ബ്ലെസ്ലിയുടെ പ്രവൃത്തികൾ മുറിവേൽപ്പിച്ചു; ബിഗ് ബോസിൽ പിആർ വർക്കുകളുടെ സഹായത്തോടെ ബ്ലെസി നൂറ് ദിവസം തികച്ചത് വിഷമം, അവന്റെ മുഖം മൂടി അഴിഞ്ഞ് വീണെന്നും പൊട്ടിക്കരഞ്ഞ് ലക്ഷ്മി പ്രിയ

227

ബിഗ് ബോസ് മലയാളം സീസൺ നാലാം ഭാഗം അവസാനിച്ചപ്പോൾ വിന്നറാകാൻ സാധിച്ചില്ലെങ്കിലും നൂറാം ദിനം വരെ സർവൈവ് ചെയ്ത് ലക്ഷ്മിപ്രിയ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ലക്ഷ്മിപ്രിയ തുടക്കത്തിൽ തന്നെ പുറത്താകുമെന്ന് കരുതിയവരായിരുന്നു ഭൂരിഭാഗം പേരും. എന്നാൽ ഫൈനൽ വരെ എത്തി തല ഉയർത്തി തന്നെയാണ് ലക്ഷ്മി മടങ്ങിയത്. വിമർശനങ്ങളും ഷോയ്ക്ക് ഉള്ളിൽ അനേകം ശത്രുക്കളും ഉണ്ടായിരുന്നിട്ടും ലക്ഷ്മിപ്രിയ നിലപാടിൽ വെള്ളം ചേർക്കാതെ നൂറാം ദിനം വരെ പിടിച്ചുനിന്നു.

ഇപ്പോഴിതാ മത്സരം കഴിഞ്ഞെത്തിയ ലക്ഷ്മി പ്രിയ റോബിനേയും ദിൽഷയേയും ഉൾപ്പടെയുള്ളവരെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. ആദ്യ ദിവസം മുതൽ നൂറാം ദിവസം വരെ ഏറ്റവും ശക്തയായി നിന്ന് പ്രതികരിച്ചിരുന്നു താരം. റിയാസും വിനയിയും വീട്ടിലേക്ക് വരുന്നതിന് മുമ്പ് തന്നെ വോയിസ് ഞങ്ങൾ കേട്ടിരുന്നു. ഈസി ടാർഗെറ്റാണ് ഞാനെന്ന് പറഞ്ഞപ്പോൾ വിഷമം തോന്നിയെന്നാണ് ലക്ഷ്മി പറയുന്നത്.

Advertisements

പക്ഷെ ഒരു മനുഷ്യനേയും എന്ത് വിജയത്തിന് വേണ്ടിയാണെങ്കിലും ഇത്രമാത്രം ഹരാസ് ചെയ്യരുത്. കളിയാക്കലും തമാശയുമെല്ലാം വേണം. ഞാൻ തന്നെയാണ് റിയാസിന് മേക്കപ്പ് ചെയ്ത് കൊടുത്തത് പോലും. ട്രോളും കളിയാക്കലും ആസ്വദിക്കുന്ന വ്യക്തി കൂടിയാണ് ഞാൻ-താരം പറയുന്നു.

LALSO READ- അവളെനിക്ക് ടൈം പാസ് മാത്രമാണ്; നടി രേഖയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് സൂപ്പർ താരം ജിതേന്ദ്ര പറഞ്ഞതിങ്ങനെ

‘പക്ഷെ ഹൗസിൽ പലപ്പോഴും തമാശകൾ അതിരുവിട്ട് പേഴ്‌സണൽ ഹരാസ്‌മെന്റായി മാറിയിരുന്നു. വാ തുറക്കാനോ നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയായിരുന്നു. അതൊക്കെ അതിജീവിച്ച് വന്നതാണ് എന്റെ ഏറ്റവും വലിയ സ്ട്രഗിൾസ്.’

‘പരസ്പര ബഹുമാനം നമ്മൾ എപ്പോഴും കാത്ത് സൂക്ഷിക്കണം. പ്രണയമെന്ന വികാരം പെട്ടന്നായിരിക്കും നമുക്ക് വരുന്നത്. പക്ഷെ അത് നിലനിർത്തി കൊണ്ടുപോകുന്നുണ്ടോ എന്നതാണ് പ്രധാനം.’

‘റോബിന്റേയും ദിൽഷയുടേയും ചേച്ചിയാണ് ഞാൻ. രണ്ടുപേരെയും ഞാൻ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. അവരെയാണ് ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത്. ദിലുവിനേക്കാൾ ഒരുപടി മുകളിൽ ഇഷ്ടം റോബിനോട് തന്നെയാണ്.’

‘ദിൽഷ മനസിലാക്കിയതിനേക്കാൾ ഞാൻ റോബിനെ മനസിലാക്കിയിട്ടുണ്ട്. എന്നെപ്പോലുള്ള മണ്ടത്തികൾ ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാം ഗെയിംപ്ലാനുമായി വന്നവർ തന്നെയായിരുന്നു. ദിൽഷയോടുള്ള പ്രണയം റോബിൻ ആദ്യം പറഞ്ഞത് എന്നോടാണ് അന്ന് ഞാൻ പറഞ്ഞത് പുറത്ത് ഇറങ്ങുമ്പോഴും പ്രണയം നിലനിൽക്കുന്നുണ്ടോയെന്ന് നോക്കാനാണ്.’

