90 ദിവസം എവിടെയും പോകരുതെന്ന് പറഞ്ഞു, എന്റെ കുഞ്ഞിന്റെ ആദ്യ ഹാര്‍ട്ട് ബീറ്റ് കേട്ടത് പോലും ഫോണിലൂടെയായിരുന്നു, ഭാര്യ പ്രിയയെ കുറിച്ച് ആറ്റ്‌ലി പറയുന്നു

350

ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച തമിഴിലെ സൂപ്പര്‍ സംവിധായകരില്‍ ഒരാളാണ് ഇന്ന് ആറ്റ്‌ലി കുമാര്‍. അസോസിയേറ്റ ്ഡയറക്ടറായി തന്റെ കരിയര്‍ ആരംഭിച്ച ആറ്റ്‌ലി രാജാറാണി എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെയാണ് സ്വതന്ത്ര്യ സംവിധായകനായി മാറിയത്.

Advertisements

ഇളയദളപതി വിജയിലെ നായകനാക്കി മൂന്ന് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളാണ് തുടര്‍ച്ചയായി ആറ്റ്‌ലി ഒരുക്കിയത്. ഇതിന് പിന്നാലെ തെന്നിന്ത്യന്‍ സിനിമയിലെ വിലപിടിപ്പുള്ള സംവിധായകരില്‍ ഒരാളായി ആറ്റ്‌ലി.

Also Read: അന്ന് അങ്ങനെ പറഞ്ഞുപോയതിന്റെ പേരില്‍ 10 ദിവസമാണ് എന്നോട് മിണ്ടാതിരുന്നത്, ദിലീപ് നമ്മള്‍ വിചാരിക്കുന്നത് പോലെയൊരാളല്ല, തുറന്നുപറഞ്ഞ് ലാല്‍ജോസ്

ജവാന്‍ എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെയാണ് ആറ്റ്‌ലി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രവും തിയ്യേറ്ററില്‍ വമ്പന്‍ വിജയമാണ് കൊയ്തത്. 650 കോടി ക്ലബ്ബില്‍ ഇടംനേടി ജവാന്‍ തിയ്യേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ജവാന്റെ ഓഡിയോ ലോഞ്ച് സമയത്ത് ഭാര്യ കൃഷ്ണപ്രിയയെ കുറിച്ച് ആറ്റ്‌ലി പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്. തന്റെ വിജയത്തിന് പിന്നില്‍ ഒത്തിരി പേരുണ്ട്, അതില്‍ ഒരാളാണ് ഭാര്യയെന്നും ഒരിക്കല്‍ തങ്ങള്‍ ട്രിപ്പ് പോയപ്പോഴാണ് അവള്‍ പ്രെഗ്നന്ഡറാണെന്ന് അറിഞ്ഞതെന്നും തന്‌റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നുവെന്നും ആറ്റ്‌ലി പറയുന്നു.

Also Read: ഉമ്മി എന്ന് വരും, ഇനിയെന്നാ കാണുന്നെ? മകളുടെ സ്‌നേഹത്തോടെയുള്ള അന്വേഷണങ്ങൾ; വീഡിയോ പങ്കിട്ട് ലക്ഷഅമി പ്രമോദ്, ടച്ചിംഗ് എന്ന് ആരാധകർ!

അവളോട് 90 ദിവസം ട്രാവലൊന്നും ചെയ്യരുതെന്ന് ഡോക്ടര്‍ പറഞ്ഞു. ജവാന്റെ ഷൂട്ടിഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴെന്നും താനും ഭാര്യക്കൊപ്പം നില്‍ക്കാന്‍ വേണ്ടി ശ്രമിച്ചുവെന്നും എന്നാല്‍ അവള്‍ തന്നോട് പറഞ്ഞത് ഒമ്പതുമാസമേ തനിക്ക് കുഞ്ഞിനെ വയറ്റില്‍ കൊണ്ട് നടക്കേണ്ടതുള്ളീ പക്ഷേ നീ 8 വര്‍ഷമായി സിനിമയെ ഉള്ളില്‍ കൊണ്ട് നടക്കുകയാണെന്നും ധൈര്യമായി പോയി സിനിമ തീര്‍ത്തിട്ട വാ എന്നായിരുന്നുവെന്നും ആറ്റ്‌ലി പറയുന്നു.

ഒരു ദിവസം ഷൂട്ടിനിടെ അവള്‍ തന്നെ വിളിച്ചു. കുഞ്ഞ് ഹാര്‍ട്ട് ബീറ്റ് കേള്‍പ്പിച്ചു തന്നുവെന്നും സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുവെന്നും തന്റെ വിഷമഘട്ടത്തില്‍ തനിക്കൊപ്പം നിന്ന ഒരേയൊരാള്‍ പ്രിയ മാത്രമാണെന്നും ആറ്റ്‌ലി പറയുന്നു.

Advertisement