‘ഡാ അതൊക്കെ എന്ത് വിലയുള്ള സാധനമാണെന്നോ.. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ വേണ്ടി’ എന്ന് പറഞ്ഞ് അത് എന്റെ കൈയ്യിൽ നിന്നും പിടിച്ച് വാങ്ങിച്ച് ഇറക്കി വിട്ടു ; പണ്ട് മിമിക്രി ട്രൂപ്പിന്റെ വണ്ടിയിൽ കിളിയായി പോയതിനെ കുറിച്ചും വേദനിപ്പിച്ച അനുഭവങ്ങളെ കുറിച്ചും ശശാങ്കൻ

244

കോമഡി സ്റ്റാർസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കലാകാരനാണ് ശശാങ്കൻ. പതിനഞ്ച് വർഷത്തിലേറെയായി ഈ മേഖലയിൽ പ്രവൃത്തിയ്ക്കുന്ന ശശാങ്കൻ ഇപ്പോൾ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയും ജനപ്രിയം നേടിയെടുത്തു. എന്നാൽ ഇവിടേയ്ക്കുള്ള തന്റെ യാത്ര അത്ര സുഖകരമായിരുന്നില്ല എന്ന് ശശാങ്കൻ പറയുന്നു. പിന്നിട്ട വഴികളിൽ സ്വാഭാവികമായി ഒരുപാട് കല്ലും മുള്ളും താണ്ടിയിട്ടുണ്ട് എന്ന് എംജി ശ്രീകുമാർ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ശശാങ്കൻ പറഞ്ഞത്.

സ്വാഭാവികമായും പിന്നിട്ട വഴികൾ അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് കല്ലും മുള്ളും എല്ലാം കണ്ടിട്ടുണ്ട്. വ്യക്തിപരമായി എന്നെ വേദനിപ്പിച്ച ആരും ഇല്ല. എന്നാൽ സാഹചര്യ വശാൽ വേദനിപ്പിച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് താനും. പണ്ട് മിമിക്ര ട്രൂപ്പിന്റെ വണ്ടിയിൽ കിളിയായി ഞാൻ പോയിരുന്നു. മിമിക്രിയോടുള്ള താത്പര്യം കാരണം അവർ ചെയ്യുന്നത് എല്ലാം ദൂരെ മാറി നിന്ന് നോക്കും. ഗ്രീൻ റൂമിലെല്ലാം പോകും.

Advertisements

ALSO READ

എല്ലാവരും താളം പിടിച്ച് പാട്ട് ആസ്വദിച്ചപ്പോൾ, സന്തോഷം കൊണ്ടാവാം അവൾ മാത്രം കരഞ്ഞു ; അപൂർവ്വ സൗഹൃദത്തെ കുറിച്ചുള്ള വിനോദ് കോവൂരിന്റെ കുറിപ്പ്

ഒരിക്കൽ ബോംബ് പൊട്ടുന്ന ഒരു സീനിൽ അഭിനയിക്കുന്നതിന് വേണ്ടി എനിക്കും അവസരം ലഭിച്ചു. ഒരുപാട് പേർ ഓടുന്നകൂട്ടത്തിൽ വന്ന് ഓടാൻ വേണ്ടി ഒന്ന് റെഡിയായി വരാനായി പറഞ്ഞു. പ്രൊഫഷണൽ സ്റ്റേജിൽ പ്രൊഫഷണൽ ആർട്ടിസ്റ്റുകൾക്കൊപ്പം നിൽക്കാൻ കഴിയുന്ന ആ ഒരു അവസരം എന്നെ സംബന്ധിച്ച് വലിയ അഭിമാനമായിരുന്നു.

റെഡിയായി വരാൻ പറഞ്ഞപ്പോൾ ഞാൻ വേഗം ഗ്രീൻ റൂമിൽ പോയി, അവിടെ ഒരാളുടെ പാൻകേക്ക് ഉണ്ടായിരുന്നു. അത് കുറച്ചെടുത്ത് മുഖത്തിട്ടു. അപ്പോഴേക്കും അയാൾ വന്ന് വഴക്ക് പറഞ്ഞു. ‘ഡാ അതൊക്കെ എന്ത് വിലയുള്ള സാധനമാണെന്നോ.. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ വേണ്ടി’ എന്ന് പറഞ്ഞ് അത് എന്റെ കൈയ്യിൽ നിന്നും പിടിച്ച് വാങ്ങിച്ച് ഇറക്കി വിട്ടപ്പോൾ മനസ്സിൽ വല്ലാത്ത വിഷമം തോന്നി.

ഒരു മിമിക്രി കലാകാരൻ തന്നെയായിരുന്നു അയാളും. എനിക്ക് ഇപ്പോൾ അവരെ ഓർമയില്ല. എവിടെയാണ് എന്നും അറിയില്ല. അത് പോലെയുള്ള ചില അനുഭവങ്ങൾ മാത്രമേയുള്ളൂ. സിനിമയിൽ അപമാനങ്ങൾ ഒന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. അതിനും മാത്രം ദൂരം സഞ്ചരിച്ചിട്ടില്ല. സിനിമയിൽ ഇപ്പോൾ നല്ല അവസരങ്ങൾക്ക് വേണ്ടി നോക്കിയിരിയ്ക്കുകയാണ് എന്നും ശശാങ്കൻ പറയുന്നുണ്ട്.

ആദ്യരാത്രിയെ കുറിച്ചുള്ള സ്‌കിറ്റ് ആണ് എനിക്ക് ഒരു ബ്രേക്ക് നൽകിയത്. കുടുംബ പ്രേക്ഷകരുടെ നല്ല പിന്തുണയുണ്ടായിരുന്നു. ആ സ്‌കിറ്റ് വിജയിച്ചതോടെ ഒരുപാട് ഷോകൾ കിട്ടി തുടങ്ങി. ‘എന്റെ കുസുമം’ എന്ന ഡയലോഗുകൾ ഒക്കെ പറഞ്ഞ് ഇപ്പോഴും ആളുകൾ തിരിച്ചറിയുന്നു. ജീവിതത്തിലെ അനുഭവങ്ങൾ ഉൾപ്പെടുത്തിയാണ് ആ സ്‌കിറ്റിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്.

ALSO READ

എല്ലാവരും താളം പിടിച്ച് പാട്ട് ആസ്വദിച്ചപ്പോൾ, സന്തോഷം കൊണ്ടാവാം അവൾ മാത്രം കരഞ്ഞു ; അപൂർവ്വ സൗഹൃദത്തെ കുറിച്ചുള്ള വിനോദ് കോവൂരിന്റെ കുറിപ്പ്

ചില ഷോർട്ട് ഫിലിമുകൾ എല്ലാം ചെയ്തിട്ടുണ്ട്. മാർഗം കളി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. സിനിമയിൽ തിരക്കഥ എഴുതണം എന്നത് തന്നെയാണ് എന്റെ ആഗ്രഹം. രണ്ടാമത്തെ തിരക്കഥ എഴുതി തുടങ്ങി. കോമഡിയാണ് എന്റെ മേഖല, ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള സ്‌കിറ്റാണ് ഞാൻ എഴുതാറുള്ളത് എന്നും ശശാങ്കൻ കൂട്ടിച്ചേർത്തു.

Advertisement