നമ്മുടെ ജീവിതത്തില്‍ എന്ത് നടക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല, പ്രത്യേകിച്ചും വിവാഹം; ഗോപികയെ തന്നെ കണ്ടില്ലേ? ഭാവനയും താനും വിവാഹത്തിന് പോയതിനെ കുറിച്ചും കാവ്യ

341

മലയാള സിനിമയിലെ നമ്പര്‍ വണ്‍ സംവിധായകന്‍ ആയിരുന്നു കമല്‍ ഒരുക്കിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാല താരമായി അഭിനയ രംഗത്തെത്തിയ നടിയാണ് കാവ്യാ മാധവന്‍. ബാലതാരത്തില്‍ നിന്നും ക്രമേണ നായികാ പദവിയിലേക്ക് ഉയര്‍ന്ന കാവ്യ വര്‍ഷങ്ങളോളം മലയാള സിനിമയിലെ സൂപ്പര്‍ നായികയായി വിലസിയിരുന്നു.

മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിന നായകനാക്കി സൂപ്പര്‍ ഡയറക്ടര്‍ ലാല്‍ ജോസ് ഒരുക്കിയ ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു നായികയായി കാവ്യ എത്തിയത്. പിന്നീട് നിരവധി സിനികളിലെ ഹിറ്റ് ജോഡികള്‍ ആയി ദിലീപ് കാവ്യ കോംബോ മാറി.

Advertisements

ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന് ശേഷം വന്‍ സ്വീകാര്യത തന്നെ മലയാള സിനിമയില്‍ കാവ്യാ മാധവന് ലഭിച്ചിരുന്നു. താരത്തിന്റെ ആരെയും കൊതിപ്പിക്കുന്ന മുടിയഴകും പിടിച്ചിരുത്താന്‍ കഴിവുള്ള കണ്ണിന്റെ വശ്യമനോഹരതയും ആ.ിരുന്നു അതിന്റെ പ്രധാന കാരണം. മികച്ച ഒരു നര്‍ത്തകി കൂടിയായിരുന്നു കാവ്യ മാധവന്‍.

കാവ്യയുടേയും ദിലീപിന്റെയും വിവാഹമോചനവും വിവാഹവും എല്ലാം ഏറെ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. തികച്ചും സ്വകാര്യമായ ചടങ്ങില്‍ സര്‍പ്രൈസായിട്ടായിരുന്നു കാവ്യയെ ദിലീപ് വിവാഹം ചെയ്തത്. ഇതും ഏറെ ചര്‍ച്ചയായി.

ALSO READ- ചോരുന്ന വീടായിരുന്നു, ഉറക്കം പോലുമില്ലാതെ അനുക്കുട്ടി അലഞ്ഞു; ഒരുപാട് കഷ്ടപ്പെട്ടു; സ്റ്റാര്‍ മാജിക്കില്‍ മണ്ടത്തരങ്ങള്‍ ചെയ്യുന്ന അനുക്കുട്ടിയല്ല യഥാര്‍ഥ അനുവെന്ന് അച്ഛനും അമ്മയും

ഇതിനിടെ കാവ്യ വിവാഹത്തെ കുറിച്ചും ജീവിതത്തിന്റെ അപ്രതീക്ഷിതമായ വഴിത്തിരിവുകളെ കുറിച്ചും തുറന്നുപറഞ്ഞിരുന്നു. ആ അഭിമുഖമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. വിവാഹം എന്ന് പറയുന്നത് തലയില്‍ വരച്ച പോലെയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഗോപികയുടെ കാര്യം. ഒരാഴ്ച കൊണ്ടാണ് മനസമ്മതവും വിവാഹവും എല്ലാം കഴിഞ്ഞ് അവള്‍ അയര്‍ലണ്ടിലെത്തിയത് എന്ന് കാവ്യ പറയുന്നു.

ഇങ്ങനെയല്ലേ ഓരോ മാറ്റവും ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാവുന്നത്. അന്ന് അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു ഞാനും ഗോപികയും ഭാവനയും. ഞങ്ങള്‍ മൂന്നാളും കൂടി റിമി ടോമിയുടെ കല്യാണത്തിന് പോയിരുന്നു. ആ വീട്ടിലിരിക്കെ വിവാഹത്തെ കുറിച്ചും അല്ലാതെയും ഓരോ കാര്യം പറയുമ്പോഴും അടുത്തയാഴ്ച ഗോപിക വിവാഹിതയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു.

അക്കാര്യം അവളോ ഞങ്ങളോ അറിഞ്ഞിരുന്നില്ല. പെട്ടെന്ന് കല്യാണം ശരിയായി, എന്‍ഗേജ്മെന്റ് കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ തന്നെ അവളുടെ കല്യാണവും കഴിഞ്ഞു. റിസപക്ഷന്‍ കഴിഞ്ഞ് അവള്‍ ഭര്‍ത്താവുമൊത്ത് അയര്‍ലണ്ടിലേക്ക് പോയി.

ഇതാണ് എല്ലാം ദൈവ നിശ്ചയം ആണെന്ന് പറയുന്നത്. നമ്മളുടെ ജീവിതത്തില്‍ ഓരോ മാറ്റങ്ങള്‍ വരുന്നത് വളരെ പെട്ടന്നായിരിക്കും പ്രത്യേകിച്ചും വിവാഹം.നമ്മുടെ ജീവിതത്തില്‍ എപ്പോള്‍ എന്ത് നടക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. നല്ല ഒരു വിവാഹം ജീവിതം ലഭിക്കുക, നല്ലൊരു വീട്ടില്‍ ചെന്ന് കയറാന്‍ സാധിക്കുക എന്നൊക്ക പറയുന്നത് ഒരു ഭാഗ്യമാണെന്നും അത് അപൂര്‍വമായെ സാധിക്കൂ എന്നും കാവ്യ പറയുന്നു.

ഞാനും ദിലീപ് ഏട്ടനും ഇങ്ങനെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നത് പോലുമില്ല. എല്ലാം ഈശ്വര നിശ്ചയം. എന്റെയും ഏട്ടന്റെയും ജീവിതം ഇന്ന് ഈ നിമിഷം വരെയും വളരെ ഹാപ്പിയാണെന്നും കാവ്യ അന്ന് പറഞ്ഞിരുന്നു.

Advertisement