താൻ ഇപ്പോൾ കമ്മിറ്റഡാണ് : പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറന്ന് മാളവിക കൃഷ്ണദാസ്

151

മലയാളികൾക്ക് ഏറെ സുപരിചിതയായനടിയാണ് മാളവിക കൃഷ്ണദാസ്. നടിയായും അവതാരകയായും താരം നിരവധി മലയാളി ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ട്. മഴവിൽ മനോരമ സംരക്ഷണം ചെയ്ത നായിക നായകൻ എന്ന പരിപാടിയിലൂടെയാണ് മാളവിക കൃഷ്ണദാസ് ആരാധകർക്ക് സുപരിചിതയായത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മാളവിക തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറയുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. യൂട്യൂബിലൂടെയാണ് താരം പുതിയ വിശേഷം ആരാധകരുമായി പങ്കുവയ്ക്കുന്നത്.

Advertisements

ALSO READ
മമ്മൂക്ക അന്ന് പറഞ്ഞ ആ വാക്ക് നൽകിയ ആശ്വാസം പറഞ്ഞറിയിക്കാൻ ആവുന്നതല്ല, വെളിപ്പെടുത്തലുമായി ജയകൃഷ്ണൻ

ബിബിഎ പഠിച്ചു കഴിഞ്ഞ്, ഇപ്പോൾ എച്ച് ആറിൽ ഡിസ്റ്റന്റായി പിജി ചെയ്യുകയാണ് താരം. ജീവിതത്തിൽ ഇനിയെന്ത് എന്ന് വിചാരിച്ചു കൺഫ്യൂഷനായ പല സാഹചര്യങ്ങളും ഉണ്ടായിരുന്നെന്ന് താരം പറയുന്നു. പ്ലസ്ടുവിന് ഏതു വിഷയം എടുക്കണം, ഡിഗ്രിക്ക് ഏത് വിഷയം എടുക്കണം, ഡാൻസ് ശ്രദ്ധ ചെലുത്തണമോ അതോ പഠിത്തത്തിൽ ശ്രദ്ധിക്കണമോ തുടങ്ങി നിരവധി കൺഫ്യൂഷനുകൾ ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. നായികാ നായകൻ എന്ന പരിപാടികൾ വന്നതിനു ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി എന്നാണ് മാളവിക പറയുന്നത്.

ആ പരിപാടിയിലൂടെ താൻ കുറച്ചുകൂടി ബോൾഡ് ആയി, അതുപോലെ തന്നെ അവതാരകയായതിനു ശേഷമാണ് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ തുടങ്ങിയതെന്നും താരം വ്യക്തമാക്കുന്നു. അതേസമയം ഇപ്പോൾ സീരിയലുകളിൽ ഒന്നും അഭിനയിക്കുന്നില്ലെന്നും തനിക്ക് ചില അവസരങ്ങൾ വന്നിരുന്നെന്നും താരം പറഞ്ഞു. സിനിമകളിൽ നിന്നും ചില അവസരങ്ങൾ വന്നു. എന്നാൽ അവയൊക്കെ താരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കാരണം ആ കഥാപാത്രങ്ങൾ തനിക്ക് ചേരില്ലെന്ന് തോന്നിയെന്നും മാളവിക വ്യക്തമാക്കി.


നെഗറ്റീവ് കമന്റുകളെ കുറിച്ചും താരം പറഞ്ഞു. ചില നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ വളരെയധികം സങ്കടം വരുമെന്നാണ് മാളവിക പറയുന്നത്. വിവാഹത്തെക്കുറിച്ചും വീഡിയോയിൽ താരം തുറന്നു പറയുന്നു. ഇതിനു മുൻപ് ഒരിക്കൽ ചോദിച്ചപ്പോൾ സിംഗിൾ ആണെന്നാണ് താരം പറഞ്ഞിരുന്നത്.

എന്നാൽ ഇപ്പോൾ താൻ കമ്മിറ്റഡായി എന്നാണ് മാളവിക പറയുന്നത്. എന്നാൽ അത് പ്രണയം ഒന്നുമല്ലെന്നും അറേഞ്ച്ഡ് ആണെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഒരു വിവാഹാലോചന വരികയും വീട്ടുകാർക്ക് അത് ഇഷ്ടമാവുകയും ചെയ്തു. തനിക്കും അത് നല്ലതാണെന്ന് തോന്നി. തനിക്ക് നേരത്തെ അറിയാവുന്ന ആളാണെന്നും താരം പറഞ്ഞു.

ALSO READ
ഇരട്ടക്കുട്ടികളല്ല; ആദ്യ സ്‌കാനിങ്ങിന് ശേഷം പൊട്ടിക്കരഞ്ഞ് മഷൂറ, വിശദീകരണവുമായി, ബഷീറും സുഹാനയും, പരിഹസിച്ച് ആരാധകർ

എന്നാൽ ആളാരാണെന്ന് താരം വ്യക്തമാക്കിയില്ല. ഇപ്പോൾ അതിനെക്കുറിച്ച് താൻ പറയുന്നില്ലെന്നും പതുക്കെപ്പതുക്കെ ആരാണെന്ന് അറിയിക്കാമെന്നുമാണ് താരം ആരാധകരോട് പറയുന്നത്. അതേസമയം മാളവിക കൃഷ്ണദാസിന്റെ ഭാവി വരനെ കാണാൻ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിവാഹം ഉടനെ ഉണ്ടാകുമോ എന്നാണ് കമന്റായി ആരാധകർ ചോദിക്കുന്നത്. എന്നാൽ അതിനെക്കുറിച്ച് താരം കൂടുതൽ വെളിപ്പെടുത്തലുകളൊന്നും നടത്തിയില്ല.

Advertisement