പഠാന്റെ റെക്കോർഡ് ജവാൻ തകർക്കുമെന്ന് സംശയമില്ല, എന്നാൽ ഈ തെന്നിന്ത്യൻ സിനിമകളെ മറികടക്കാനാകുമോ ഷാരൂഖ് ചിത്രത്തിന്; ചർച്ച ഉയരുന്നു

49

ബോളിവുഡിൽ ഷാരൂഖ് ഖാന്റെ ആധിപത്യം ഊട്ടിയുറപ്പിക്കുകയാണ് അടുത്തിറങ്ങിയ ചിത്രങ്ങൾ. പത്താൻ സിനിമയുടെ ആഗോള വിജയത്തിന് ശേഷം വീണ്ടും ബോക്സ് ഓഫീസിനെ ഇളക്കി മറിച്ചിരിക്കുകയാണ് ഷാരൂഖിന്റെ പുതിയ ചിത്രം ജവാൻ.

തെന്നിന്ത്യൻ താരനിരയാൽ സമ്പന്നമായ ഈ ബോളിവുഡ് ചിത്രത്തിന്റെ വിജയാഘോഷവും വാർത്തകൽ ഇടംപിടിക്കുകയാണ്. തെന്നിന്ത്യൻ വിജയചിത്രങ്ങൾ ബോളിവുഡിലും ചരിത്രം എഴുതുന്നതിനിടെയാണ് ഷാരൂഖ് ചിത്രം രണ്ടാമതും ബോളിവുഡിന് പുതുജീവൻ നൽകുന്നത്.

Advertisements


2023ലെ തന്നെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ജവാൻ കുതിക്കുന്നത്. റിലീസ് കഴിഞ്ഞുള്ള രണ്ടാമത്തെ ഞായറാഴ്ചയിൽ ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫിസിൽ മികച്ച നേട്ടം കൈവരിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

ALSO READ- ‘ഞാനൊരു കല്യാണം കഴിച്ചാൽപ്പിന്നെ ഇങ്ങനെ കോമഡി പറയാൻ പറ്റില്ല’; രഞ്ജിത് ശങ്കറിന്റെ ട്രോളിന് ചുട്ടമറുപടിയുമായി ഉണ്ണി മുകുന്ദൻ, താരത്തിന്റെ വിവാഹം വീണ്ടും ചർച്ച

അറ്റ്‌ലി കുമാർ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ ഇതിനോടകം തന്നെ 700 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. 10 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 797.50 കോടിയിരുന്ന ചിത്രം 11ാം ദിവസമായ ഞായറാഴ്ചയിലെ കളക്ഷനും കൂടി ചേർന്ന് നേടിയിരിക്കുന്നത് 858.68 കോടിയാണ്.

ചിത്രത്തിന്റെ കളക്ഷൻ ഒൻപതാം ദിനത്തിൽ കുറഞ്ഞെങ്കിലും വീക്കെൻഡ് ദിനമായ പത്താം ദിനത്തിൽ കലക്ഷനിൽ 61.83 ശതമാനത്തിന്റെ കുതിപ്പാണ് കാണിച്ചത്. ഒൻപതാം ദിനത്തിൽ 19.1 കോടി രൂപയാണ് ചിത്രം നേടിയത്. 1000 കോടി ക്ലബിലി# ചിത്രം എത്തുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

ALSO READ- കടുത്ത മാനസിക സം ഘ ർഷം ത കർത്തു; വീട്ടിൽ പുലർച്ചെ കണ്ടെത്തിയത് അബോധാവസ്ഥയിൽ, വിജയ് ആന്റണിയുടെ മകൾ ലാറയുടെ മ ര ണത്തിന് പിന്നിൽ

ഇന്ന് ചിത്രം തിയറ്ററുകളിലെത്തിയതിന്റെ 13-ാം ദിവസമാണ്. കോവിഡ് കാലത്തിന് ശേഷമുള്ള ഇന്ത്യൻ ചിത്രങ്ങളിൽ 1000 കോടിയിൽ ഇടംപിടിച്ച ചിത്രങ്ങൾ കെജിഎഫ് 2, ആർആർആർ, പഠാൻ എന്നിവയാണ്. ഇതിൽ കെജിഎഫ് 2, ആർആർആർ എന്നിവ 17 ദിവസം കൊണ്ട് 100 കോടി നേട്ടം കൈവരിച്ചപ്പോൾ പഠാൻ 27 ദിവസമെടുത്താണ് 1000 കോടി ക്ലബ്ബിൽ എത്തിയത്.

ജവാൻ ഷാരൂഖിന്റെ തന്നെ ചിത്രമായ പഠാൻ എടുത്തതിനേക്കാൾ ചുരുങ്ങിയ സമയം കൊണ്ട് 1000 കോടിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ കെജിഎഫ് 2, ആർആർആർ എന്നിവയെ മറികടക്കാനാവുമോ ജവാൻ എന്ന സംശയം നിലനിൽക്കുന്നുണ്ട്. റിലീസിന്റെ രണ്ടാം വാരത്തിലെ പ്രവർത്തിദിനങ്ങളിൽ കളക്ഷനിൽ വലിയ ഇടിവ് ഉണ്ടാവും എന്നതാണ് കാരണമായി പറയുന്നത്.

അതേസമയം, ബോക്‌സ് ഓഫിസിലുണ്ടാക്കിയ ചിത്രത്തിന്റെ ഈ ഗംഭീര വിജയം ആഘോഷിക്കുകയാണ് ടീം അംഗങ്ങൾ. അടുത്തിടെ ‘ജവാന്റെ’ ഗംഭീര വിജയം നിർമാതാക്കൾ മുംബൈയിൽ ആഘോഷിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന ‘ആഘോഷത്തിൽ ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, വിജയ് സേതുപതി, ആറ്റ്‌ലി കുമാർ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർ പങ്കെടുത്തു. തന്റെ അമ്മ ഓമന കുര്യന്റെ ജന്മദിനാഘോഷത്തെ തുടർന്ന് നയൻതാര ചിത്രത്തിന്റെ സക്‌സസ് മീറ്റിൽ പങ്കെടുത്തിരുന്നില്ല.

Advertisement