ഏറ്റവും അത്ഭുതകരമായ ഭർത്താവായതിന് നന്ദി, നിങ്ങൾ എല്ലാ വിധത്തിലും എന്നെ പൂർണയാക്കുന്നു : ബഷീറിനെ കുറിച്ച് റൊമാന്റിക് കുറിപ്പുമായി മഷൂറ

110

ബിഗ് ബോസ് താരം ബഷീർ ബഷിയുടെ കുടുംബത്തിൽ എന്നും ഓരോ സന്തോഷങ്ങൾ ഉണ്ടാവും. ഏറ്റവും പുതിയതായി ബഷീറും ഭാര്യ മഷുറയും നാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ആദ്യ ഭാര്യയും രണ്ട് മക്കളും ഉള്ളപ്പോൾ തന്നെയാണ് ബഷീർ മറ്റൊരു വിവാഹം കഴിച്ചതെന്നത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ രണ്ട് ഭാര്യമാരുടെ കൂടെ സന്തോഷത്തോടെ കഴിഞ്ഞ് വരികയാണ് താരമിപ്പോഴും.

ഇതിനിടെ കുടുംബത്തിലെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരദമ്പതിമാർ. ഭർത്താവിനെ കുറിച്ചൊരു റൊമാന്റിക് എഴുത്തുമായിട്ടാണ് മഷൂറ ഇപ്പോൾ എത്തിയിരിയ്ക്കുന്നത്. പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിച്ച് ആദ്യ ഭാര്യ സുഹാന ബഷീറും എത്തിയിരുന്നു. മാത്രമല്ല നൂറ് കണക്കിന് കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

Advertisements

‘ഡിയർ ബേബി.. എന്റെ ഹൃദയം ഫീൽ ചെയ്യിപ്പിക്കുന്ന ആ പ്രത്യേക രീതിയിലൂടെ നിങ്ങളെ ഞാൻ സ്നേഹിക്കുകയാണ്. ഇത്രയും മനോഹരമായ വർഷങ്ങൾക്ക് ശേഷവും എന്റെ വയറ്റിൽ ചിത്രശലഭങ്ങളെ തരുന്നത് നീയാണ്. ഏറ്റവും അത്ഭുതകരമായ ഭർത്താവായതിന് നന്ദി. പ്രിയ ഭർത്താവേ നിങ്ങൾ എല്ലാ വിധത്തിലും എന്നെ പൂർണയാക്കുന്നു. പ്രിയപ്പെട്ടവനെ നിങ്ങളെ ഞാൻ വളരെയധികം സ്നേഹിക്കുന്നു, നിങ്ങൾക്ക് എന്റെ നാലാം വാർഷിക ആശംസകൾ നേരുകയാണ്..’ എന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ മഷൂറ എഴുതിയിരിക്കുന്നത്.

മഷുറയുടെ പോസ്റ്റിന് താഴെ നിന്നെ ഞാൻ സ്നേഹിക്കുന്നു മോളൂ.. ഉമ്മാ.. എന്ന കമന്റുമായി ബഷീറും എത്തിയിരുന്നു. ഒപ്പം നാലാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവെക്കുന്ന പോസ്റ്റുമായിട്ടും താരമെത്തി. പിന്നാലെ ബഷീറിനും മഷുവിനും ആശംസകൾ അറിയിച്ച് സുഹാന ബഷീറും എത്തിയിരുന്നു. താരങ്ങളുടെ ഫോട്ടോ പങ്കുവെച്ചതിനൊപ്പം വികാരപരമായിട്ടുള്ള എഴുത്താണ് സുഹാന പങ്കുവെച്ചത്.

എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമാണ് ഈ ആശംസകൾ അറിയിക്കുന്നത്. രണ്ടാൾക്കും വളരെ മനോഹരമായൊരു വാർഷികം ഒരുമിച്ച് ആഘോഷിക്കാൻ സാധിക്കട്ടേ എന്ന് ആശംസിക്കുകയാണ്. നിങ്ങൾ രണ്ട് പേരെയും ഞാൻ സ്നേഹിക്കുന്നു’ എന്നുമാണ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാന കുറിച്ചത്. സുഹാനയ്ക്ക് നന്ദി പറഞ്ഞും തിരിച്ചും സ്നേഹിക്കുകയാണെന്നും പറഞ്ഞാണ് താരങ്ങൾ എത്തിയിരിക്കുന്നത്.

2018 മാർച്ച് പതിനൊന്നിനാണ് ബഷീർ ബഷിയും മഷുറയും തമ്മിൽ വിവാഹിതാരവുന്നത്. സോഷ്യൽ മീഡിയയിലൂടെ കണ്ട് ഇഷ്ടത്തിലായ താരങ്ങൾ എല്ലാ കാര്യങ്ങളും പരസ്പരം മനസിലാക്കിയാണ് വിവാഹത്തിലേക്ക് പ്രവേശിച്ചത്. ബഷീറിന് ഭാര്യയും മക്കളും ഉള്ളതൊക്കെ തനിക്ക് നേരത്തെ അറിയാമായിരുന്നു എന്നും അവരുടെയും വീട്ടുകാരുടെയുമൊക്കെ സമ്മതം ഉണ്ടായിരുന്നുവെന്നും മഷുറ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സുഹാനയുടെ ജീവിതം നശിപ്പിച്ചവർ എന്ന ആരോപണങ്ങളാണ് ഇരുവർക്കും പിന്നീട് നേരിടേണ്ടതായി വന്നത്.

നിലവിൽ യൂട്യൂബ് ചാനലിലൂടെ ലക്ഷക്കണക്കിന് ഫോളോവേഴ്സ് മഷുറയ്ക്കുണ്ട്. വീട്ടിലെ ഓരോ വിശേഷങ്ങളും ദിനംപ്രതി വീഡിയോയായി എത്താറുണ്ട്. വിവാഹ വാർഷികവും വലിയ രീതിയിൽ തന്നെ ആഘോഷമാക്കാനാണ് താരകുടുംബം തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. എന്തായാലും ഇതേ സന്തോഷത്തോടെ എല്ലാ കാലത്തും ജീവിക്കാൻ താരങ്ങൾക്ക് സാധിക്കട്ടേ എന്നാണ് ആരാധകർ ആശംസിയ്ക്കുന്നത്.

Advertisement