ബെർത് ഡേയ്ക്ക് സർപ്രൈസ് കൊടുത്ത് ബഷീറിനെ ഞെട്ടിച്ച് ഭാര്യമാർ, ഇത്രയും സ്നേഹമുള്ള ഭാര്യമാരോയെന്ന് ബഷീർ ; ഒപ്പം ജീവിതത്തിലെ പുതിയ വിശേഷം ആരാധകരെ അറിയിച്ച് താരം

64

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതരായി മാറിയ താരകുടുംബമാണ് ബഷീർ ബഷിയുടേത്. കുടുംബത്തിലെല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും വിശേഷങ്ങൾ പങ്കുവെക്കുന്നത് യൂട്യൂബ്് ചാനലുകളിലൂടെയാണ്.

വീട്ടിലെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും വ്‌ളോഗായി ചെയ്യാറുണ്ട് കൂടാതെ തങ്ങൾ നടത്തുന്ന യാത്രകളെക്കുറിച്ചും ബിബി ഗാർഡനിലേയും വിശേഷങ്ങളും ചാനലുകളിലൂടെ പുറത്തുവരാറുണ്ട്. ബഷീറിന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചും ഇവരെത്തിയിരുന്നു. അതിന്റെ വിശേഷങ്ങളാണിപ്പോൾ വൈറൽ.

Advertisements

ALSO READ

ഇൻസ്റ്റാഗ്രാമിൽ താരങ്ങളായി സുരേഷ് ഗോപിയുടെ പെൺമക്കൾ ; സിനിമയിലേയ്ക്കുള്ള ഒരുക്കമാണോ? ചർച്ച ചെയ്ത് ആരാധകർ : വൈറലായി ചിത്രങ്ങൾ

കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പമായാണ് ബഷീർ പിറന്നാളാഘോഷിച്ചത്. ഞാനൊന്നും ആഗ്രഹിച്ചിട്ടില്ല, എന്റെ ബർത്ത് ഡേ പൊളിക്കണമെന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞാൽ നടക്കില്ല. ആഘോഷമൊന്നും വേണ്ടെന്നായിരുന്നു പറഞ്ഞത്. ഫാമിലിക്കൊപ്പമുള്ള ലഞ്ചും പുറത്തെ ഭക്ഷണവുമൊക്കെയുണ്ടായിരുന്നു. എന്റെ പിറന്നാളിന് ഞാൻ അലമ്പുണ്ടാക്കിയില്ലെങ്കിൽ പിന്നെയാരാണെന്നായിരുന്നു ബഷിയുടെ ചോദ്യം.

പിറന്നാൾ കേക്കും സമ്മാനങ്ങളുമൊക്കെയാണ് പ്രിയപ്പെട്ടവർ ബഷീറിനെ ഞെട്ടിച്ചത്. എനിക്കേറെ ഇഷ്ടപ്പെട്ട രീതിയിലായാണ് കേക്ക് ഒരുക്കിയത്. ഇത് കേക്ക് തന്നെയാണോയെന്നായിരുന്നു അവരൊക്കെ ചോദിച്ചത്. അതിഥികളും ബഷീറിന് സമ്മാനം നൽകുന്നുണ്ടായിരുന്നു. കേക്ക് മുറിച്ചതിന് ശേഷമായാണ് സമ്മാനങ്ങൾ നൽകിയത്. സമ്മാനം നൽകിയവരോടെല്ലാം ഇവർ നന്ദി പറഞ്ഞിരുന്നു. മഹേന്ദ്രയുടെ താർ കിട്ടുന്നത് വരെ ഇതിരിക്കട്ടെയെന്നായിരുന്നു സുഹാനയും മഷൂറയും പറഞ്ഞത്. ഇത്രയും സ്നേഹമുള്ള ഭാര്യമാരോയെന്നായിരുന്നു ബഷീർ ചോദിച്ചത്.

