മമ്മൂക്കയുടേയും ദുൽഖറിന്റേയും വാളിൽ ഒരേ സമയം ഈ വീഡിയോ വന്നിട്ടുണ്ടെങ്കിൽ ഒന്ന് ഉറപ്പിച്ചോ മമ്മൂക്ക ഉറങ്ങി പോയിട്ടുണ്ട് ; ശ്രദ്ധ നേടി സല്യൂട്ടിന്റെ പ്രമോഷൻ വീഡിയോ

60

ദുൽഖർ സൽമാന്റെ പുതിയ ചിത്രം സല്യൂട്ടിന്റെ പ്രമോഷൻ വീഡിയോ മമ്മൂട്ടി ഷെയർ ചെയ്തത് ശ്രദ്ധ നേടുകയാണ്. സാധാരണ ഗതിയിൽ മമ്മൂട്ടി ദുൽഖറിന്റെ ചിത്രങ്ങൾക്ക് യാതൊരു വിധ പ്രമോഷനും കൊടുക്കാറില്ല. എന്നാൽ കുറുപ്പ് മുതൽ കാര്യങ്ങൾ മാറുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ മമ്മൂട്ടി ഷെയർ ചെയ്തത് ആരാധകരിൽ ആശ്ചര്യമുണ്ടാക്കിയിരുന്നു. എന്നാൽ മമ്മൂട്ടിയുടെ ഫോൺ എടുത്ത് താൻ തന്നെ അത് ചെയ്തതാണെന്ന് പിന്നീട് ദുൽഖർ തന്നെ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ സല്യൂട്ടിന്റെ വീഡിയോ മമ്മൂട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഷെയർ ചെയ്തതോടെ ദുൽഖർ വീണ്ടും ഫോൺ അടിച്ചുമാറ്റിയോ എന്നാണ് കമന്റുകൾ നിറയുന്നത്. ഫോൺ വീണ്ടും അടിച്ചു മാറ്റിയല്ലേ, ഫോൺ ഇനി വല്ല അരിചാക്കിലോ തലയിണയുടെ അടിയിലോ വെക്കണം ഇക്കാ, ലെ മമ്മൂക്ക : ഈ കുരുപ്പിനെക്കൊണ്ട് തോറ്റല്ലോ,’ മമ്മൂക്കയുടേയും ദുൽഖറിന്റേയും വാളിൽ ഒരേ സമയം വീഡിയോ വന്നിട്ടുണ്ടെങ്കിൽ ഒന്ന് ഉറപ്പിച്ചോ മമ്മൂക്ക ഉറങ്ങി പോയിട്ടുണ്ട്. എന്നൊക്കെയാണ് കമന്റുകൾ വന്ന് നിറയുന്നത്.

Advertisements

ALSO READ

സീതയെ കുങ്കുമം അണിയിച്ച് ഇന്ദ്രൻ ; മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വീകരണ മുറിലേയ്ക്ക് സീതയും ഇന്ദ്രനും മടങ്ങിയെത്തുന്നു : പ്രെമോ വീഡിയോ ഹിറ്റ്

കമന്റ് സെക്ഷനിൽ ദുൽഖറിന് ഹായ് പറഞ്ഞും നിരവധി കമന്റുകൾ വരുന്നുണ്ട്. അടുത്തിടെ ദുൽഖർ ഫോൺ എടുത്തതിനെ പറ്റി മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു. ‘ഞാൻ ഉറങ്ങി കിടക്കുമ്പോൾ ഫോൺ എടുത്തോട്ടെ എന്ന് ചോദിച്ചിട്ട് എടുത്തുകൊണ്ട് പോയതാണ്. സത്യം, ശരിയാണ്. പിന്നെ നമ്മൾ അത് വിളിച്ച് കൂവരുതല്ലോ. ഏകദേശം അങ്ങനെ തന്നെയായിരുന്നു,’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

അതേസമയം, ദുൽഖറിന്റെ സല്യൂട്ട് റിലീസിനൊരുങ്ങുകയാണ്. മാർച്ച് 18ന് സോണി ലൈവിവൂടെയായിരിക്കും ചിത്രം റിലീസ് ചെയ്യുക. മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് പോലീസ് കഥയിൽ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സിനിമയിൽ അവതരിപ്പിക്കുന്നത്.

ALSO READ

ഒരു സീരിയലിൽ അഭിനയിച്ച വ്യക്തിയാണെന്ന പരിഗണന പോലും അയാളിൽ നിന്ന് തനിക്ക് കിട്ടിയില്ല ; അന്ന് സംഭവിച്ചത് തനിക്ക് വളരെ അപമാനമായെന്ന് നടൻ സജിൻ ജോൺ

വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മനോജ്. കെ. ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളൊയി എത്തുന്നത്.

 

Advertisement