പ്രേമിയ്ക്കുന്ന കാലത്ത് കൊടുത്ത വാക്ക് വർഷങ്ങൾക്ക് ശേഷം പാലിച്ച് ആനന്ദ് നാരായണൻ ; യൂട്യൂബ് വരുമാനം കൊണ്ട് ഒരുലക്ഷത്തിലധികം വിലമതിയ്ക്കുന്ന ഫോൺ ഭാര്യയ്ക്ക് സമ്മാനമായി നൽകി താരം

85

മിനിസ്‌ക്രീൻ ക്ഷേകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ് നാരായണൻ. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്ക് താരത്തെ ഏറെ സുപരിചിതനായത്. സീരിയലിന് പുറമെ ആനന്ദിന് ആരാധകരെ നേടിക്കടുത്തത് യൂട്യൂബ് ചാനലാണ്. ചെറുപ്പക്കാരായ ആരാധകർ ഇപ്പോൾ തന്നെ തിരിച്ചറിയുന്നത് യൂട്യൂബിലൂടെയാണെന്നാണ് ആനന്ദ് പറയുന്നത്.

ഇപ്പോഴിതാ യൂട്യൂബിൽ നിന്നും കിട്ടിയ വരുമാനം കൊണ്ട് ഭാര്യയ്ക്ക് ഒരു സമ്മാനം വാങ്ങി നൽകിയിരിയ്ക്കുകയാണ് ആനന്ദ്. ചെറുതൊന്നുമല്ല, ഒരു വലിയ സമ്മാനം. വർഷങ്ങൾക്ക് മുൻപ് കൊടുത്ത വാക്ക് പാലിക്കുകക കൂടെയായിരുന്നു നടൻ.

Advertisements

ALSO READ

ഏറ്റവും അത്ഭുതകരമായ ഭർത്താവായതിന് നന്ദി, നിങ്ങൾ എല്ലാ വിധത്തിലും എന്നെ പൂർണയാക്കുന്നു : ബഷീറിനെ കുറിച്ച് റൊമാന്റിക് കുറിപ്പുമായി മഷൂറ

പ്രേമിയ്ക്കുന്ന കാലത്ത് പരസ്പരം സംസാരിക്കുന്നതിനായി ഭാര്യ മിനിയ്ക്ക് ഒരു ഫോൺ വാങ്ങി കൊടുത്തിരുന്നു. ആയിരം രൂപയിൽ താഴെ മാത്രം ചെലവായ ആ ഫോണിൽ വിളിക്കാനല്ലാതെ മറ്റൊന്നിനും പറ്റുമായിരുന്നില്ല. അന്ന് വാട്സ് ആപ്പ് ഒന്നും ഇല്ലായിരുന്നുവെങ്കിലും, ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള സൗകര്യമെങ്കിലും ചില ഫോണുകളിൽ ഉണ്ടായിരുന്നു. പക്ഷെ അതിനും പറ്റാത്ത ഒരു ഫോണാണ് ഞാൻ അന്ന് വാങ്ങി കൊടുത്തിരുന്നത്. അന്ന് പറഞ്ഞ വാക്കാണ്, എന്റെ കൈയ്യിൽ കാശ് വരുമ്പോൾ നിനക്ക് നല്ലൊരു ഫോൺ വാങ്ങി തരും എന്ന്.

കല്യാണം കഴിഞ്ഞ് ഇത്രയും വർഷമായി, പിള്ളേരും ആയ ശേഷം ഭാര്യയ്ക്ക് അന്ന് കൊടുത്ത വാക്ക് പാലിച്ചിരിയ്ക്കുകയാണ് ആനന്ദ് നാരായണൻ. സാംസങ് ഗാലക്സി ഇന്ത്യയിൽ ഇറക്കിയിരിയ്ക്കുന്ന ഏറ്റവും ലേറ്റസ്റ്റും ഏറ്റവും വില കൂടിയതുമായ ഫോൺ ആണ് മിനിക്ക് ആനന്ദ് സമ്മാനമായി നൽകിയത്. സാംസങ് ഗാലക്സി എസ് 22 അൾട്ര മോഡൽ ഫോണിന് ഒരുലക്ഷത്തി പതിനായിരം രൂപയാണ് വില. ആ വിലയ്ക്ക് ഉള്ള ഗുണങ്ങളും ഫോണിന് ഉണ്ട് എന്ന് ആനന്ദ് നാരായണൻ പറയുന്നു.

ALSO READ

സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു, ദമ്പതികൾ 16 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്നത് ബാല ചിത്രത്തിൽ

യൂട്യൂബ് വരുമാനത്തിൽ നിന്നുമാണ് ഈ സമ്മാനം ഭാര്യയ്ക്ക് നൽകിയത് എന്ന് ആനന്ദ് പ്രത്യേകം പറയുന്നുണ്ട്. കുടുംബത്തിനൊപ്പമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത് എങ്കിലും ഫാമിലി റിലേറ്റഡ് കണ്ടന്റുകൾ ഇടയ്ക്കിടെ മാത്രമേ നടൻ പങ്കുവയ്ക്കാറുള്ളൂ. കൂടുതലും സീരിയൽ ലോകത്തെ സെലിബ്രിറ്റികളുമായുള്ള ചാറ്റ് ഷോകളാണ് ആനന്ദിന്റെ യൂട്യൂബ് ചാനലിൽ വരുന്നത്. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ഹിറ്റ് ആവാൻ ആനന്ദിന് സാധിച്ചു.

യൂട്യൂബ് വരുമാനത്തിൽ നിന്നുമാണ് ഈ സമ്മാനം ഭാര്യയ്ക്ക് നൽകിയത് എന്ന് ആനന്ദ് പ്രത്യേകം പറയുന്നുണ്ട്. കുടുംബത്തിനൊപ്പമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത് എങ്കിലും ഫാമിലി റിലേറ്റഡ് കണ്ടന്റുകൾ ഇടയ്ക്കിടെ മാത്രമേ നടൻ പങ്കുവയ്ക്കാറുള്ളൂ. കൂടുതലും സീരിയൽ ലോകത്തെ സെലിബ്രിറ്റികളുമായുള്ള ചാറ്റ് ഷോകളാണ് ആനന്ദിന്റെ യൂട്യൂബ് ചാനലിൽ വരുന്നത്. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ഹിറ്റ് ആവാൻ ആനന്ദിന് സാധിച്ചു.

 

Advertisement