വാക്കുകൾക്ക് അതീതമായ സ്നേഹമുള്ള ഫാമിലി. എല്ലാവരും പൊളിച്ചടുക്കിയെന്നായിരുന്നു ആരാധകർ പറഞ്ഞത്. ബഷിക്കായി കേക്കൊരുക്കിയ ഐശ്വര്യയും വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരുന്നു. ഇത്രേം സിംപിളും ഹമ്പിളുമായിട്ടുള്ള ഫാമിലി കണ്ടിട്ടില്ല. നിങ്ങളെ പരിചയപ്പെടാനും കേക്ക് തരാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. എനിക്ക് എന്റെ കുടുംബം പോലെയായാണ് നിങ്ങളെ കണ്ടപ്പോൾ തോന്നിയതെന്നുമായിരുന്നു ഐശ്വര്യയുടെ കമന്റ്.

കണ്ണ് നിറയുന്നുണ്ടെങ്കിൽ ടിഷ്യ തരാമെന്ന് പറഞ്ഞായിരുന്നു സർപ്രൈസ് കൈമാറിയത്. അതിനുള്ളിൽ എന്ത് സാധനം വേണേലും ആവാം. ഇതാണ് ശരിക്കുള്ള സമ്മാനം. ഭാര്യമാരുടെ ചെറിയ സർപ്രൈസാണ് ഇത്. സുനുവായിരുന്നു ബഷീറിന് ഡയമണ്ട് റിംഗ് ഇട്ട് കൊടുത്തത്. ഒറിജിനൽ ഡയമണ്ട് തന്നെയാണ്, പറ്റിക്കുന്നതൊന്നുമല്ലെന്നും ഇരുവരും പറഞ്ഞിരുന്നു. കലക്കൻ ഡയമണ്ട് റിംഗാണ് എനിക്ക് കിട്ടിയത്. എല്ലാം അടിപൊളിയായിരുന്നു. രണ്ടാൾക്കും ഗിഫ്റ്റ് കരുതണമെന്നുണ്ടായിരുന്നു. ഓർഡർ ചെയ്തത് വൈകുമെന്ന് അറിഞ്ഞതോടെയാണ് റിംഗ് നൽകിയത്. ഇനി ഒരു ബ്രേസ് ലെറ്റും കൂടി വരാനുണ്ട്.

ALSO READ

ഡിവോഴ്‌സിന് ശേഷവും വളരെ സ്‌നേഹത്തോടെ ഒരുമിച്ച് ഔട്ടിങ്, കിരൺ റാവുവിനെ ചേർത്ത് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആമിർ ഖാൻ : ചിത്രങ്ങൾ വൈറൽ

പിറന്നാൾ ആഘോഷത്തിനിടെ ഉപ്പയേയും ഉമ്മയേയും കുറിച്ച് ബഷീർ പറയുന്നുണ്ട്. അവര് ഒരു ഫാമിലി എങ്ങിനെ കൊണ്ടു പോകമമെന്ന് കാണിച്ച് തന്നത് കൊണ്ടാമ് നിങ്ങളെ ഞാൻ ഇത്ര നന്നായി നോക്കുന്നത് എന്നും അതിന് അവരോട് നന്ദി പറയുന്നു എന്നും പറയുന്നുണ്ട്. മരിച്ച് പോയ ഉപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി പ്രാർത്ഥിയ്ക്കണം എന്നും പറയുന്നുണ്ട്.

പുതിയൊരു വീട് ഞങ്ങൾ വാങ്ങിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഞങ്ങളെല്ലാം അങ്ങോട്ടേക്ക് മാറും. ഇന്റീരിയറൊക്കെ കഴിഞ്ഞ് അങ്ങോട്ടേക്ക് മാറാനുള്ള പ്ലാനിലാണ്. മുൻപ് വീട് എങ്ങനെയായിരുന്നുവെന്നതിന്റെ ഫോട്ടോ എടുത്ത് വെച്ചിട്ടുണ്ട്. വീടിന്റെ വീഡിയോകളെല്ലാം ചാനലിലൂടെ പുറത്തുവിടും.

ഈയൊരു സന്തോഷ വാർത്തയും എന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിടുന്നുണ്ട്. നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ട് അത് എന്നും വേണമെന്നുമായിരുന്നു എല്ലാവരും പറഞ്ഞത്. മഷൂന്റെയും സോനുവിന്റേയും കുടുംബാംഗങ്ങളും ഉണ്ടാവാണ്ടേതായിരുന്നു. അവർ തിരക്കിലായിപ്പോയി അതാണ് എത്താൻ കഴിയാതെ പോയത് എന്ന് ബഷീർ പറയുന്നുണ്ട്.

 

 

Advertisement