ആദ്യമായി ജോജു ഡയലോഗ് പറഞ്ഞതും പാട്ടിൽ അഭിനയിച്ചതും എന്റെ സിനിമയിൽ; ജോജുവിനെ അഭിനയിപ്പിച്ചത് ബിജു മേനോൻ പറഞ്ഞിട്ട്: ലാൽ ജോസ്

158

മലയാള സിനിമയിൽ സഹസംവിധായകനായി വന്ന് പിന്നീട് ഹിറ്റ് സംവിധായകനായി മാറിയ താരമാണ് ലാൽ ജോസ്. മമ്മൂട്ടി നായകനായി എത്തിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധാന കുപ്പായം അണിയുന്നത്. അതിന് ശേഷം അദ്ദേഹത്തിന്റേതായി ഏകദേശം 25 ലധികം സിനിമകൾ സംവിധാനം ചെയ്തു കഴിഞ്ഞു.

ലാൽ ജോസിന്റെ സിനിമകൾ ഹിറ്റാവുന്നത് പതിവാണ്. നിരനവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലാൽ ജോസിന്റെ ആദ്യകാല സിനിമകളിലെ പരാജയ ചിത്രമായിരുന്നു രസികൻ.

Advertisements

നായികയായി സംവൃത സുനിൽ അരങ്ങേറിയ ഈ ചിത്രത്തിൽ നായകൻ ദിലീപായിരുന്നു. എന്നാൽ ഈ ചിത്രം വലിയ പരാജയമായി. അത് തന്റെ മാനസിക നിലയെ പോലും ബാധിച്ചുവെന്ന് ലാൽ ജോസ് വെളിപ്പെടുത്തിയിരുന്നു.ഇപ്പോഴിതാ സംവിധാനം ചെയ്ത പട്ടാളം, രസികൻ തുടങ്ങിയ സിനിമകളിലേക്ക് താരങ്ങളെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്.

ALSO READ- ഉമ്മി എന്ന് വരും, ഇനിയെന്നാ കാണുന്നെ? മകളുടെ സ്‌നേഹത്തോടെയുള്ള അന്വേഷണങ്ങൾ; വീഡിയോ പങ്കിട്ട് ലക്ഷഅമി പ്രമോദ്, ടച്ചിംഗ് എന്ന് ആരാധകർ!

തന്റെ പരാജയ ചിത്രം ആയിരുന്നെങ്കിലും പട്ടാളം സിനിമയിലൂടെ തനിക്ക് നിരവധി പേർക്ക് അവസരം കൊടുക്കാൻ സാധിച്ചെന്നാണ് ലാൽ ജോസ് പറയുന്നത്. പട്ടാളം സിനിമയ്ക്ക് മുന്നോടിയായി ഗൾഫിൽ ഒരു ഷോയ്ക്ക് പോയപ്പോൾ ടിനി ടോമും ഗിന്നസ് പക്രുവുമെല്ലാം തനിക്കൊപ്പം ഉണ്ടായിരുന്നെന്നും തന്റെ ഏതെങ്കിലും സിനിമയിൽ അവസരം നൽകുമെന്ന് അന്ന് താൻ അവരോട് പറഞ്ഞിരുന്നെന്നും സംവിധായകൻ വെളിപ്പെടുത്തി.

അതുപോലെ രസികൻ സിനിമയിലേക്ക് ആദ്യം നായികയായി തീരുമാനിച്ചിരുന്നത് സംവൃതയെയായിരുന്നില്ലെന്നും ലാൽ ജോസ് പറയുന്നുണ്ട്. അജയനെ (ഗിന്നസ്സ് പക്രു) മീശമാധവനിൽ അഭിനയിപ്പിച്ചു.

ALSO READ-നിങ്ങളാണ് എന്റെ ശക്തി ഡോൺ ചേട്ടാ, എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനം; പുതിയ വിശേഷങ്ങൾ പങ്കിട്ട് ഡിവൈൻ ക്ലാര

കൂടാതെ, പട്ടാളത്തിലേക്ക് മമ്മൂട്ടിയുടെ കൂടെ കാഡറ്റുകളിൽ ഒരാളായി ടിനി ടോമിനെ എടുത്തു. ജോജു ജോർജ് പട്ടാളത്തിലേക്ക് വരുന്നത് ബിജു മേനോൻ റെക്കമെന്റ് ചെയ്തിട്ടായിരുന്നു.പട്ടാളം സിനിമയിലായിരുന്നു ജോജു ആദ്യമായി ഡയലോഗും പാട്ടിലുമൊക്കെയായി അഭിനയിച്ചത്. അങ്ങനെ ഒരുപാട് പേരുടെ തുടക്കമായിരുന്നു പട്ടാളം ലാൽജോസ് പറഞ്ഞു.

പട്ടാളം സിനിമക്ക് മുമ്പ് ഗൾഫിൽ ഒരു ഷോ ചെയ്യാൻ പോയപ്പോൾ കൂടെ വന്നതായിരുന്നു ടിനി ടോമും, ഉണ്ണിയും അജയനുമൊക്കെ (ഗിന്നസ് പക്രു). ഞാൻ സിനിമ എടുക്കുമ്പോൾ നിങ്ങളെയും വിളിക്കാമെന്ന് അന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു.അതിൽ അജയനെ (ഗിനസ്സ് പക്രു) മീശമാധവനിൽ അഭിനയിപ്പിച്ചു. പട്ടാളത്തിലേക്ക് മമ്മൂട്ടിയുടെ കൂടെ കാഡറ്റുകളിൽ ഒരാളായി ടിനി ടോമിനെ എടുത്തു. ഈ സമയത്ത് ജോജു ജോർജ് പട്ടാളത്തിലേക്ക് വരുന്നത് ബിജു മേനോൻ റക്കമെന്റ് ചെയ്തിട്ടായിരുന്നു.

ജോജു ആദ്യമായി ഡയലോഗും പാട്ടിലുമൊക്കെയായി അഭിനയിച്ചത് പട്ടാളം സിനിമയിലായിരുന്നു എന്ന് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ പരിപാടിയിൽ ലാൽ ജോസ് പറയുന്നു അങ്ങനെ ഒരുപാട് പേരുടെ തുടക്കമായിരുന്നു പട്ടാളം ലാൽജോസ് പറഞ്ഞു.

Advertisement