ബിലാൽ വരുമ്പോൾ ദുൽഖർ സൽമാനും ഉണ്ടാകുമോ? അച്ഛൻ-മകൻ കോംബോ പ്രതീക്ഷിക്കുന്നവരെ അതിശയിപ്പിച്ച് താരപുത്രന്റെ മറുപടി ഇങ്ങനെ

91

മലയാള സിനിമ ചരിത്രത്തിൽ തന്നെ ഒരു നവ്യാനുഭവമായി ബിഗ് ബി മാറുകയായിരുന്നു. ബിഗ് ബി എന്ന പരീക്ഷണ ചിത്രത്തിന്റെ സൂപ്പർ വിജയത്തിന് ശേഷം മലയാളത്തിലേക്ക് പരീക്ഷണ ചിത്രങ്ങളുടെ സാന്നിധ്യം വർധിച്ചു. പരീക്ഷണ ചിത്രങ്ങൾക്കു ഒരു തുടക്കം കുറിക്കുകയായിരുന്നു ബിഗ് ബി.

ബിലാൽ ഒരു കൾട്ട് കഥാപാത്രമായി മാറി. ഏപ്രിൽ 13 2007 റിലീസ് ആയ ഹിറ്റ് ചിത്രമായിരുന്നു ബിഗ്ബി. 100 ദിവസങ്ങളിൽ കൂടുതൽ ചിത്രം തിയേറ്ററിൽ കളിച്ചു. ചിത്രത്തിന്റെ പ്രേമേയവും ചിത്രീകരിച്ച രീതിയും വേറിട്ടതായിരുന്നു. പ്രേക്ഷകരെ അമ്പരിപ്പിച്ച ഒരു വ്യത്യസ്ഥത ചിത്രത്തിന് ഉണ്ടായിരുന്നു.

Advertisements

സ്‌റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി എത്തിയ ഈ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഇതിനിടെ ചിത്രത്തിന്റെ സംവിധായകൻ അമൽ നീരദ് ബിഗ് ബി-2 വരുന്നെന്ന് പ്രഖ്യാപിച്ചത്. ബിലാൽ എന്ന പേരിൽ ചിത്രമെത്തുമെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആരാധകർരുടെ കാത്തിരിപ്പ് നീണ്ടിട്ടും സിനിമയുടെ പ്രഖ്യാപനം ഉണ്ടായില്ല.

ALSO READ- അച്ഛൻ പറഞ്ഞത് അനുസരിച്ചത് കൊണ്ടാണ് എന്റെ ജീവിതം നശിച്ചത്; എന്റെ പേരിനൊപ്പം അച്ഛന്റെ പേര് തന്നെ ചേർക്കും, അതാണ് മധുരപ്രതികാരം: വനിത വിജയകുമാർ

ഇതിനിടെയാണ് ഈ ചിത്രത്തിൽ ദുൽഖർ സൽമാനും അഭിനയിക്കുമെന്ന തരത്തിൽ സൂചനകൾ വന്നത്. ഒടുവിലിതാ ബിലാലിൽ അഭിനയിക്കുമോ എന്ന ആരാധകരുടെ സംശയത്തിന് ദുൽഖർ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്.

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ചിത്രത്തിൽ അച്ഛൻ – മകൻ കോംബോ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ബിലാൽ സിനിമയിൽ വരാൻ തനിയ്ക്ക് ഏറെ ആഗ്രഹമുണ്ടെന്നായിരുന്നു ദുൽഖറിന്റെ മറുപടി.

ALSO READ- പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ലോജിക്ക് ഉള്ള സിനിമയാണ് കിംഗ് ഓഫ് കൊത്ത; രണ്ടാം ഭാഗം ഉറപ്പായും വരും: ദുൽഖർ സൽമാൻ

അതേസമയം, ചിത്രത്തെ കുറിച്ച് ഇടയ്ക്ക് സൂചിപ്പിക്കാറുണ്ട്. എന്നാൽ, അതിന്റെ ഫൈനൽ തീരുമാനങ്ങളെല്ലാം എടുക്കുന്നത് ബിലാൽ തന്നെയാണെന്നായിരുന്നു ദുൽഖറിന്റെ മറുപടി.

നേരത്തെ, 2007 ലാണ് ബിഗ് ബി റിലീസ് ചെയ്തത്. അന്ന് തിയേറ്ററുകളിൽ വേണ്ടത്ര വിജയം നേടാതെ പോയ ചിത്രം പിന്നീട് വലിയ ചർച്ചയാവുകയായിരുന്നു.

മമ്മൂട്ടിക്ക് പുറമെ മനോജ് കെ ജയൻ, പശുപതി, വിജയരാഘവൻ, മംമ്ത മോഹൻദാസ്, വിനായകൻ, ബാല, ലെന തുടങ്ങിയ വമ്പൻതാരനിരയാണ് സിനിമയിലുണ്ടായിരുന്നത്.

ബിലാൽ സാധ്യമായാൽ ഭീഷ്മ പർവത്തിന് ശേഷം അമൽനീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാകുമിത്. 13 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും.

Advertisement