ധന്യയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ അത് വലിയ ഇഷ്യൂവായി, നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു അന്നൊന്നും ആരും പ്രതികരിച്ചില്ല ; ഇവിടെ ഗ്രൂപ്പിസമുണ്ടെന്ന് മോഹൻലാലിനോട് ജാസ്മിൻ

109

ഇവിടെ ഗ്രൂപ്പിസമുണ്ടെന്നായിരുന്നു ജാസ്മിനും നിമിഷയും മോഹൻലാലിനോട് പറഞ്ഞത്. നോമിനേഷനിൽ വരെ അത് പ്രകടമാണെന്നും ഇരുവരും പറഞ്ഞിരുന്നു. നേരത്തെയും ഇതേപോലെയുള്ള പ്രശ്നങ്ങളുണ്ടായപ്പോൾ ഒരാൾ പോലും പ്രതികരിച്ച് കണ്ടില്ലെന്നുമായിരുന്നു ജാസ്മിൻ തുറന്നടിച്ചത്. ബ്ലെസ്ലി ഗെയിമിനിടയിൽ ധന്യയുടെ ദേഹത്തേക്ക് വെള്ളമൊഴിച്ചതിനെക്കുറിച്ച് പറഞ്ഞായിരുന്നു സുചിത്ര വഴക്കിട്ടത്. മോഹൻലാലായിരുന്നു ഇതേക്കുറിച്ച് ചോദിച്ചത്.

ധന്യയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ അത് വലിയ ഇഷ്യൂവായി. നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. അന്നൊന്നും അതേക്കുറിച്ച് ചർച്ച പോലുമുണ്ടായില്ലെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. എനിക്കും നിമിഷയ്ക്കും ഡെയ്സിക്കുമൊക്കെ വളരെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു. അന്നൊന്നും ഇവരാരും പ്രതികരിച്ചില്ലല്ലോയെന്നായിരുന്നു ജാസ്മിന്റെ ചോദ്യം. ബ്ലെസ്ലി വീണപ്പോഴും ലക്ഷ്മി പ്രിയ വീണപ്പോഴും സഹായിക്കാൻ ഞാൻ മാത്രമേ വന്നിരുന്നുള്ളൂയെന്നും ജാസ്മിൻ പറഞ്ഞിരുന്നു.

Advertisements

ALSO READ

പാടാത്ത പൈങ്കിളിയിലെ അവന്തിക വിവാഹിതയായി ; ഐശ്വര്യ ദേവി ഇനി സിദ്ധാർത്ഥിന് സ്വന്തം

ഗെയിമിനിടയിൽ ശാലിനിയെ റോബിൻ എടുത്ത് പൊക്കിയത് ചോദ്യം ചെയ്തിരുന്നുവെന്ന് ധന്യ വ്യക്തമാക്കിയിരുന്നു. ആരും അന്ന് എന്നെ സപ്പോർട്ട് ചെയ്തിരുന്നില്ല. ഈ പറയുന്നവർ പോലും അന്ന് ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ലെന്നായിരുന്നു ധന്യ വിശദീകരിച്ചത്. അതേ പോലെ നോമിനേഷനിൽ ആര് ആരെ നോമിനേറ്റ് ചെയ്തു എന്നറിയാൻ സൗകര്യമില്ല, എന്നിട്ടും എങ്ങനെയാണ് ടാർഗറ്റ് ചെയ്തു എന്ന് പറയുന്നത് മനസിലാവുന്നില്ലെന്നും താരം വിശദീകരിച്ചിരുന്നു.

കണ്ണ് കൊണ്ട് കണ്ട കാര്യമാണ് പറഞ്ഞത്. അതേക്കുറിച്ച് പ്രതികരിച്ചിരുന്നു. ആ പ്രശ്നം വീണ്ടും വന്നിരിക്കുകയാണിപ്പോൾ എന്ന് പറഞ്ഞായിരുന്നു സുചിത്ര കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. കണ്ട കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാറുണ്ട്. റോബിൻ ചെയ്യുന്നതെന്താണെന്ന് അദ്ദേഹത്തിന് പോലും അറിയില്ല, അതിനാൽ അതേക്കുറിച്ചൊന്നും ശ്രദ്ധിക്കാറേയില്ല.

ഗ്രൂപ്പിസമുണ്ടോയെന്ന് ചോദിച്ചപ്പോൾ നിമിഷയും ജാസ്മിനും പറഞ്ഞതിനോട് യോജിക്കുന്നുണ്ടെന്ന് അശ്വിൻ പറഞ്ഞിരുന്നു. എല്ലാ നോമിനേഷനിലും വരുന്നുണ്ട് ഞാൻ. ആദ്യം ക്യാപ്റ്റനായില്ലെങ്കിൽ ജീവിതത്തിലൊരിക്കലും കിട്ടില്ലെന്നാണ് തോന്നുന്നുന്നത്. അത് ശരിയാണ് ക്യാപ്റ്റൻസിയൊക്കെ എപ്പോഴും ആ വശത്തേക്കാണ് പോവുന്നത്. എന്തായാലും ഞാൻ കളിച്ച് നേടുമെന്നുമായിരുന്നു നിമിഷ പറഞ്ഞത്.

ALSO READ

ഷർവാണിയണിഞ്ഞ് ആശുപത്രിയിൽ അച്ഛനെ കാണാൻ പോയ നല്ലവനായ ഉണ്ണി എന്ന കഥാപാത്രത്തെ പോലെ ആര്യയും മ, രി, ച്ച വീട്ടിലേയ്ക്ക് പോയിട്ടുണ്ട് : രസകരമായ സംഭവത്തെ കുറിച്ച് രമേഷ് പിഷാരടി

റോബിൻ എന്നെ മുഖത്ത് നോക്കി വെല്ലുവിളിച്ചിട്ടും അത് കണ്ടില്ലേയെന്നും ജാസ്മിൻ സുചിത്രയോട് ചോദിച്ചിരുന്നു. നാടകമാണോ, സിനിമയാണോ എന്ന് നോക്കുന്നതിന് പകരം അതിൽ പ്രതികരിച്ചൂടേയെന്നും ജാസ്മിൻ ചോദിച്ചപ്പോൾ പരസ്യമായി വെല്ലുവിളിക്കുന്നതോ അച്ഛനേയും അമ്മയേയും വിളിക്കുന്നത് കണ്ടില്ലെന്നായിരുന്നു സുചിത്ര പറഞ്ഞത്. അച്ഛനെ വിളിച്ചാൽ പ്രകോപിതയാവുമെന്ന് ജാസ്മിൻ പറഞ്ഞപ്പോൾ അതറിഞ്ഞ സമയത്ത് ആയില്ലേല്ലോയെന്നായിരുന്നു സുചിത്ര ചോദിച്ചത്.

 

Advertisement