വിജയിയെ ഒക്കെ ട്രൈ ചെയ്യുന്നുണ്ട്, പക്ഷേ വരും എന്ന് എനിക്ക് തോന്നുന്നില്ല; തന്റെ സിനിമയെക്കുറിച്ച് ഭീമന്‍ രഘു

774

ഓരോ സമയത്ത് ഓരോ താരങ്ങള്‍ ആയിരിക്കും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കാര്‍. ഇപ്പോള്‍ നടന്‍ ഭീമന്‍ രഘുവാണ് സോഷ്യല്‍ മീഡിയ താരം. ഇദ്ദേഹം ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തിയതോടെയാണ് ഈ നടനെ കുറിച്ചുള്ള വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. മാത്രമല്ല സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിച്ച സമയം മുഴുവന്‍ ഭീമന്‍ രഘു എണീറ്റ് നിന്നതും വലിയ വാര്‍ത്തയായിരുന്നു.

Advertisements

തന്റെ അഭിപ്രായം എവിടെയാണെങ്കിലും തുറന്നു പറയാറുണ്ട് ഈ നടന്‍. രാഷ്ട്രീയത്തില്‍ സജീവമാണെങ്കിലും ഇടയ്ക്ക് സിനിമകളിലേക്കും താരം എത്താറുണ്ട്. ഇപ്പോള്‍ തന്റെ ഭാവി സിനിമ പരിപാടികളെ കുറിച്ചാണ് നടന്‍ സംസാരിക്കുന്നത്. താന്‍ സംവിധായകനായി അരങ്ങേറിയ ചാണ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചാണ എന്നൊരു പടം ഞാന്‍ ഡയറക്ടറ്റ് ചെയ്തിരുന്നു. ചിത്രം ഓടുകയും ചെയ്തു. അങ്ങനെ അത് തമിഴില്‍ എടുക്കാന്‍ ആയിട്ട് ഒരു നിര്‍മ്മാതാവ് വന്നു. തമിഴിലേക്കുള്ള അതിന്റെ തിരക്കഥ രചന ചെന്നൈയില്‍ നടന്നുകൊണ്ടിരിക്കുന്നു. അതിലേക്ക് വിജയെ ഒക്കെ ട്രൈ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു . എന്നാല്‍ അതിലൊന്നും വിജയ് വരും എന്ന് എനിക്ക് തോന്നുന്നില്ല .

also readഎനിക്ക് കിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാള്‍ സമ്മാനം; സിദ്ധിഖ് പങ്കുവെച്ച പോസ്റ്റ് വൈറല്‍

മലയാളം പതിപ്പ് ഒരു പ്രത്യേക സ്‌റ്റൈലില്‍ ഉള്ള പടമായിരുന്നു. മലയാളത്തില്‍ നിന്ന് വ്യത്യസ്തമായി കുറെ നല്ല പാട്ടുകളും ആക്ഷനും ചേര്‍ത്ത് കൊണ്ടാണ് തമിഴില്‍ അവര്‍ അവതരിപ്പിക്കുന്നത് . അതിന്റെ വീഡിയോ കാണണമെന്ന് പറഞ്ഞുകൊണ്ട് അവര്‍ എന്നെ വിളിച്ചിരുന്നു. അതേസമയം മറ്റൊരു ചിത്രത്തിന്റെ കഥ എഴുതിക്കൊണ്ടിരിക്കുകയാണ് എന്നും ഭീമന്‍ പറഞ്ഞു.

 

Advertisement