നിങ്ങളാണ് എന്റെ ശക്തി ഡോൺ ചേട്ടാ, എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനം; പുതിയ വിശേഷങ്ങൾ പങ്കിട്ട് ഡിവൈൻ ക്ലാര

238

ഒരുകാലത്ത് സിനിമയിലും സീരിയലിലും നിറസാന്നിധ്യമായിരുന്ന ഡിംപിൾ റോസിന്റെ സഹോദരനും ഭാര്യയും ഇന്ന് മലയാളികൾക്ക് സുപരിചിതരാണ്. ഡോണും ഡിവൈനും സോഷ്യൽമീഡിയയിലെ താരങ്ങളായി മാറിയിരിക്കുകയാണ്.

സ്വന്തം യുട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ഡോണിന് കോടതി വിവാഹമോചനം അനുവദിച്ചതോടെ പള്ളിയിൽ വെച്ചുള്ള കെട്ടും ഡോണും ഡിവൈനും നടത്തിയിരുന്നു. ഇതിനിടെ രണ്ടാമത്തെ കുഞ്ഞ് ജീവിതത്തിലേക്ക് വന്നിരിക്കുന്നത്. ഇരുവരും മൂന്നാമത്തെ വിവാഹ വാർഷികവും ആഘോഷിച്ചതിന് പിന്നാലെയാണ് രണ്ടാമത്തെ കുഞ്ഞ് എത്തിയത്.

Advertisements


ഗർഭത്തിന്റെ ഓരോ അവസ്ഥയും ഡിവൈൻ സോഷ്യൽമീഡിയയിലൂടെ പങ്കിട്ടിരുന്നു. തന്റെയും ഭർത്താവിന്റെയും കുഞ്ഞിന്റെയും വിശേഷങ്ങൾ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഡിവൈൻ ക്ലാര പങ്കിടാറുണ്ട്.

ALSO READ- പഠാന്റെ റെക്കോർഡ് ജവാൻ തകർക്കുമെന്ന് സംശയമില്ല, എന്നാൽ ഈ തെന്നിന്ത്യൻ സിനിമകളെ മറികടക്കാനാകുമോ ഷാരൂഖ് ചിത്രത്തിന്; ചർച്ച ഉയരുന്നു

ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞുവാവ ജനിച്ചതാണ് ക്ലാര പങ്കിടുന്ന വിശേഷം. സെപ്റ്റംബർ 13 ന് ആയിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. ഗർഭിണിയായതു മുതൽ എല്ലാ വിശേഷങ്ങളും ഡിവൈൻ തന്റെ വീഡിയോസിലൂടെ പങ്കുവച്ചിരുന്നു. കുഞ്ഞ് ജനിച്ച സന്തോഷവും ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. ആൺ കുഞ്ഞാണ് പിറന്നിരിക്കുന്നത്.


പിന്നാലെ ഡിവൈൻ ക്ലാര ഭർത്താവിന്റെ സ്നേഹത്തെ കുറിച്ചും പിന്തുണയെ കുറിച്ചും പുതിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ്. തന്റെ പ്രസവ സമയത്ത് മൂത്തകുഞ്ഞ് തൊമ്മുവിനും മറ്റ് കുടുംബാഗങ്ങൾക്കുമൊപ്പം ഡോൺ പുറത്ത് കാത്തു നിൽക്കുന്നതും, കുഞ്ഞ് പിറന്നപ്പോൾ അതിനെ കൈയ്യിലേക്ക് വാങ്ങുന്നതും എല്ലാം കാണിച്ചുകൊണ്ടുള്ള വീഡിയോയ്ക്കൊപ്പ ഡിവൈൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ALSO READ- ‘ഞാനൊരു കല്യാണം കഴിച്ചാൽപ്പിന്നെ ഇങ്ങനെ കോമഡി പറയാൻ പറ്റില്ല’; രഞ്ജിത് ശങ്കറിന്റെ ട്രോളിന് ചുട്ടമറുപടിയുമായി ഉണ്ണി മുകുന്ദൻ, താരത്തിന്റെ വിവാഹം വീണ്ടും ചർച്ച

‘നിങ്ങളാണ് എന്റെ ശക്തി ഡോൺ ചേട്ടാ, എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് നിങ്ങൾ. നിങ്ങളുമൊന്നിച്ചുള്ള ജീവിതം എന്നെ കൂടുതൽ ശക്തയും കംഫട്ടബിളും ആക്കുന്നു’ ഡിവൈൻ എഴുതിയതിങ്ങനെ.

അതേസമയം, ഡോണിനെ പ്രശംസിച്ചുകൊണ്ടും ഡിവൈന് ആശംസ അറിയിച്ചുകൊണ്ടുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. നല്ല ഒരു ഭർത്താവും അച്ഛനുമാണ് ഡോൺ, ഡോണിനെ കിട്ടിയ ഡിവൈൻ ഭാഗ്യവതിയാണ് എന്നൊക്കെയാണ് കമന്റുകൾ.

Advertisement