സീതയെ കുങ്കുമം അണിയിച്ച് ഇന്ദ്രൻ ; മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വീകരണ മുറിലേയ്ക്ക് സീതയും ഇന്ദ്രനും മടങ്ങിയെത്തുന്നു : പ്രെമോ വീഡിയോ ഹിറ്റ്

548

മിനിസ്‌ക്രീൻ – ബിഗ് സ്‌ക്രീൻ സിനിമ രംഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീൻ ആരാധകർ ഇന്ദ്രന്റെ സീതയെന്നും ബിഗ് സ്‌ക്രീൻ ആരാധകർ തേപ്പുകാരി എന്ന ഓമന പേര് നൽകിയുമാണ് താരത്തെ വിളിക്കുന്നത്. മിനി സ്‌ക്രീനിലെ ലേഡി സൂപ്പർ സ്റ്റാറെന്നും ആരാധകർ സ്വാസികയെ വിശേഷിപ്പിക്കാറുണ്ട്.

വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സിനിമകളിൽ ഇതുവരെ ചെറിയ ചെറിയ വേഷങ്ങളാണ് സ്വാസിക ചെയ്തിട്ടുള്ളത്. എന്നാൽ സ്വാസിക ചെയ്തിട്ടുള്ള മിനി സ്‌ക്രീൻ കഥാപാത്രങ്ങളിൽ ഏറെയും നായിക പ്രാധാന്യമുള്ളതായിരുന്നു.

Advertisements

ALSO READ

ഒരു സീരിയലിൽ അഭിനയിച്ച വ്യക്തിയാണെന്ന പരിഗണന പോലും അയാളിൽ നിന്ന് തനിക്ക് കിട്ടിയില്ല ; അന്ന് സംഭവിച്ചത് തനിക്ക് വളരെ അപമാനമായെന്ന് നടൻ സജിൻ ജോൺ

അപ്രതീക്ഷിത ട്വിസ്റ്റുകളും ലൈവ് ഷോയുമൊക്കെയായി സീത സീരിയൽ സംപ്രേഷണ ചെയ്തിരുന്ന കാലത്ത് വലിയ ഹിറ്റായിരുന്നു. ഷാനവാസ് ഷാനുവായിരുന്നു സീരിയലിൽ നായകനായ ഇന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വില്ലനായിട്ടായിരുന്നു ഷാനവാസിന്റെ സീരിയൽ തുടക്കം. കുങ്കുമപ്പൂവിലെ രുദ്രൻ എന്ന കഥാപാത്രമാണ് ഷാനവാസിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്.

കുങ്കുമപ്പൂവ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീരിയലുകളിൽ ഏറ്റവും ജനപ്രീതി നേടിയ സീരിയൽ കൂടിയായിരുന്നു. ആശാ ശരത്ത്, സാജൻ സൂര്യ, ജി.കെ പിള്ള, ഷെല്ലി കിഷോർ, അശ്വതി തുടങ്ങിയവരാണ് സീരിയലിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുങ്കുമപ്പൂവിന് ശേഷം മാലാഖമാർ, സത്യമേവ ജയതേ, വാസ്തവം, മായാമോഹിനി, മിഴി രണ്ടിലും തുടങ്ങിയ സീരിയലുകളുടേയും ഭാഗമായിരുന്നു ഷാനവാസ്. കുങ്കുമപ്പൂവിന് ശേഷം അത്രത്തോളം തന്നെ ശ്രദ്ധിക്കപ്പെട്ട വേഷം ഷാനവാസിന് ലഭിച്ചത് സീത എന്ന ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്ത സീരിയലിലൂടെയായിരുന്നു.

സീതയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നതിനായി അടുത്തിടെ മിസിസ് ഹിറ്റ്‌ലർ എന്ന സീരിയലിൽ നിന്ന് ഷാനവാസ് ഷാനു പിന്മാറിയിരുന്നു. ഡികെ എന്ന പരുക്കനായ നായക കഥാപാത്രത്തെയാണ് മിസിസ് ഹിറ്റ്‌ലറിൽ ഷാനവാസ് അവതരിപ്പിച്ചത്.

ചന്ദനമഴ അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധേയായ മേഘ്‌നയായിരുന്നു സീരിയലിൽ നായിക. ഒരു മാസം മുമ്പാണ് സീരിയലിൽ നിന്നും പിന്മാറുന്നുവെന്ന് ഷാനവാസ് അറിയിച്ചത്. സീതയുടെ ഭാഗമാകാൻ വേണ്ടിയാണെന്നും മറ്റ് പ്രശ്‌നങ്ങളിലെന്നും സോഷ്യൽമീഡിയ വഴി ഷാനവാസ് അറിയിച്ചിരുന്നു.

ALSO READ

പ്രേമിയ്ക്കുന്ന കാലത്ത് കൊടുത്ത വാക്ക് വർഷങ്ങൾക്ക് ശേഷം പാലിച്ച് ആനന്ദ് നാരായണൻ ; യൂട്യൂബ് വരുമാനം കൊണ്ട് ഒരുലക്ഷത്തിലധികം വിലമതിയ്ക്കുന്ന ഫോൺ ഭാര്യയ്ക്ക് സമ്മാനമായി നൽകി താരം

ഡികെയുടെ കോട്ട് അഴിച്ചുവെച്ച് ഹിറ്റ്‌ലറിൽ നിന്നും പടിയിറങ്ങുന്നു. കൊടുത്ത വാക്കിന് വില കല്പിച്ച് നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടിൽ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയർത്തി നിൽക്കാം.

എന്നിൽ വിശ്വാസം അർപ്പിച്ച് ഡികെ എന്ന കഥാപാത്രത്തെ എന്റെ കയ്യിൽ ഏൽപ്പിച്ച സീ കേരളം ചാനലിന് 100 ൽ 110 ശതമാനം വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാൻ പറ്റി എന്ന അഭിമാനത്തോടും ചരുതാർഥ്യത്തോടും കൂടി ഞാൻ ഹിറ്റ്‌ലറിനോട് സലാം പറയുന്നു’ എന്നാണ് ഷാനവാസ് സോഷ്യൽമീഡിയയിൽ കുറിച്ചത്.

2017ൽ ആണ് സീത സീരിയലിന്റെ സംപ്രേഷണം ഫളവേഴ്‌സിൽ ആരംഭിച്ചത്. 2019 ആഗസ്റ്റിലാണ് സീരിയൽ അവസാനിച്ചത്. സീരിയൽ അവസാനിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും സീത-ഇന്ദ്രൻ ജോഡിയുടെ വൈറൽ ക്ലിപ്പുകളും ഇരുവരുടേയും ഫാൻസ് ഗ്രൂപ്പുകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്.

സീതയുടെ രണ്ടാം ഭാഗം സീതപ്പെണ്ണ് എന്ന പേരിലാണ് മാർച്ച് 28 മുതൽ രാത്രി 7.30 ന് ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യാൻ പോകുന്നത്. സീരിയലിന്റെ ആദ്യത്തെ പ്രമോ വൈറലായി കഴിഞ്ഞു. സീതയെ കുങ്കുമം അണിയിക്കുന്ന ഇന്ദ്രനാണ് ആദ്യ പ്രമോയിൽ ഉള്ളത്. പുതിയ പ്രമോ വന്നതോടെ കാത്തിരിപ്പിലാണെന്ന് ആരാധകരും കുറിച്ചു.

 

View this post on Instagram

 

A post shared by Shanavas Shanu (@shanavasactor)

Advertisement