Home Entertainment Celebrities

അച്ഛൻ പറഞ്ഞത് അനുസരിച്ചത് കൊണ്ടാണ് എന്റെ ജീവിതം നശിച്ചത്; എന്റെ പേരിനൊപ്പം അച്ഛന്റെ പേര് തന്നെ ചേർക്കും, അതാണ് മധുരപ്രതികാരം: വനിത വിജയകുമാർ

269

വിവാദങ്ങളുടെ തോഴിയാണ് നടി വനിത വിജയകുമാർ. തമിഴിലെ മിന്നും താരങ്ങളായിരുന്ന വിജയ്കുമാറിന്റെയും മഞ്ജുളയുടെയും മൂന്ന് മക്കളിൽ മൂത്തമകളായ താരം ഇളയദളപതി വിജയ്ക്കൊപ്പം നായികയായി സിനിമാഭിനയം തുടങ്ങിയിരുന്നു.

എന്നാൽ അച്ഛനെപ്പോലെയും അമ്മയെ പോലെയും സിനിമയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചില്ല. വർഷങ്ങളായി സിനിമയിൽ നിന്ന അകന്ന് ഒറ്റക്ക് തന്റെ പെൺമക്കളോടൊപ്പമാണ് നടി താമസിക്കുന്നത്.

Advertisements

സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്ന് വനിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് നടിയുടെ കുടുംബം ഒരിക്കൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ തമിഴിലെ ബിഗ്ബോസിന് ശേഷം വനിതയുടെ ജീവിതം വീണ്ടും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. മൂന്ന് വിവാഹങ്ങളാണ് താരം ചെയ്തത്,എന്നാൽ ഈ മൂന്നും വിവാഹമോചനത്തിൽ കലാശിച്ചു. ഇതിൽ ആദ്യത്തെ രണ്ട് ബന്ധങ്ങളിൽ നിന്ന് താരത്തിന് മൂന്ന് മക്കളുണ്ട്.

ALSO READ- പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ലോജിക്ക് ഉള്ള സിനിമയാണ് കിംഗ് ഓഫ് കൊത്ത; രണ്ടാം ഭാഗം ഉറപ്പായും വരും: ദുൽഖർ സൽമാൻ

താരം വീണ്ടും പിതാവും നടനുമായ വിജകുമാറിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ്. അച്ഛനാണ് തന്റെ ജീവിതം നശിപ്പിച്ചതെന്നാണ് വനിത പറയുന്നത്. താനിപ്പോൾ മാനസികമായി ഇപ്പോൾ വളരെ ശക്തയാണ്. തന്റെ മാറ്റത്തിന് കാരണം അച്ഛൻ വിജയകുമാറാണ്. അച്ഛൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖം കണ്ടെന്നും അച്ഛൻ അദ്ദേഹത്തിന്റെ മക്കളുടെ ഓരോരുത്തരുടെയും പേര് പറഞ്ഞു, കവിത, അനിത, അരുൺ, പ്രീത, ശ്രീദേവി എന്നിവരുടെയെല്ലാം പേര് പറഞ്ഞപ്പോൾ അതിനിടയിൽ തന്റെ പേര് മാത്രം ഇല്ലായിരുന്നുവെന്നും വനിത ചൂണ്ടിക്കാണിക്കുന്നു.

ആ വീഡിയോ താൻ കണ്ടത് ആരോ അയച്ചുതന്നപ്പോഴാണ്. പത്തോ പതിനഞ്ചോ തവണയെങ്കിലും അച്ഛൻ മക്കളെ കുറിച്ച് പറയുന്ന ഭാഗം താൻ കണ്ടു. എപ്പോൾ കണ്ടാലും തനിക്ക് ദേഷ്യം വരും. ആ ദേഷ്യത്തിൽ ഒരുപാട് കരഞ്ഞു. അച്ഛൻ പറഞ്ഞ കാര്യങ്ങൾ കൊണ്ടാണ് തന്റെ ജീവിതം ആകെ കുഴഞ്ഞു മറിഞ്ഞതെന്നും വനിച ആരോപിച്ചു.

ALSO READ- കാണുന്ന പോലെ പാവമല്ല, ഇടക്ക് ദേഷ്യമൊക്കെ വന്ന് പൊട്ടിത്തെറിക്കും, അദ്ദേഹം സിനിമയിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, നടന്‍ ഇന്ദ്രന്‍സിനെ കുറിച്ച് ഭാര്യ പറയുന്നു

താൻ പറയുന്നത് കേൾക്കുന്നില്ലെന്ന് തന്റെ കുട്ടികളിൽ ഒരാൾ പറഞ്ഞാൽ, താൻ ആ വാക്കുകൾ ഉപേക്ഷിക്കും. കാരണം അത് എന്ത് തന്നെ ആയാലും താൻ അവരെ അനുസരിക്കാത്തത് പോലെയാണ്. ജീവിതത്തിൽ തെറ്റായ ഉപദേശമാണ് അച്ഛൻ തനിക്ക് നൽകിയത്. അത് മനസിലാക്കിയത് മുതൽ അവരെ അനുസരിക്കാതെയായി. അച്ഛൻ പറഞ്ഞത് മാത്രം അനുസരിച്ചതിനാലാണ് തന്റെ ജീവിതം നശിച്ചതെന്നും താരം ആരോപിച്ചു.

തനിക്ക് ഇന്ന് ആത്മവിശ്വാസം മാത്രമാണ് ശക്തി. വിജയകുമാർ തന്റെ അച്ഛനല്ലെന്ന് അവർക്ക് പറയാൻ കഴിയില്ല. തന്റെ പേരിനൊപ്പം അച്ഛന്റെ പേരും പറയപ്പെടുന്നുണ്ടെങ്കിൽ അത് തന്നെയാണ് തന്റെ മധുരപ്രതികാരം. താൻ ആ പേര് മാറ്റില്ലെന്നും വനിത വിജയകുമാർ പറയുന്നു.

പ്രണയം വീട്ടിലറിഞ്ഞു, ആകെ പ്രശ്നമായി, ഞങ്ങൾ ചാടിക്കേറി വിവാഹം കഴിച്ചു, പക്ഷേ

Advertisement