രണ്ടാമതും മണവാട്ടിയായി ഡിംപിൾ റോസ് ; മേക്ക് ഓവർ സൂപ്പർ ആണെന്ന് ആരാധകർ

379

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപിൾ റോസ്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത താരത്തിന്റെ വാർത്തകളും വിശേഷങ്ങളും അറിയാൻ ആരാധകർ എപ്പോഴും താത്പര്യം പ്രകടിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബവിശേഷങ്ങൾ ഡിംപിൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മകന്റെ ജനനവും തുടർന്നുണ്ടായ സംഭവങ്ങളും അടുത്തിടെ ഡിംപിൾ ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ തന്റെ അഞ്ചാം വിവാഹവാർഷികം വ്യത്യസ്തമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഡിംപിൾ. ഭർത്താവ് ആൻസണും മകൻ പാച്ചുവിനോടും ഒപ്പം ആഘോഷിക്കുന്ന ആദ്യ വിവാഹവാർഷികം എന്ന നിലയിൽ ഏറെ പ്രത്യേകതകൾ ഈ വാർഷികത്തിനുണ്ടെന്നാണ് ഡിംപിൾ റോസ് പറയുന്നത്.

Advertisements

ALSO READ

ഹൗസിനുള്ളിലെ പ്രണയങ്ങൾ വെറും നനഞ്ഞ പടക്കങ്ങൾ പോലെയാണ് ; അതൊന്നും നടക്കാൻ പോകുന്നില്ല! ഡോക്ടർ റോബിനും ബ്ലെസ്ലിയ്ക്കും ദിൽഷയോടുള്ള പ്രണയത്തെ കുറിച്ച് ശാലിനി നായർ പറയുന്നതിങ്ങനെ!

തന്റെ വിവാഹവസ്ത്രങ്ങൾ ഒരിക്കൽ കൂടി ധരിച്ച് പുതിയ പാറ്റേണിൽ മേക്കപ്പ് ചെയ്ത് ഫോട്ടോഷൂട്ട് നടത്തിയാണ് വിവാഹത്തെക്കുറിച്ചുള്ള ഓർമ്മകൾ ഡിംപിൾ പുതുക്കുന്നത്. അതിനായി ഒരു മേക്കപ്പ് സ്റ്റുഡിയോയിൽ പോയി മേക്കപ്പും ചെയ്യുന്നു. വിവാഹത്തിന് ധരിക്കാത്ത പുതിയ ഫാഷനിലുള്ള ആഭരണങ്ങളാണ് ഡിംപിൾ തിരഞ്ഞെടുക്കുന്നത്. ക്രിസ്ത്യൻ വിവാഹങ്ങളുടെ ഹൈലൈറ്റായ ക്രീം നിറത്തിലുള്ള സാരിയും പിന്നീട് ചുവപ്പു നിറത്തിലുള്ള മന്ത്രകോടിയും ധരിച്ചാണ് ഡിംപിൾ മേക്കപ്പ് ചെയ്യുന്നത്.

ഏപ്രിൽ 26-നാണ് ഡിംപിളിന്റെ വിവാഹവാർഷികം. അഞ്ച് വർഷങ്ങൾക്കുശേഷം ഭർത്താവിനും മകനുമൊപ്പം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണ് ഡിംപിൾ. അഞ്ച് വർഷങ്ങൾക്ക് ശേഷം വിവാഹവാർഷികം ആഘോഷിക്കുമ്പോൾ അന്നത്തെ മേക്കപ്പും മറ്റും നല്ല രീതിയിൽ മാറിയിട്ടുണ്ടാകുമെന്ന ചിന്തയിൽ നിന്നാണ് ഒരു പരീക്ഷണത്തിന് ശ്രമിക്കുന്നതെന്ന് വീഡിയോയിൽ ഡിംപിൾ പറയുന്നുണ്ട്. ഡിംപിളിന്റെ മേക്ക് ഓവർ വളരെ നന്നായിട്ടുണ്ടെന്നേും അന്നത്തെ കല്യാണഫോട്ടോ കൂടി കൊടുത്തിരുന്നുവെങ്കിൽ കുറച്ചുകൂടി നന്നായിരുന്നേനേ എന്ന് ചില ആരാധകർ അഭിപ്രായപ്പെടുന്നു. ഡിംപിൾ സാരിയിൽ സൂപ്പറാണെന്നാണ് മറ്റു ചിലരുടെ കമന്റ്.

