എനിക്ക് ഇഷ്ടപ്പെടുന്ന ഒരാൾ വന്നാൽ ഒരു പക്ഷേ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്‌തേക്കും: ഹണി റോസ്

113

മലയാള സിനിമയിലെ ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി സിനിമ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ഹണിറോസ്. പിന്നീട് തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടിയായി മാറുക ആയിരുന്നു ഹണി റോസ്.

ആദ്യമൊക്കെ അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ വേണ്ട വിധത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീട് അതിന് ശേഷം ഒരു പിടി മികച്ച ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്. തന്റെ പതിനാലാം വയസ്സിൽ അഭിനയ ജീവിതം ആരംഭിച്ച നടി 30 വയസ്സായപ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട്.

Advertisements

പതിനേഴ് വർഷത്തോളമായി അഭിനയ രംഗത്ത് തുടരുന്ന ഹണി റോസ് മലയാളത്തിന്റെ താരരാജാക്കൻമാർ അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. പതിനാലാം വയസിലാണ് മണിക്കുട്ടന്റെ നായികയായി ഹണി സിനിമയിൽ എത്തിയത്. എന്നാൽ 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് താരത്തിന് കരിയർ ബ്രേക്ക് നേടി കൊടുത്തത്.

Also Read
നമ്മുടെ ജീവിതത്തില്‍ എന്ത് നടക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല, പ്രത്യേകിച്ചും വിവാഹം; ഗോപികയെ തന്നെ കണ്ടില്ലേ? ഭാവനയും താനും വിവാഹത്തിന് പോയതിനെ കുറിച്ചും കാവ്യ

ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് നിറഞ്ഞ കൈയ്യടി ലഭിക്കുകയും ചെയ്തു. വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ ആണ് ഹണി റോസിന്റെതായി ഒടുവിൽ പുറത്തിറങ്ങിയത്.

മോഹൻലാൽ നായകനായ ചിത്രത്തിൽ ഭാമിനി എന്ന കഥാപാത്രമായാണ് ഹണി വേഷമിട്ടത്. താരത്തിന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഭാമിനി. വളരെ ഏറെ പ്രശംസയാണ് താരത്തിന്റെ ഈ കഥാപാത്രത്തിന് ലഭിച്ചത്.

അതേ സമയം സമൂഹ മാധ്യമങ്ങളിലും ഉത്ഘാടനങ്ങൾ അടക്കമുള്ള പൊതു പരിപാടികളിലും എല്ലാം തന്നെ ഹണി റോസ് നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോഴിതാ വിവാഹം ചെയ്യാൻ തനിക്ക് താൽപര്യമില്ല എന്ന് താൻ പറയില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഹണി റോസ്.

ഒരാൾ കുറച്ച് അറിയപ്പെട്ട് തുടങ്ങിയാൽ അയാൾ പണ്ട് പറഞ്ഞ കാര്യങ്ങൾ എടുത്ത് വീണ്ടും പ്രചരിപ്പിക്കാൻ തുടങ്ങുന്നത് ആൾക്കാരുടെ സ്വഭാവമാണ്. അതാണ് തന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത് എന്നാണ് ഹണി റോസ് പറയുന്നത്.ഒരാൾ കുറച്ച് അറിയപ്പെട്ട് തുടങ്ങിയാൽ അയാൾ പണ്ട് പറഞ്ഞ കാര്യങ്ങൾ എടുത്ത് വീണ്ടും പ്രചരിപ്പിക്കാൻ തുടങ്ങുന്നത് ആൾക്കാരുടെ സ്വഭാവമാണ്.

ഇതൊക്കെ താൻ എപ്പോ പറഞ്ഞെന്നു പോലും ഓർമയില്ല. ഒരു പക്ഷേ കരിയറിന്റെ തുടക്കത്തിൽ അങ്ങനെ പറഞ്ഞിട്ട് ഉണ്ടാകാം. മനുഷ്യരല്ലേ മനോഭാവം മാറുമല്ലോ, വിവാഹിതയാകാൻ താൽപര്യമില്ല എന്നൊന്നും ഇന്ന് താൻ പറയില്ല. പ്രണയമൊന്നും ഇല്ല, എങ്കിലും പ്രണയം ഇഷ്ടമുള്ള ഒരു വ്യക്തിയാണ് താൻ.

Also Read
നമ്മളെ ചൂസ് ചെയ്യാതിരിക്കാനും പല കാരണങ്ങള്‍ അവരുടെ മനസില്‍ ഉണ്ടാവും; സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടും നല്ല അവസരമില്ലെന്ന് തോന്നിയിട്ട് കാര്യമില്ലെന്ന് സ്വാസിക

തനിക്ക് ഇഷ്ടപ്പെടുന്ന ഒരാൾ വന്നാൽ ഒരു പക്ഷേ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്‌തേക്കും. നല്ലൊരു പ്രണയ ചിത്രത്തിന്റെ ഭാഗമാകണം എന്ന് പോലും തനിക്ക് ആഗ്രഹമുണ്ട്. ഇതുവരെ അങ്ങനെ ഒരു റോൾ ചെയ്തിട്ടില്ല. ഒരു മുഴുനീള പ്രണയ ചിത്രത്തിൽ അഭിനയിക്കണം എന്നത് വലിയ ആഗ്രഹമാണ് എന്നും ഹണി റോസ് പറയുന്നു.

Advertisement