അന്ന് അങ്ങനെ പറഞ്ഞുപോയതിന്റെ പേരില്‍ 10 ദിവസമാണ് എന്നോട് മിണ്ടാതിരുന്നത്, ദിലീപ് നമ്മള്‍ വിചാരിക്കുന്നത് പോലെയൊരാളല്ല, തുറന്നുപറഞ്ഞ് ലാല്‍ജോസ്

582

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി മലയാള സിനിമയലെ സൂപ്പര്‍ സംവിധായകനായി മാറിയ വ്യക്തിയാണ് ലാല്‍ജോസ്. സ്വതന്ത്ര സംവിധായകന്‍ ആകുന്നതിന് മുന്‍പ് തന്നെ ലാല്‍ജോസ് സിനിമയില്‍ പ്രശസ്തനായിരുന്നു. തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യും മുന്‍പേ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ രീതിയില്‍ മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നു.

Advertisements

പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ ശരിക്കുമൊരു ഹീറോ ആയിരുന്നു. സിനിമയില്‍ സജീവമായ അദ്ദേഹം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ഒരുക്കിയത്.

Also Read: ആദ്യമായി ജോജു ഡയലോഗ് പറഞ്ഞതും പാട്ടിൽ അഭിനയിച്ചതും എന്റെ സിനിമയിൽ; ജോജുവിനെ അഭിനയിപ്പിച്ചത് ബിജു മേനോൻ പറഞ്ഞിട്ട്: ലാൽ ജോസ്

ഇപ്പോഴിതാ അടുത്ത സുഹൃത്ത് ദിലീപ് ചാന്തുപൊട്ട് എന്ന സിനിമയുടെ ഷൂട്ടിനിടെ തന്നോട് പിണങ്ങിയതിനെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ജോസ്. ദിലീപ് തന്റെ ഉറ്റസുഹൃത്താണ് എന്നാല്‍ ദിലീപിനൊപ്പം വര്‍ക്ക് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ലാല്‍ജോസ് പറയുന്നു.

ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് നേരത്തെയിറങ്ങണമെന്ന് ദിലീപ് തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ അന്നാണ് കടലില്‍ ഒരു അപൂര്‍വ്വപ്രതിഭാസം ഉണ്ടായതെന്നും വര്‍ഷത്തിലൊരിക്കലേ ഇങ്ങനെ സംഭവിക്കയുള്ളൂ എന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞതെന്നും അത് തനിക്ക് സിനിമയില്‍ ഷൂട്ട് ചെയ്താല്‍ കൊള്ളാമെന്ന് തോന്നിയെന്നും ലാല്‍ പറയുന്നു.

Also Read:ഉമ്മി എന്ന് വരും, ഇനിയെന്നാ കാണുന്നെ? മകളുടെ സ്‌നേഹത്തോടെയുള്ള അന്വേഷണങ്ങൾ; വീഡിയോ പങ്കിട്ട് ലക്ഷഅമി പ്രമോദ്, ടച്ചിംഗ് എന്ന് ആരാധകർ!

എന്നാല്‍ അപ്പോഴേക്കും ദിലീപ് സിനിമാഷൂട്ട് കഴിഞ്ഞ് ഡ്രസ് മാറാന്‍ പോയിരുന്നു. താന്‍ ദിലീപിനെ വിളിക്കാനായി ആളെ വിട്ടുവെന്നും എന്നാല്‍ ദിലീപ് വരാന്‍ തയ്യാറായില്ലെന്നും താന്‍ നേരിട്ട് പോയി ചോദിച്ചപ്പോള്‍ ശരീരത്തില്‍ നിന്നും രാധയെ ഇറക്കിവിട്ടു എന്നായിരുന്നു മറുപടിയെന്നും ലാല്‍ പറയുന്നു.

അപ്പോള്‍ താന്‍ തമാശരൂപേണെ രാധയെ തിരിച്ചുകയറ്റിയിട്ട് സിബ്ബിട്ടാല്‍ മതിയെന്ന് പറഞ്ഞു. എന്നാല്‍ ഈ മറുപടി ദിലീപിന് അത്രത്തോളം ഇഷ്ടമായില്ലെന്നും അതിന്റെ പേരില്‍ 10 ദിവസത്തോളം തന്നോട് മിണ്ടിയിട്ടില്ലെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

Advertisement