വിവാഹം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് നടി അമ്മയാകുന്നത്. കഴിഞ്ഞ വർഷം രണ്ട് ഇരട്ട ആൺകുട്ടികൾക്ക് ജന്മം കൊടുത്തെങ്കിലും അതിൽ ഒരാളെ നഷ്ടപ്പെടുകയായിരുന്നു. സങ്കീർണ്ണത നിറഞ്ഞൊരു പ്രസവമാണ് തന്റേതെന്ന് നടി സൂചിപ്പിച്ചിരുന്നു. എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്തത് പോലെ ഇരട്ടകളിൽ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതായും, ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇരട്ടകളിൽ ഒരാൾ മരിച്ച് പോയെന്നും അവനെ ഒരു നോക്ക് പോലും തനിക്ക് കാണാൻ സാധിച്ചിട്ടില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഒപ്പം അന്ന് നടന്ന സംഭവങ്ങൾ എന്താണെന്നും വീഡിയോകളിലൂടെ ഡിംപിൾ റോസ് വ്യക്തമാക്കുന്നുണ്ട്.

പ്രസവത്തിന് ശേഷം തനിക്കുണ്ടായ പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ചും നടി വീഡിയോകൾ ചെയ്തിരുന്നു. പ്രസവശേഷമുള്ള ഡയറ്റ്, വെയിറ്റ് ലോസ് ഡയറ്റ് തുടങ്ങി സ്ത്രീകൾക്ക് പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ ഡിംപിൾ തുടർന്നും വീഡിയോകളിലൂടെ പങ്കുവെച്ചിരുന്നു. മകന് പൂർണ്ണ ആരോഗ്യം കൈവന്നതിനുശേഷമുള്ള വീഡിയോകളും ഡിംപിൾ ചെയ്തിട്ടുണ്ട്. മകനെ പുറംലോകത്തിന് പരിചയപ്പെടുത്തി ചെയ്ത ഡിംപിളിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ALSO READ

ടാസ്‌ക്ക് ബ്രേക്കിനിടെ സിഗരറ്റ് വലിച്ചതിന് ഡെയ്സിക്കും ജാസ്മിനും പണിഷ്മെന്റ് ; ഞാൻ സിഗരറ്റ് വലിക്കുന്നതൊന്നും മമ്മിക്കറിയില്ല! ഇത് എയർ ചെയ്താൽ ഞാൻ ഷോയിൽ നിന്നും പോവുമെന്ന് ബിഗ്‌ബോസിനോട് ഡെയ്‌സി

ഡിംപിളിന്റെ സഹോദരൻ ഡോൺ ടോണി സീരിയൽ നടി മേഘ്ന വിൻസെന്റിനെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് ഇവർ വേർപിരിഞ്ഞു. ഡോൺ പിന്നീട് രണ്ടാം വിവാഹം കഴിച്ചു. ഡിവൈൻ ആണ് ഡോമിന്റെ ഭാര്യ. ഇരുവർക്കും ഒരു മകനുണ്ട്. ഇപ്പോൾ ഡിംപിളിന് കൂടി ഒരു മകൻ പിറന്നതോടെ കുടുംബത്തിൽ സന്തോഷം ഇരട്ടിച്ചിരിക്കുകയാണ്. ഡിവൈനും ഡിംപിളിന്റെ അമ്മയും യൂട്യൂബിലൂടെ വീഡിയോകൾ അവതരിപ്പിക്കാറുണ്ട്. കുടുംബവുമൊത്ത് ചെയ്യുന്ന മിക്ക വീഡിയോകളും യൂട്യൂബിൽ ട്രെൻഡിങ്ങാണ്. അവരുടെ ഒരോ വിശേഷങ്ങളും ആരാധകർ ആകാംഷയോടെയാണ് കാത്തിരിയ്ക്കുന്നത്.

Advertisement