‘എന്നെ ഗർഭിണി ആയിരിക്കുമ്പോൾ അമ്മ അബോ ർഷൻ ചെയ്ത് കളയാൻ ശ്രമിച്ചു’; ജീവിതകഥ പറഞ്ഞ് നടിയും കൊമേഡിയനുമായ ഭാരതി സിംഗ്

153

ഹിന്ദി സിനിമാ-കോമഡി രംഗത്തെ പ്രശസ്ത താരമാണ് ഭാരതി സിംഗ്. സ്റ്റേജ് ഷോകളിലൂടെയും സ്റ്റാൻഡ്അപ് കോമഡികളിലൂടെയും ഭാരതി സിംഗ് പ്രശസ്തയാണ്. ഭാരതി സിംഗ് ജൂലൈ മൂന്നിന് അവരുടെ ജന്മദിനം ആഘോഷിച്ചിരുന്നു. നിരവധി റിയാലിറ്റി ഷോ കളിൽ സജീവമായി പങ്കെടുക്കാറുള്ള താരത്തിന് സോഷ്യൽമീഡിയയിലടക്കം വലിയ പിന്തുണയുണ്ട്. ജന്മദിനാഘോഷത്തെ സംബന്ധിച്ച് നിരവധി പോസ്റ്റുകളാണ് താരത്തിനെ ആശംസിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്നത്.

ഭാരതിയെ ഗർഭിണിയായിരിക്കുമ്പോൾ അത് അബോർഷൻ ചെയ്ത് കളയാൻ തന്റെ അമ്മ തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരതി തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. അന്ന് അമ്മ അങ്ങനൊരു തീരുമാനം എടുക്കാനുണ്ടായ കാരണം സാമ്പത്തികമായ പ്രശ്‌നങ്ങളായിരുന്നെന്നും ഇപ്പോൾ അമ്മയും മകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ് പോവുന്നത് എന്നതിനെ പറ്റിയും ഭാരതി പറഞ്ഞിരുന്നു.

Advertisements

‘എന്നെ അമ്മ ഗർഭിണിയായ സമയത്ത് ഞങ്ങളുടെ വീട്ടിൽ വലിയ സാമ്പത്തിക പ്രശ്നം ഉണ്ടായി. അതു കാരണം ഗർഭച്ഛിദ്രം നടത്താൻ അമ്മ ആഗ്രഹിച്ചു. പക്ഷേ അവൾക്കത് ചെയ്യാൻ സാധിച്ചില്ല. ഇന്ന് അമ്മ എന്നെ കുറിച്ചോർത്ത് അഭിമാനിക്കുന്നുണ്ട്’- ഭാരതി സിംഗ് പറയുന്നു.

ALSO READ- ‘മലയാളികളുടെ സാക്ഷരത എത്രത്തോളമെന്ന് മനസിലായി, റോബിന്റെ പ്രഹസനം ആവശ്യമില്ലാത്തത്, പട്ടി ഷോ’; ഡെയ്‌സിയും മണികണ്ഠനും വിമർശനവുമായി രംഗത്ത്

ഒരിക്കൽ ഞാനൊരു പരിപാടി അവതരിപ്പിക്കാൻ പോവുന്നതിന് തൊട്ട് മുൻപ് അമ്മയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതറിഞ്ഞതോടെ ഞാനത് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. എന്നാൽ അമ്മയാണ് എനിക്ക് പ്രചോദനം നൽകിയത്. എന്നോട് പോയിട്ട് ഏറ്റവും മനോഹരമായി ചെയ്തിട്ട് വരൂ എന്ന് മാത്രമാണ് അമ്മ പറഞ്ഞത്.

1984 ജൂലൈ മൂന്നിനാണ് ഭാരതി സിംഗിന്റെ ജനനം. ഒരു സഹോദരനും സഹോദരിക്കും ശേഷം ആ കുടുംബത്തിലെ ഇളയമകളായിട്ടാണ് ഭാരതി ജനിച്ചത്. റിയാലിറ്റി ഷോയിലൂടെ സ്റ്റാൻഡ് അപ് കോമഡി ചെയ്ത് ഭാരതി ടെലിവിഷനിലാണ് ആദ്യകാലത്ത് പ്രത്യക്ഷപ്പെട്ടത്.

ALSO READ- ‘ഒറ്റയ്ക്ക് നിന്ന് കളിക്കാനാണ് പോയത്, അവിടെ നിന്നതും അങ്ങനെ തന്നെ, തിരിച്ചെത്തുന്നതും ഒറ്റയ്ക്ക്; ഞാൻ വിന്നർ തന്നെയാണ്; ആളുകൾ സ്നേഹിക്കുന്നതിൽ സന്തോഷം: ധന്യ മേരി വർഗീസ്

പിന്നീട് പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളിലെയും ഒഴിവാക്കാനാകാത്ത സാന്നിധ്യമായി താരം മാറി.

2017 ലാണ് ഭാരതി വിവാഹിതയാവുന്നത്. ഭർത്താവ് ലിംബാച്ചിയയാണ്. ഇരുവരും സന്തുഷ്ടമായി ജീവിക്കുകയാണ് ഇപ്പോൾ. ഈ വർഷം ഏപ്രിലിൽ ഇരുവർക്കും ഒരു കുഞ്ഞും ജനിച്ചിരുന്നു.

Advertisement