ആരെങ്കിലും ആ വീഡിയോ ഇനി കു ത്തി പൊ ക്കി യാ ൽ ഞാൻ നോക്കി നിൽക്കില്ല, തന്റെ പേരിൽ വീഡിയോ പ്രചരിച്ചതിനെ കുറിച്ച് അനു ജോസഫ്

153

സീരിയലനകളിലും സിനിമയിലും തിളങ്ങി നിൽക്കുന്ന നടിയും അവതാരകയുമാണ് അനു ജോസഫ്. അസാധാരണ നടന വൈഭവം കൊണ്ട് പ്രേക്ഷക ലക്ഷങ്ങളെ തന്റെ ആരാധകരാക്കാൻ അനു ജോസഫിന് കഴിഞ്ഞിരുന്നു.

മികച്ച ഒരു നർത്തകി കൂടിയാണ് അനു. അനു ജോസഫ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. കൃഷ്ണവേണി ടീച്ചറുടെ ഇതെന്റെ മണ്ണ് ഇതെന്റെ താളം എന്ന ആൽബത്തിനു വേണ്ടി ആദ്യമായി മേക്കപ്പണിഞ്ഞു. ഈ ആൽബത്തിന് ധാരാളം അവാർഡുകളും ലഭിച്ചു.

Advertisements

ആദ്യ സീരിയൽ സ്നേഹചന്ദ്രിക ആണെങ്കിലും ആദ്യം പുറത്തുവന്നത് ചിത്രലേഖയാണ്. പിന്നീടു മകൾ മരുമകൾ, പഴശ്ശിരാജാ, നൊമ്പരപ്പൂവ്, മനപ്പൊരുത്തം, മിന്നുകെട്ട്, താലോലം, മനസ്സറിയാതെ തുടങ്ങിയ സീരിയലുകളിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു. പഴശ്ശി രാജായിലെ ആദിവാസി പെൺകുട്ടി നീലിയേയും അനു ജോസഫ് അനശ്വരമാക്കി.

കെരളി ചാനലിൽ ആയിരം എപ്പിസാഡുകൾക്ക് മുകളിൽ സംപ്രേകഷണം ചെയ്ത കാര്യം നിസ്സാരം എന്ന പരമ്പരയിലെ സത്യഭാമയായിട്ടാണ് പ്രേക്ഷകർ ഇപ്പോഴും അനു ജോസഫിനെ കാണുന്നത്. ഇരുപതിൽ അധികം സീരിയലുകളിലും പന്ത്രണ്ടിൽ കൂടുതൽ സിനിമകളിലും അനു ജോസഫ് ഇതിനകം അഭിനയിച്ച് കഴിഞ്ഞു. കൂടാതെ നിരവധി ടെലിവിഷൻ ഷോകളിലും അനു പങ്കെടുത്തിട്ടുണ്ട്.

Also Read
ഞാൻ പറഞ്ഞതുപോലെ തന്നെയായി, ആൺകുഞ്ഞ് ആണ്; നടി ആതിര മാധവിന് കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് അമൃത നായർ

തന്റെ ആരാധകരുമായി നേരിട്ട് സംസാരിക്കാൻ ഒരു യുട്യൂബ് ചാനലും അനു ജോസഫ് ആരംഭിച്ച് കഴിഞ്ഞി. പത്തേമാരി അടക്കമുള്ള സിനിമകളിലും അനു ജോസഫ് അഭിനയിച്ചിരുന്നു. മമ്മൂക്കയുടെ സഹോദരി നിർമലയുടെ വേഷമായിരുന്നു പത്തേമാരിയിൽ അനുവിന്.

കാര്യം നിസ്സാരം, മൂന്നു പെണ്ണുങ്ങൾ എന്നീ സീരിയലുകളാണ് അനുവിന് മിനി സ്‌ക്രീൻ പ്രേക്ഷകരെ സമ്പാദിച്ച് കൊടുത്തത്. സെലിബ്രിറ്റികൾക്ക് എല്ലാം സംഭവിക്കുന്നത് പോലെ തന്നെ വർഷങ്ങൾക്ക് മുമ്പ് അനുവിന്റെ പേരിലും വ്യാജമായി നിർമിച്ച ഒരു അ ശ്ലീ ല വീ ഡി യോ പ്രചരിച്ചിരുന്നു.

