Home Entertainment Celebrities

ഹൗസിനുള്ളിലെ പ്രണയങ്ങൾ വെറും നനഞ്ഞ പടക്കങ്ങൾ പോലെയാണ് ; അതൊന്നും നടക്കാൻ പോകുന്നില്ല! ഡോക്ടർ റോബിനും ബ്ലെസ്ലിയ്ക്കും ദിൽഷയോടുള്ള പ്രണയത്തെ കുറിച്ച് ശാലിനി നായർ പറയുന്നതിങ്ങനെ!

396

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ്‌ബോസ് സംഭവ ബഹുലമായി തന്നെ മുന്നേറുകയാണ്. ബിഗ് ബോസ് ഹൗസിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മുഖമായിരുന്നു ശാലിനി നായരുടേത്. അവതാരകയും വി.ജെയുമായിരുന്ന ശാലിനി നാടൻ സൗന്ദര്യത്തിന്റെയും ശാലീനതയുടെയും പ്രതീകമായാണ് പലരും വിലയിരുത്തിയത്. ഇത് സീസണിന്റെ തുടക്കത്തിൽത്തന്നെ ശാലിനിക്ക് ബാലാമണി ഇമേജ് ചാർത്തി നൽകുകയായിരുന്നു. ബിഗ് ബോസിലെ ഈ സീസണിലെ ഒരു ഇമോഷണൽ മത്സരാത്ഥിയായിരിക്കാം ശാലിനി എന്ന മുൻവിധിയും ഉണ്ടായിരുന്നു.

എന്നാൽ നിർഭാഗ്യവശാൽ കഴിഞ്ഞ വാരം നടന്ന രണ്ടാമത്തെ എലിമിനേഷൻ പ്രക്രിയയിലൂടെ ശാലിനിക്ക് പുറത്തുപോകേണ്ടിവന്നു. അത്ര പെട്ടെന്നൊന്നും പുറത്തുപോകേണ്ടിയിരുന്ന മത്സരാർത്ഥിയായിരുന്നില്ല ശാലിനി എന്നാണ് പ്രേക്ഷകരുടെ ഒന്നടങ്കമുള്ള അഭിപ്രായം.

Advertisements

ALSO READ

ടാസ്‌ക്ക് ബ്രേക്കിനിടെ സിഗരറ്റ് വലിച്ചതിന് ഡെയ്സിക്കും ജാസ്മിനും പണിഷ്മെന്റ് ; ഞാൻ സിഗരറ്റ് വലിക്കുന്നതൊന്നും മമ്മിക്കറിയില്ല! ഇത് എയർ ചെയ്താൽ ഞാൻ ഷോയിൽ നിന്നും പോവുമെന്ന് ബിഗ്‌ബോസിനോട് ഡെയ്‌സി

ബിഗ്ബോസ് ഹൗസിൽ നിന്നും പുറത്തുവന്ന ശേഷമുള്ള ശാലിനിയുടെ പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഹൗസിനുള്ളിലെ കാര്യങ്ങൾ നേരിട്ടറിഞ്ഞ വ്യക്തി എന്ന നിലയിൽ പല കാര്യങ്ങളും ശാലിനി പ്രേക്ഷകരോട് പങ്കുവെക്കുന്നുണ്ട്. തനിക്കു നേരിടേണ്ടിവന്ന പല കാര്യങ്ങളെ കുറിച്ചും ശാലിനി തുറന്നു പറയുന്നു. ഇത്ര പെട്ടെന്ന് പുറത്താകുമെന്ന് വിചാരിച്ചിരുന്നില്ലെന്നും എന്നാൽ നാട്ടിലെത്തിയതിനാൽ ഇപ്പോൾ ഏറെ സന്തോഷവതിയാണെന്നും ശാലിനി പറയുന്നു. ഹൗസിനുള്ളിലെ പ്രണയങ്ങൾ വെറും നനഞ്ഞ പടക്കങ്ങൾ പോലെയാണെന്നാണ് ശാലിനി പറയുന്നത്.

