മമ്മൂക്കയേക്കാൾ എനിക്ക് പ്രകടനത്തിൽ ഗംഭീരം എന്ന് തോന്നിയത് ചുറ്റിനുമുള്ളവരുടെ, സിനിമ കാണാൻ ടിക്കറ്റിന് കൊടുത്ത കാശ് വെറുതെയായില്ല : ഭീഷ്മപർവത്തെ കുറിച്ച് നടി അശ്വതി

114

കുങ്കുമപ്പൂവ് എന്ന മിനിസ്‌ക്രീൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അശ്വതി. ആശാ ശരത്ത്, ഷെല്ലി തുടങ്ങിയ നടിമാർ പ്രധാന കഥാപാത്രങ്ങളായ സീരിയൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത എക്കാലത്തേയും മികച്ച സീരിയലുകളിൽ ഒന്നായിരുന്നു അത്.

കുങ്കുമപ്പൂവിന് പുറമെ അൽഫോൺസാമ്മ തുടങ്ങിയ സീരിയലുകളിലും അശ്വതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരം കുടുംബത്തോടൊപ്പം വിദേശത്താണ് താമസം. മിനിസ്‌ക്രീൻ രംഗത്ത് നിന്നും അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് അശ്വതി ഇപ്പോൾ.

Advertisements

ALSO REA

ഈ ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവും അച്ഛനും നിങ്ങളാണ്, എന്നന്നേക്കുമായി നിങ്ങളെ മുറുകെ പിടിക്കുന്നു: ആര്യയ്ക്ക് വിവാഹവാർഷിക ആശംസ നേർന്ന് സയേഷ

 

ലൈംലൈറ്റിൽ സജീവമല്ലെങ്കിലും അശ്വതി സോഷ്യൽമീഡിയയിൽ സജീവമാണ്. പൊതു വിഷയങ്ങളിലടക്കം തന്റേതായ അഭിപ്രായങ്ങൾ എന്നും അശ്വതി പങ്കുവെക്കാറുണ്ട്, അത് വൈറലാകാറുമുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 3 നടന്നിരുന്ന സമയത്ത് സസൂക്ഷ്മമായി നിരീക്ഷിച്ച് റിവ്യൂകളും അശ്വതി പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ അശ്വതിയുടെ പുതിയ പോസ്റ്റ് ചർച്ചയായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ ഭീഷ്മപർവം കണ്ടശേഷമുള്ള തന്റെ അഭിപ്രായമാണ് അശ്വതി സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചത്. ഒരാഴ്ച മുമ്പ് റിലീസ് ചെയ്ത ഭീഷ്മ പർവം മികച്ച പ്രേക്ഷക പ്രതികരണവുമായി തിയ്യേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ഭീഷ്മ പർവം കണ്ടവർ എല്ലാവരും സോഷ്യൽമീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതിൽ സീരിയൽ താരം അശ്വതി പറഞ്ഞത് സിനിമ കാണാൻ ടിക്കറ്റിന് കൊടുത്ത കാശ് വെറുതെയായില്ല എന്നാണ്. ‘ഭീഷ്മപർവം…. ഇവിടെ ആരാരും കരയുകില്ല… എന്ന് പാട്ടിൽ പറയുന്നപോലെ ടിക്കറ്റ് എടുക്കുന്നോർ കരയുകില്ല… മൈക്കിൾ അപ്പനേക്കാൾ (മമ്മൂക്ക) എനിക്ക് പ്രകടനത്തിൽ ഗംഭീരം എന്ന് തോന്നിയത് ചുറ്റിനുമുള്ളവരുടെ ആണെന്ന്. ഇന്റർവെൽ വരെ ഒരു അമൽ നീരദ് ചിത്രത്തിന്റെ സ്ലോ മോഷൻ കാര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും ആ സമയങ്ങൾ പ്രേക്ഷകരെ മടുപ്പിക്കാതെ പീറ്റർ (ഷൈൻ ടോം ചാക്കോ) കൊണ്ട് പോയി. ഇന്റർവെലിന് ശേഷം ആണെങ്കിൽ അജാസ് (സൗബിൻ ഷാഹിർ) തൂത്തു വാരി അങ്ങെടുത്തു. പ്രത്യേകിച്ച് പറുദീസ എന്ന പാട്ടിന് ശേഷം അടിപൊളി. ഓരോരുത്തരും കിട്ടിയ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ ജീവിച്ച് കാണിച്ച് തന്നു.’

‘ശ്രീ നെടുമുടി വേണു, ലളിതാമ്മ ഇവരെ സ്‌ക്രീനിൽ കണ്ടപ്പോൾ രണ്ടുപേരും നമ്മളെ വിട്ടുപോയി എന്നത് മറന്നേ പോയി… വീക്ക്ഡെയ്സിൽ സാധാരണ തിരക്ക് കുറവായിരിക്കുമല്ലോ എന്ന് കരുതി ആണ് രാത്രി ഷോയ്ക്ക് പോയത്. പക്ഷെ ആളുകളെ കണ്ടപ്പോൾ ഒരു നിമിഷം ഞാനൊന്ന് ചിന്തിച്ചു ദൈവമേ ഇന്ന് വീക്കെൻഡ് ആണോ എന്ന്. എന്തായാലും ഇസ്തായി’ അശ്വതി കുറിച്ചു.

മമ്മൂട്ടി നായകനായി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് വൻ പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. മമ്മൂട്ടിയുടെ വൻ തിരിച്ചുവരവായിട്ടാണ് ചിത്രം കണക്കാക്കപ്പെടുന്നത്. അമൽ നീരദ് തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം. വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്.

ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ഭീഷ്മ പർവത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ALSO READ

മമ്മൂക്കയുടേയും ദുൽഖറിന്റേയും വാളിൽ ഒരേ സമയം ഈ വീഡിയോ വന്നിട്ടുണ്ടെങ്കിൽ ഒന്ന് ഉറപ്പിച്ചോ മമ്മൂക്ക ഉറങ്ങി പോയിട്ടുണ്ട് ; ശ്രദ്ധ നേടി സല്യൂട്ടിന്റെ പ്രമോഷൻ വീഡിയോ

ഭീഷ്മ പർവം അടുത്തിടെ അമ്പത് കോടി ക്ലബ്ബിൽ ഇടം നേടിയതായി ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തിരുന്നു. ലൂസിഫറിനും കുറുപ്പിനും ശേഷം മലയാളത്തിൽ ഏറ്റവും വേഗത്തിൽ അമ്പത് കോടി ക്ലബ്ബിൽ ഇടം നേടിയ മൂന്നാമത്തെ ചിത്രമാണ് ഭീഷ്മ പർവം. കേരളത്തിൽ മാത്രമല്ല ലോകം മുഴുവനും ചിത്രം തരംഗമായി കഴിഞ്ഞു.

ആദ്യ നാല് ദിവസങ്ങൾ കൊണ്ട് എട്ട് കോടിക്ക് മുകളിൽ ഷെയർ നേടിയെന്ന് ഫിയോക് പ്രസിഡന്റ് പറഞ്ഞിരുന്നു. കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയേറ്ററുകളിൽ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴും എല്ലാ തിയറ്ററിലും ഹൗസ് ഫുൾ ആയി തുടരുകയാണ് സിനിമ.

Advertisement