതാരങ്ങളെ കുറിച്ച് വിശാല്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ടൊവിനോയും ഫഹദും ദുല്‍ഖറുമെല്ലാം മികച്ച നടന്മാരാണെന്ന് വിശാല്‍ പറയുന്നു.

Also Read: പ്രിയതമന്റെ പിറന്നാള്‍ ആഘോഷമാക്കി നയന്‍താര, ആശംസകളുമായെത്തി സഹപ്രവര്‍ത്തകരും ആരാധകരും, വൈറലായി വീഡിയോ

പ്രണവ് മോഹന്‍ലാലിനെ നന്നായിട്ട് അറിയാം. തന്റെ ഫാമിലി ഫ്രണ്ടാണെന്നും പ്രണവ് ഒരിക്കലും സിനിമിയില്‍ നായകനായി അഭിനയിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രണവിന്റെ സിനിമ കണ്ടപ്പോള്‍ സന്തോഷവും അഭിമാനവും തോന്നിയെന്നും വിശാല്‍ പറയുന്നു.

ഒരു ഫന്റാസ്റ്റിക് ആക്ടറാണ് ഫഹദ്. ഫിനോമിനല്‍ ആക്ടറാണ് ദുല്‍ഖര്‍. ടൊവിനോക്ക് അസാമാന്യ അഭിനയമാണ്. പ്രണവ് സിനിമയില്‍ ബ്രില്യന്റായാണ് അഭിനയിച്ചതെന്നും ഇത്രത്തോളം താന്‍ പ്രതീക്ഷിച്ചില്ലെന്നും വിശാല്‍ പറയുന്നു.

Also Read: 90 ദിവസം എവിടെയും പോകരുതെന്ന് പറഞ്ഞു, എന്റെ കുഞ്ഞിന്റെ ആദ്യ ഹാര്‍ട്ട് ബീറ്റ് കേട്ടത് പോലും ഫോണിലൂടെയായിരുന്നു, ഭാര്യ പ്രിയയെ കുറിച്ച് ആറ്റ്‌ലി പറയുന്നു

മലയാളത്തില്‍ നല്ല നടിമാരുമുണ്ട്. ഇപ്പോള്‍ തമിഴ് സിനിമയില്‍ കൂടുതലും നായികമാരായി എത്തുന്നത് മലയാളികളാണെന്നും തന്റെ സിനിമയിലും കൂടുതലും നായികമാരായത് മലയാളി നടമാരാണെന്നും വിശാല്‍ പറയുന്നു.

Advertisement