ഈ ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവും അച്ഛനും നിങ്ങളാണ്, എന്നന്നേക്കുമായി നിങ്ങളെ മുറുകെ പിടിക്കുന്നു: ആര്യയ്ക്ക് വിവാഹവാർഷിക ആശംസ നേർന്ന് സയേഷ

126

ഒന്നിച്ച് അഭിനയിച്ച് ജീവിതത്തിലൊന്നിച്ചവരാണ് ആര്യയും സയേഷയും. 2019 മാർച്ച് 9നായിരുന്നു ഇവരുടെ വിവാഹം. ഗജിനികാന്ത് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. തെലുങ്ക് ചിത്രമായ അഖിൽ ആയിരുന്നു സയേഷയുടെ ആദ്യ സിനിമ. തമിഴിന് പുറമെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരുന്നു താരം.

ഒരുമിച്ച് അഭിനയിച്ചെങ്കിലും പ്രണയവിവാഹമല്ല ഇവരുടേതെന്നായിരുന്നു സയേഷയുടെ അമ്മ പറഞ്ഞത്. മോഹൻലാലും സൂര്യയും ഒന്നിച്ചെത്തിയ കാപ്പാനിലും ആര്യയും സയേഷയും അഭിനയിച്ചിരുന്നു. വിവാഹ ജീവിതം മൂന്നാം വർഷത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് സയേഷ ഇപ്പോൾ. ആര്യയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രവും സയേഷ പോസ്റ്റ് ചെയ്തിരുന്നു.

Advertisements

ALSO READ

മമ്മൂക്കയുടേയും ദുൽഖറിന്റേയും വാളിൽ ഒരേ സമയം ഈ വീഡിയോ വന്നിട്ടുണ്ടെങ്കിൽ ഒന്ന് ഉറപ്പിച്ചോ മമ്മൂക്ക ഉറങ്ങി പോയിട്ടുണ്ട് ; ശ്രദ്ധ നേടി സല്യൂട്ടിന്റെ പ്രമോഷൻ വീഡിയോ

ഞാൻ എന്നേക്കും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിക്ക് വാർഷിക ആശംസകൾ! എന്റേതായതിന് നന്ദി. ഈ ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവും അച്ഛനും നിങ്ങളാണ്. എന്നന്നേക്കുമായി നിങ്ങളെ മുറുകെ പിടിക്കുന്നു എന്നായിരുന്നു സയേഷ കുറിച്ചത്. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഇവർക്ക് ആശംസകൾ അറിയിച്ചെത്തിയിട്ടുള്ളത്.

ആര്യയുടേയും സയേഷയുടേയും അടുത്ത സുഹൃത്താണ് വിശാൽ. ഇവർക്ക് കുഞ്ഞ് ജനിച്ച സന്തോഷം ആദ്യം പങ്കിട്ടതും വിശാലായിരുന്നു. ഞാനൊരു അങ്കിളായതിന്റെ സന്തോഷത്തിലാണ്. ആര്യയ്ക്ക് ഇനി അച്ഛൻ എന്ന ഉത്തരവാദിത്തം കൂടിയുണ്ടെന്നും അന്ന് വിശാൽ കുറിച്ചിരുന്നു.

ALSO READ

സീതയെ കുങ്കുമം അണിയിച്ച് ഇന്ദ്രൻ ; മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വീകരണ മുറിലേയ്ക്ക് സീതയും ഇന്ദ്രനും മടങ്ങിയെത്തുന്നു : പ്രെമോ വീഡിയോ ഹിറ്റ്

ഗർഭിണിയായതിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു താരം. മകൾ ജനിച്ചതിന് ശേഷം തടി കൂടിയിരുന്നുവെന്നും കൃത്യമായ ഡയറ്റും വർക്കൗട്ടുമൊക്കെ ചെയ്തതിന് ശേഷമായാണ് താൻ മെലിഞ്ഞതെന്ന് സയേഷ പറഞ്ഞിരുന്നു.

Advertisement