അഖിലിനെ നോക്കി സൂരജിന് സുചിത്ര ഉമ്മ കൊടുത്തതും, അതിന് അഖിൽ നൽകിയ എക്സ്പ്രഷനും ചർച്ചയാക്കി ബിഗ്‌ബോസ് ഹൗസ് ; ടാസ്‌കിന് ഇടയിൽ സൂരജ് സുചിത്രയുടെ മുഖം മറഞ്ഞ് നിന്നപ്പോൾ മാറി നിൽക്കാൻ ആവശ്യപ്പെട്ട് അഖിൽ : പുതിയ ഗോസിപ്പ് കഥകളിലെ കമിതാക്കളായി സുചിത്രയും അഖിലും

1375

ബിഗ്ഗ് ബോസ് ഹൗസിൽ ദിൽഷ – റോബിൻ പ്രണയം ഇപ്പോൾ ഏകദേശം പിരിയുന്ന സ്റ്റേജിലാണ്. റോബിന്റെ ഗെയിം സ്ട്രാറ്റജിയായിരുന്നു ആ ലവ് ഡ്രാമ എന്ന് മറ്റുള്ളവരെ പോലെ ദിൽഷയ്ക്കും സംശയമായിരിയ്ക്കുകയാണ്. റോബിനും സ്ട്രാറ്റജി മാറ്റി. എന്നാൽ ഇപ്പോൾ ബിഗ്ഗ് ബോസ് ഹൗസിലെ പുതിയ പ്രണയ ജോഡികളും, ഗോസിപ്പ് കഥകളിലെ കമിതാക്കളും സുചിത്രയും അഖിലും ആണ്. കഴിഞ്ഞ ഒരാഴ്ചയായി ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരം നടന്നിരുന്നു.

വന്നപ്പോൾ മുതലേ സുചിത്രയോട് അടുപ്പം തോന്നിയതിനെ കുറിച്ച് അഖിൽ പറഞ്ഞിരുന്നു. സുചിത്ര ചേച്ചി എന്നാണ് തുടക്കത്തിൽ വിളിച്ചിരുന്നത് എങ്കിലും ഇപ്പോൾ സുചിത്രയായി. ഇപ്പോൾ ബിഗ്ഗ് ബോസ് ഹൗസിലെ കിടപ്പ് മുറിയിലും ഗാർഡൻ ഏരിയയിലും സുചിത്ര – സൂരജ്- അഖിൽ കോമ്പോ ആണ് കാണുന്നത്. ഇന്നത്തെ എപ്പിസോഡിൽ കുറച്ചധികമായിരുന്നു.

Advertisements

ALSO READ

സിനിമയിലുള്ളവർ എന്നെപ്പോലെ ഒരാളിൽ നിന്ന് കലാപരമായി എന്തൊക്കെ വാങ്ങിയെടുക്കണമെന്നാണ് ചിന്തിക്കേണ്ടത് ; ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് എനിക്ക് ദേഷ്യം വന്നാൽ ഞാൻ അടിക്കും : നിഖില വിമൽ

ബിഗ്ഗ് ബോസ് ഹൗസിലെ മറ്റ് മത്സരാർത്ഥികളും സുചിത്രയുടെയും അഖിലിന്റെയും ബന്ധം കുറിച്ച് സംശയത്തോടെ സംസാരിക്കാൻ തുടങ്ങിയിരിയ്ക്കുന്നു. അത് അറിഞ്ഞതോടെ അഖിലും സുചിത്രയും ആ ബന്ധം കൂടുതൽ കണ്ടന്റ് ആയിക്കോട്ടെ എന്ന ഭാവത്തിൽ, മുൻപത്തേതിലും അധിക നേരം ഒരുമിച്ചിരുന്ന് സംസാരിക്കാൻ തുടങ്ങി. റോൺസൺ, ലക്ഷ്മിപ്രിയ, ജാസ്മിൻ എന്നിവർ എല്ലാം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചത്തെ വീക്കിലി ടാസ്‌കിന് ഇടയിൽ സൂരജ് സുചിത്രയുടെ മുഖം മറഞ്ഞ് നിന്നപ്പോൾ അഖിൽ മാറി നിൽക്കാൻ ആവശ്യപ്പെടുന്നത് ലൈവ് വീഡിയോയിൽ കാണാമായിരുന്നു. അഖിലിനെ നോക്കി സൂരജിന് സുചിത്ര ഉമ്മ കൊടുത്തതും, അതിന് അഖിൽ നൽകിയ എക്സ്പ്രഷനും മറ്റ് ഹൗസ്മേറ്റ്സിനെ അതിശയിപ്പിച്ചു.

ALSO READ

ലാലേട്ടന്റെ പിറന്നാളിന് പോസ്റ്റ് ഇടുന്നില്ലേ എന്ന് ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ബാബു ആന്റണി, വിമർശനവുമായി മോഹൻാലൽ ആരാധകർ

ഇന്നത്തെ എപ്പിസോഡിൽ അഖിലിന്റെ ഒരു ദുശ്ശീലം മാറ്റാനുള്ള സുചിത്രയുടെ കഠിന പരിശ്രമങ്ങളാണ് കണ്ടത്. ആ ദുശ്ശീലം മാറ്റിയില്ല എങ്കിൽ തന്നോട് മിണ്ടില്ല എന്നാണ് സുചിത്ര പറഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് സ്നേഹത്തോടെയും ശാസനയോടെയും സുചിത്ര അഖിലിനോട് സംസാരിക്കുന്നത് തന്നെയാണ് ഇന്നത്തെ എപ്പിസോഡിലെ ഭൂരിഭാഗം രംഗങ്ങളും. എല്ലാം കൊണ്ടും ബിഗ്‌ബോസിൽ അറിയാതെ മറ്റൊരു പ്രണയം മൊട്ടിടുകയാണോ എന്ന ഒരു സംശയം പ്രേക്ഷകർക്കിടയിലും ഉണ്ട്.

 

Advertisement