Home Entertainment

ഞാൻ പറഞ്ഞതുപോലെ തന്നെയായി, ആൺകുഞ്ഞ് ആണ്; നടി ആതിര മാധവിന് കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് അമൃത നായർ

123

സൂപ്പർഹിറ്റി പരമ്പരകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് ആതിര മാധവ്.
ഗർഭിണിയായ ശേഷം സീരിയലിൽ നിന്നും പിന്മാറിയിരുന്നു ആതിര.

സീരിയലിൽ നിന്നും പിന്മാറിയെങ്കിലും സോഷ്യൽമീഡിയ വഴി ആരാധകരോട് എല്ലാ വിശേഷങ്ങളും ആതിര മാധവ് പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആതിരയ്ക്ക് ആൺകുഞ്ഞ് പിറന്നിരിക്കുകയാണ്. നടിയുടെ സുഹൃത്തും സീരിയൽ താരവുമായ അമൃത നായരാണ് ആതിരയ്ക്ക് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.

Advertisements

ഗുരുവായൂർ സന്ദർശനത്തിന് ഇടയിലായാണ് അമൃത ഈ സന്തോഷവാർത്ത അറിഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെ ആാണ് ആതിരയുടെ പുതിയ സന്തോഷത്തെ കുറിച്ച് അമൃത പ്രേക്ഷകരോട് പങ്കുവെച്ചത്. ഞാനിപ്പോൾ അറിഞ്ഞതേയുള്ളൂ. എന്റെ ബെസ്റ്റ്ഫ്രണ്ട് ആതിര പ്രസവിച്ചു. നോർമൽ ഡെലിവറിയായിരുന്നു. ആൺ കുഞ്ഞാണ്.

Also Read
‘ഡാ അതൊക്കെ എന്ത് വിലയുള്ള സാധനമാണെന്നോ.. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ വേണ്ടി’ എന്ന് പറഞ്ഞ് അത് എന്റെ കൈയ്യിൽ നിന്നും പിടിച്ച് വാങ്ങിച്ച് ഇറക്കി വിട്ടു ; പണ്ട് മിമിക്രി ട്രൂപ്പിന്റെ വണ്ടിയിൽ കിളിയായി പോയതിനെ കുറിച്ചും വേദനിപ്പിച്ച അനുഭവങ്ങളെ കുറിച്ചും ശശാങ്കൻ

അവളെ ആദ്യമായി കാണാൻ പോയപ്പോഴും പിന്നീട് കാണുമ്പോഴും എല്ലാം ആൺകുഞ്ഞ് ആയിരിക്കും എന്നാണ് ഞാൻ പറയാറുള്ളത്. എന്റെ മരുമകനായിരിക്കും എന്ന് ഞാൻ തമാശ പറയാറുണ്ടായിരുന്നു. അപ്പോൾ എന്റെയടുത്ത് പലരും പറഞ്ഞു അങ്ങനെയൊന്നും പറയരുതെന്ന്.

ദൈവം തരുന്ന കുഞ്ഞല്ലേ അങ്ങനെയൊന്നും പറയരുതെന്നായിരുന്നു ചിലർ പറഞ്ഞത്. ആണാണെങ്കിലും പെണ്ണാണെങ്കിലും സ്വീകരിക്കില്ലേ പിന്നെന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് തോന്നിയിരുന്നു. ഞങ്ങൾ തമാശയ്ക്ക് പറഞ്ഞതാണ്.

എനിക്ക് എത്രയും പെട്ടെന്ന് മരുമകനെ കാണാൻ പോകണം. ഞാൻ അവളെയും രാജീവേട്ടനേയും വിളിച്ചിരുന്നു. എനിക്ക് കിട്ടിയില്ല. ഞങ്ങളിപ്പോൾ ഗുരുവായൂരിലേക്ക് വന്നതാണ്. തിരിച്ച് പോയിട്ട് വേണം അവരെ കാണാൻ. എന്തായാലും ഒത്തിരി സന്തോഷമായി എന്ന് അമൃത നായർ പറയുന്നു.

Also Read
എല്ലാവരും താളം പിടിച്ച് പാട്ട് ആസ്വദിച്ചപ്പോൾ, സന്തോഷം കൊണ്ടാവാം അവൾ മാത്രം കരഞ്ഞു ; അപൂർവ്വ സൗഹൃദത്തെ കുറിച്ചുള്ള വിനോദ് കോവൂരിന്റെ കുറിപ്പ്

Advertisement