ALSO READ-‘എന്നെ ഗർഭിണി ആയിരിക്കുമ്പോൾ അമ്മ അബോ ർഷൻ ചെയ്ത് കളയാൻ ശ്രമിച്ചു’; ജീവിതകഥ പറഞ്ഞ് നടിയും കൊമേഡിയനുമായ ഭാരതി സിംഗ്

‘കുലസ്ത്രീ എന്ന വിളി അഭിമാനവും സന്തോഷവുമാണ്. കുലസ്ത്രീ എന്ന വിളി വലിയ നേട്ടമാണ്. ഷോ സ്‌ക്രിപ്റ്റഡല്ല. ബിഗ് ബോസിന്റെ കമന്റല്ലാതെ മറ്റൊന്നും നമുക്ക് കിട്ടുന്നില്ല.’

‘ബ്ലെസ്ലിക്കെതിരെ റോബിൻ ഉന്നയിച്ച ആരോപണങ്ങൾ ബ്ലെസ്ലിയോട് ഒരു ചേച്ചിയെന്ന നിലയിൽ മനസിലാകുന്ന ഭാഷയിൽ ആരോപണങ്ങൾ എന്ന രീതിയിൽ അല്ലാതെ പലപ്പോഴും പറഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാൻ. അനിയനോട് ചേച്ചി പറയുന്നത് പോലെ.’

‘ബ്ലെസ്ലിയിൽ വന്നിട്ടുള്ള വീഴ്ചകളെ കുറിച്ച് ഉറക്കെയും ഞാൻ സംസാരിച്ചിട്ടുണ്ട് മാത്രമല്ല അവനോട് തന്നെ രഹസ്യമായി പറഞ്ഞിട്ടുമുണ്ട്. അവൻ കാണിച്ചത് നല്ല പേഴ്‌സണാലിറ്റിയാണ് എന്നതിൽ എനിക്ക് വിശ്വാസമില്ല.’

‘നമ്മളാരും മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് പറഞ്ഞല്ല ബിഗ് ബോസ് ഹൗസിലേക്ക് പോയത്. നമ്മൾക്കുള്ളിലെ നമ്മളെ കാണിച്ച് കൊടുക്കുകയായിരുന്നു ഞാനടക്കമുള്ളവരുടെ ഉദ്ദേശം. ബ്ലെസ്ലി പക്ഷെ ജനങ്ങൾക്ക് തന്നെ അനുകരിക്കണമെന്ന രീതിയിൽ ഒരുപാട് പ്രോമിസ് കൊടുത്തിട്ട് നിന്നയാളാണ്.’

‘തന്നെ കണ്ട് പഠിക്കണമെന്ന് ജനങ്ങളോട് പറഞ്ഞിട്ടുള്ള വ്യക്തിയുടെ മുഖം മൂചടി ഊർന്ന് വീഴുന്നതാണ് നമ്മൾ അടുത്തിടെ കണ്ടത്. എനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഞാൻ എന്തെങ്കിലും കാര്യത്തിൽ വിഷമിക്കുന്നുണ്ടെങ്കിൽ അത് ബ്ലെസ്ലിയുടെ പലപെരുമാറ്റങ്ങൾ കൊണ്ടുമാണ്. ഞാൻ ഇപ്പോഴും വിഷമിക്കുന്നുണ്ട്. എന്റെ കുഞ്ഞനിയനെപ്പോലെയാണ് കരുതിയിരുന്നത്. ഇപ്പോഴും അവന്റെ പ്രവൃത്തികൾ എന്നെ മുറിവേൽപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.’

‘ബിഗ് ബോസ് പോലൊരു മഹനീയമായ ഷോയിൽ ബ്ലെസ്ലിയെപ്പോലൊരു ആൾ കേവലം പിആർ വർക്കുകളുടെ സഹായത്തോടെ നൂറ് ദിവസം നിലനിന്നുവെന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കിയ ഒന്നാണ്.’ സീസൺ ഫൈവ് ആകുമ്പോൾ ഇത്തരത്തിലുള്ള മത്സരാർഥികളെ തെരഞ്ഞെടുക്കാതെ അണിയറപ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണം. പിആർ വർക്കിലൂടെ കിട്ടുന്ന വോട്ടിങ് അല്ലാതെ പ്രേക്ഷകരുടെ അഭിപ്രായം കൂടി പരിഗണിച്ച് വിജയിയെ കണ്ടെത്താൻ സംഘാടകർ ശ്രമിക്കണം.’

ALSO READ- ‘മലയാളികളുടെ സാക്ഷരത എത്രത്തോളമെന്ന് മനസിലായി, റോബിന്റെ പ്രഹസനം ആവശ്യമില്ലാത്തത്, പട്ടി ഷോ’; ഡെയ്‌സിയും മണികണ്ഠനും വിമർശനവുമായി രംഗത്ത്

‘എല്ലാവരും നമ്മുടെ സുഹൃത്തുക്കളാണെന്ന് കരുതിയാണ് നാം ഇടപെടുന്നത്. ആദ്യത്തെ ഒരാഴ്ചകൊണ്ട് ഹൗസിൽ നമുക്ക് സുഹൃത്തുക്കളുണ്ടാകില്ലെന്ന് മനസിലായി.’

‘ബന്ധങ്ങൾ കുറഞ്ഞാൽ നമുക്ക് അത്രത്തോളം മനസമാധാനം ഉണ്ടാകും. റോബിനും ദിൽഷയുമായി കോണ്ടാക്ട് ഉണ്ടാകും.’ലക്ഷ്മി പ്രിയ പറയുന്നു.

Advertisement