ഒരു സ്ത്രീ വ സ്ത്രം മാറുന്ന ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ച വീഡിയയിൽ അനു ജോസഫാണുള്ളത് എന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്. പിന്നീട് കേ സും മറ്റും നടത്തിയാണ് അനുവിന് നീതി ലഭിച്ചത്.
ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അനുഭവം നടി തുറന്ന് പറഞ്ഞത്.

വർഷങ്ങൾക്ക് മുമ്പാണ് എന്റെ ഫോട്ടോ വെച്ച് ഇങ്ങനൊരു അ ശ്ലീ ല വീ ഡി യോ വാട്‌സ്ആപ്പ് വഴി പ്രചരിച്ചത്. വീഡിയോ പുറത്തുവരുമ്പോൾ ഞാൻ യുഎസ്സിൽ ആയിരുന്നു. എന്നെ അടുത്തറി യാവുന്നവർക്ക് അത് ഞാനല്ലെന്ന് വീഡിയോ കണ്ടപ്പോഴെ മനസിലായി. ഉടൻ തന്നെ കേ സ് കൊടുത്തു.

വാട്‌സ് ആപ്പ് വഴി ഫോർവേഡ് ചെയ്യുന്നവർക്കെതിരെ പോലും നടപടിയുണ്ടാകുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയിട്ടും കലാരംഗത്ത് ഉള്ളവർ തന്നെ വീഡിയോ ഫോർവേഡ് ചെയ്യുന്ന സ്ഥിതിയുണ്ടായി. അ ശ്ലീ ല വീ ഡി യോ എന്റെ പേരിൽ പ്രചരിച്ചപ്പോൾ എന്നെക്കാൾ കൂടുതൽ ഡാഡിയും അമ്മയും വിഷമിച്ചു. അവരാണല്ലോ ആളുകളുടെ ചോദ്യം നേരിടുന്നത്.

സത്യം അതല്ലെന്ന് പറഞ്ഞാലും അവർ കുത്തിനോവിച്ച് കൊണ്ടിരിക്കും. എന്റെ മാതാപിതാക്കൾ വിഷമിക്കാൻ തുടങ്ങിയപ്പോൾ ഞാനും തളർന്നു. ആ വീഡിയോയെ കുറിച്ച് പലരും തന്നോട് ചോദിക്കുന്നുണ്ടെന്ന് എന്നോട് പറയാൻ പോലും ഡാഡി വിഷമിക്കുന്നത് ഞാൻ കണ്ടിരുന്നു.

പിന്നീട് കേസായി ആളുകളെ കണ്ടെത്തി. ശേഷം ആ വീഡിയോ ഇട്ട വ്യക്തിയുടെ വീട്ടുകാർ സംസാരിക്കാൻ വന്നു. ഭാര്യയാണ് വന്നത് കേസായതിനാൽ വളരെ അധികം ബുദ്ധിമുട്ടുക ആണെന്ന് പറഞ്ഞു. ജോലി ആടക്കമെല്ലാം പ്രതിസന്ധിയിൽ ആണെന്നും ഒത്ത് തീർപ്പിന് തയ്യാറാകണമെന്നും പറഞ്ഞു.

Also Read
എല്ലാവരും താളം പിടിച്ച് പാട്ട് ആസ്വദിച്ചപ്പോൾ, സന്തോഷം കൊണ്ടാവാം അവൾ മാത്രം കരഞ്ഞു ; അപൂർവ്വ സൗഹൃദത്തെ കുറിച്ചുള്ള വിനോദ് കോവൂരിന്റെ കുറിപ്പ്

ആ പെൺകുട്ടിയും ഒരു സ്ത്രീയാണ് അതുകൊണ്ടാണ് ഞാനും പിന്നെ അവസാന നിമിഷം ക്ഷമിച്ച് കൊടുത്തത്. ഇനിയും ആരെങ്കിലും ആ വീഡിയോ കുത്തിപൊക്കിയാൽ ഞാൻ നോക്കി നിൽക്കില്ല എന്നും അനു ജോസഫ് പറയുന്നു.

Advertisement