ഡോക്ടർ റോബിന് ദിൽഷയോടുള്ള പ്രണയം വെറുതെയാണെന്ന് തോന്നുന്നതായി ശാലിനി പറയുന്നു. അതുപോലെ ദിൽഷയോട് ബ്ലെസ്ലിക്കുള്ള പ്രണയം വെറും ക്രഷ് മാത്രമാണ്. അതൊന്നും നടക്കാൻ പോകുന്നില്ല. ബ്ലെസ്ലിയെ ഞാൻ ക്രഷ്ലി എന്നു വിളിച്ചപോലെ ദിൽഷയോട് വെറുതെയുള്ള ക്രഷ് തന്നെയാണെന്നു തോന്നുന്നു. ഇത്ര കുറഞ്ഞ സമയത്തിൽ ആർക്കും ആരെയും മനസ്സിലാക്കാനുള്ള സമയമൊന്നും കിട്ടിയിട്ടില്ല. ബ്ലെസ്ലിയുടെ പ്രണയത്തിന് ഞാനും ദൃക്സാക്ഷിയാണ്. ഞാൻ അവിടെ പഞ്ചസാര കലക്കിക്കൊണ്ടിരുന്നപ്പോഴാണ് ദിൽഷ ബാത്ത് റൂമിൽ കൈകഴുകാൻ പോകുന്നതും പിന്നാലെ ബ്ലെസ്ലി പോകുന്നതുമൊക്കെ. ഇതൊക്കെ ആളുകളെ കുറേ രസിപ്പിച്ചുവെന്നു തോന്നുന്നു.

ഡോക്ടർ ഒരു ലോലനാണ്. ഗെയിം വരുമ്പോൾ ഡോക്ടറിന് പ്രത്യേക സ്ട്രാറ്റജി ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. അപ്പോൾ ഡോക്ടർ വേറെ ലെവലാണെന്ന് ശാലിനി പറയുന്നു. ഡോക്ടർ ഡോക്ടറല്ലാതായി മാറുന്ന സാഹചര്യങ്ങളുമൊക്കെയുണ്ടായിട്ടുണ്ട്. ഡോക്ടറുടെ പ്രേമസ്ട്രാറ്റജിയെ വേറൊരു ഇഞ്ചക്ഷൻ കൊണ്ട് തിരിച്ചു കൊടുത്തു കിടത്തുമെന്നാണ് തനിക്കു തോന്നുന്നതെന്നും ശാലിനി പറയുന്നു. ഡോക്ടറുടെയും ബ്ലെസ്ലിയുടെയും പ്രണയം കലങ്ങിക്കുളമാകുമെന്ന് തന്നെയാണ് എനിക്കു തോന്നുന്നത്. അതൊന്നും സെറ്റാകാനുള്ള സമയം ആയിട്ടില്ല.

ദിൽഷയോടുള്ള പ്രണയത്തിന്റെ ആദ്യ സൂചന നൽകിയത് റോബിനാണ്. എന്നാൽ റോബിന് ഒരു ചാൻസ് ലഭിക്കുന്നതിന് മുമ്പ് തന്നെ ബ്ലെസ്ലി ദിൽഷയോട് പ്രണയം തുറന്നു പറയുകയായിരുന്നു. അതിനുള്ള അവസരം നൽകിയതാകട്ടെ ബിഗ് ബോസും. ഒരു ദിവസം പ്രണയത്തെക്കുറിച്ച് പറയാനുള്ള വേദി ബിഗ് ബോസ് നൽകിയിരുന്നു. അതിൽ സംസാരിച്ചുകൊണ്ടിരിക്കേ ബ്ലെസ്ലി ബിഗ് ബോസിൽ തനിക്കുണ്ടായ ക്രഷിനെ പറ്റിയും സൂചിപ്പിച്ചു.

ALSO READ

ദിലീപിനെ ഒരു ക്രി,മി,ന,ലാ,യി മുദ്രകുത്തണമെന്ന ലക്ഷ്യം വെച്ച് മനപ്പൂർവം പ്ലാൻ ചെയ്തുള്ള കരിനീക്കമാണിത് ; ഒരാളെ ന,ശി,പ്പിക്കുക എന്നതിൽ കവിഞ്ഞൊന്നും ഇതിൽ കാണാൻ സാധിക്കില്ല : നിർമ്മാതാവ് സുരേഷ് കുമാർ

ഹൗസിനുള്ളിൽ തനിക്ക് ദിൽഷയോടാണ് ക്രഷ് തോന്നുന്നതെന്ന് ബ്ലെസ്ലി വെളിപ്പെടുത്തുകയായിരുന്നു. നേരത്തെ നിനക്ക് ഞാനൊരു അവസരം തന്നാൽ പ്രണയിക്കുമോ എന്ന് ദിൽഷ ബ്ലെസ്ലിയോട് ചോദിച്ചിരുന്നു. അങ്ങനെയാണെങ്കിൽ നോക്കും എന്ന് ബെസ്ലി പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ, ബിഗ് ബോസ് അവസരം നൽകിയപ്പോഴാണ് ബ്ലെസ്ലി ദിൽഷയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞത്.

Advertisement