ഭീഷ്മപർവ്വത്തിലെ കഥാപാത്രവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു തീവ്ര പ്രണയം എനിക്കും ഉണ്ടായിട്ടുണ്ട് : അനഘ മരുതോര

128

14 വർഷത്തിന് ശേഷം അമൽനീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായിരുന്നു ഭീഷ്മ പർവ്വം. വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പായിരുന്നു ഭീഷ്മ പർവ്വത്തിലൂടെ അമൽ നീരദ് പരീക്ഷിച്ചത്. ഒപ്പം ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ടായിരുന്നു.

Advertisements

ALSO READ

ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. ഞാൻ നിന്നെക്കുറിച്ച് അഭിമാനിക്കുന്നു: കമൽ ഹാസനുമായി പിരിഞ്ഞതിന് ശേഷം മകളെ കുറിച്ച് ഗൗതമി

ചിത്രത്തിൽ അത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അനഘ മരുതോര അവതരിപ്പിച്ച റേച്ചൽ. സങ്കീർണമായ പല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമായിരുന്നു റേച്ചൽ. അതിമനോഹരമായി തന്നെ റേച്ചലിനെ അവതരിപ്പിക്കാൻ അനഘയ്ക്ക് കഴിഞ്ഞിരുന്നു. വളരെ ബോൾഡായ അതേസമയം പലതരം ട്രോമയിലൂടെ കടന്നു പോകുന്ന കഥാപാത്രമായിരുന്നു റേച്ചലിന്റേത്.

കഥാപാത്രത്തെ കുറിച്ച് കേട്ട സമയത്ത് ഏറ്റവും കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റിയ കാര്യമെന്തായിരുന്നെന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിയ്ക്കുകയാണ് അനഘ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനഘ.

‘പലർക്കുമുണ്ടാകും തീവ്രമായ ഒരു പ്രണയ കഥ പറയാൻ. അത്തരത്തിൽ റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു തീവ്ര പ്രണയം പലർക്കും ഉണ്ടാകും. അതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എനിക്കത് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ പറ്റി.

അമൽ സാർ കഥാപാത്രത്തെ നരേറ്റ് ചെയ്തപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമായി. യഥാർത്ഥ ജീവിതത്തിൽ ഞാൻ എത്രത്തോളം ബോൾഡ് ആണെന്ന് എനിക്ക് അറിയില്ല. പക്ഷേ പേഴ്സണലി ആ കഥാപാത്രത്തെ എനിക്ക് ഒരുപാട് ഇഷ്ടമായി. അതുകൊണ്ട് സർ നരേറ്റ് ചെയ്തപ്പോൾ തന്നെ ഈ കഥാപാത്രം ചെയ്യാൻ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നു.

ഭീഷ്മ പർവ്വത്തിന്റെ കഥ ബ്രീഫായി അമൽസർ പറഞ്ഞിരുന്നു. അതിനുശേഷം റേച്ചലിനെ കുറിച്ച് ഡീറ്റെയിൽഡ് ആയി പറഞ്ഞു തന്നു. റേച്ചലിന്റെ കാര്യത്തിൽ ട്രോമ ആണെങ്കിലും റൊമാൻസ് ആണെങ്കിലും എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റി.

കാരണം ഞാൻ അത്തരം അവസ്ഥകളിലൂടെയൊക്കെ എപ്പോഴൊക്കെയോ എന്റെ ലൈഫിൽ കടന്ന് പോയിട്ടുണ്ട്. പല കാര്യങ്ങളും റിലേറ്റബിൾ ആയിരുന്നു. അതുകൊണ്ട് തന്നെ കഥാപാത്രത്തോട് നീതി പുലർത്താൻ കഴിഞ്ഞെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ

ആരെങ്കിലും ആ വീഡിയോ ഇനി കു ത്തി പൊ ക്കി യാ ൽ ഞാൻ നോക്കി നിൽക്കില്ല, തന്റെ പേരിൽ വീഡിയോ പ്രചരിച്ചതിനെ കുറിച്ച് അനു ജോസഫ്

ഭീഷ്മ പർവ്വം ആളുകൾ സ്വീകരിച്ചതിൽ ഭയങ്കര എക്സൈറ്റഡാണ്. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടിലുള്ളവരും ഉൾപ്പെടെ എല്ലാവരും ഹാപ്പിയാണെന്നും അനഘ പയുന്നുണ്ട്. അത് കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. മാത്രമല്ല പണ്ടത്തേക്കാൾ ഇപ്പോൾ പുറത്തുപോകുമ്പോൾ ആളുകൾ തിരിച്ചറിയുന്നുണ്ട്. റേച്ചലിനെ എല്ലാവർക്കും ഇഷ്ടമായി എന്നാണ് മനസിലാക്കുന്നത് എന്നും അനഘ കൂട്ടിച്ചേർത്തു.

 

Advertisement