ചായിൽ തുടങ്ങി ചർച്ച വഴക്കിലേക്കും ബഹളങ്ങളിലേക്കും ; ബിഗ് ബോസ് ഹൗസിൽ വേണ്ടത്ര ഭക്ഷണ സാധനങ്ങളില്ല : പൊട്ടിത്തെറിച്ച് ജാനകി

159

മലയാളം ബിഗ് ബോസ് സീസൺ 4 തുടർച്ചയായി പൊട്ടിത്തെറികൾ സംഭവിച്ച് തുടരുകയാണ്. 17 ആളുകൾ ഒന്നിച്ച് ഒരു വീട്ടിലേക്ക് എത്തുമ്പോൾ പരസ്പരം അംഗീകരിക്കാനും മനസ്സിലാക്കാനുമെല്ലാം സമയം ആവശ്യമായി വരും.

ഇപ്പോൾ ഏഴാമത്തെ ദിവസത്തിൽ എത്തി നിൽക്കുമ്പോൾ ഇപ്പോൾ വീട്ടിൽ ഉച്ചഭക്ഷണത്തെചൊല്ലിയുള്ള തർക്കങ്ങളാണ് മുഴങ്ങി കേൾക്കുന്നത്. ലക്ഷ്വറി ബഡ്ജറ്റിൽ പോയിന്റുകൾ നഷ്ടമായതോടെ ഈ ആഴ്ച്ചയിലുള്ള ഭക്ഷണത്തിൽ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.

Advertisements

ALSO READ

ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായത് നായികാ നായകൻ പരിപാടിയിൽ വന്നതിനു ശേഷം ; ഇപ്പോൾ താൻ കമ്മിറ്റഡാണ് : പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറന്ന് മാളവിക കൃഷ്ണദാസ്

ലക്ഷ്വറി ബഡ്ജറ്റിൽ മത്സരാർത്ഥികളുടെ തെറ്റായ ചില നടപടികൾ കാരണം വിലയ പോയിന്റുകളാണ് ഇവർക്ക് നഷ്ടമായത്. ഡോക്ടർ റോബിൻ അനുവാദം ഇല്ലാതെ ക്യാപ്റ്റന്റെ മുറിയിൽ കയറിയതോടെ നഷ്ടമായത് 500 പോയിന്റുകളാണ്. ഓരോ മത്സരാർത്ഥിയും തങ്ങളുടെ അശ്രദ്ധ കരണം ഓരോരുത്തരും 50 പോയിന്റുകൾ വീതം നഷ്ടമാക്കി. ഇതോടെ ലക്ഷ്വറി ടാസ്‌ക്കിൽ വലിയ പ്രതിസന്ധിയാണ് ഇവർ നേരിട്ടത്. ആവശ്യമായ സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിലും വീഴ്ച സംഭവിച്ചു.

ഇന്ന് എപ്പിസോഡ് ആരംഭിച്ചതു മുതൽ വീട്ടിലെ സാധനങ്ങൾ തീർന്നതിനെക്കുറിച്ചാണ് എല്ലാവരും സംസാരിച്ചത്. മുട്ട, തക്കാളി തുടങ്ങിയ സാധനങ്ങളൊക്കെ വളരെ കുറവാണ്. എല്ലാവരും കുറച്ച് സാധനങ്ങൾ ഉപയോഗിക്കാനും മത്സരാർത്ഥികൾ അങ്ങോട്ടുമിങ്ങോട്ടും പറയുന്നുണ്ടായിരുന്നു. അതിനിടെയിലാണ് ജാനകി പൊട്ടിത്തെറിച്ചത്.

ALSO READ

ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായത് നായികാ നായകൻ പരിപാടിയിൽ വന്നതിനു ശേഷം ; ഇപ്പോൾ താൻ കമ്മിറ്റഡാണ് : പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറന്ന് മാളവിക കൃഷ്ണദാസ്

ചായിൽ തുടങ്ങിയാണ് ചർച്ച വഴക്കിലേക്കും ബഹളങ്ങളിലേക്കും വഴിവെച്ചത്. പലരുടേയും അശ്രദ്ധയാണ് ഇങ്ങനെ ഒരു അവസ്ഥയ്ക്ക് കാരണമായതെന്നുള്ള വാദങ്ങളാണ് ജാനകി ഉയർത്തിയത്. കുക്കിംഗ് ടീമിലെ അംഗമാണ് മത്സരാർത്ഥിയായ ജാനകിയും. ജാനകിയെ അനുനയിപ്പിക്കാൻ എല്ലാവരും ശ്രമിച്ചെങ്കിലും തന്റെ ദേഷ്യം അടക്കാൻ കഴിയാതെ ജാനകി പൊട്ടിത്തെറിക്കുകയായിരുന്നു.

Advertisement