‘ഒറ്റയ്ക്ക് നിന്ന് കളിക്കാനാണ് പോയത്, അവിടെ നിന്നതും അങ്ങനെ തന്നെ, തിരിച്ചെത്തുന്നതും ഒറ്റയ്ക്ക്; ഞാൻ വിന്നർ തന്നെയാണ്; ആളുകൾ സ്നേഹിക്കുന്നതിൽ സന്തോഷം: ധന്യ മേരി വർഗീസ്

66

ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തിയ ബിഗ് ബോസ് സീസൺ നാലിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ധന്യാ മേരി വർഗീസ്. ആദ്യമൊന്നും വീട്ടിൽ സജീവമല്ലായിരുന്ന താരം ഫൈനൽ ഫൈവിൽ ഇടം പിടിച്ചത് തന്നെ കളിയിലെ മികവ് കൊണ്ടാണ്. ബിഗ് ബോസിലേക്ക് താരം എത്തുമ്പോൾ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായിരുന്നെന്ന വാർത്തയും ഡാൻസറായ ജോണിന്റെ ഭാര്യയാണെന്ന വിവരവും മാത്രമെ പ്രേക്ഷകർക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് ധന്യ മേരി വർഗീസ് തന്റെ ജീവിതത്തിലുണ്ടായ നഷ്ടങ്ങളെ കുറിച്ചും തിരിച്ചടികളെ കുറിച്ചും തുറന്നു സംസാരിച്ചതോടെ പ്രേക്ഷകർക്കും താരം പ്രിയപ്പെട്ടവളായി.

പരിചിതരായ മത്സരാർത്ഥികൾക്കൊപ്പം തികച്ചും അപരിചിതരായവരേയും ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ഷോയാണ് ബിഗ് ബോസ്. വിജയിയെ പ്രഖ്യാപിക്കുന്നതോടെ അവസാനിക്കുന്ന സാധാരണ റിയാലിറ്റി ഷോ പോലെയല്ല ബിഗ് ബോസ്. താരങ്ങൾക്ക് ലഭിക്കുന്ന പ്രേക്ഷക ശ്രദ്ധ ഷോ അവസാനിച്ചാലും നിലയ്ക്കില്ല. ഓരോ മത്സരാർത്ഥിയേയും കൂടുതൽ അറിയുന്നതിനുള്ള അവസരമാണ് ബിഗ് ബോസ് ഒരുക്കിത്തരുന്നത്.

Advertisements

ധന്യ മേരി വർഗ്ഗീസ് എന്ന അഭിനേത്രിയിൽ നിന്നും ധന്യയുടെ ജീവിതത്തിലേയ്ക്ക് പ്രേക്ഷകരെ എത്തിച്ചത് ബിഗ് ബോസാണ്. സിനിമാതാരം എന്ന നിലയിൽ ഏറെ പ്രേക്ഷക സ്വീകാര്യതയിൽ നിൽക്കുമ്പോഴായിരുന്നു ധന്യയുടെയും ഭർത്താവ് ജോണിന്റേയും പേരിൽ ചില തട്ടിപ്പുകേസുകൾ വന്നത്. ഇതോടെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളെ അഭിമുഖീകരിച്ചാണ് ഇവിടെവരെ എത്തിയത്.

ALSO READ- ‘അടിച്ച് പിരിഞ്ഞിട്ടില്ല’, പുറത്തെത്തിയ ഉടനെ ട്രോഫി റോബിന് സമ്മാനിച്ച് ദിൽഷ, ഒരുമിച്ച് ആഘോഷം, ‘വിജയം ഞാൻ അർഹിക്കുന്നു’ണ്ടെന്നും താരം!

സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ടത് മാത്രമായിരുന്നു പ്രേക്ഷകർക്ക് അറിയാമായിരുന്നത്. എന്നാൽ ഇതിന്റെ മറ്റൊരു മുഖം വ്യക്തമായത് ധന്യയുടെ തുറന്ന് പറച്ചിലിലൂടെയാണ്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങൾ പുറയുകയാണ് ധന്യ. പുറത്ത് നടന്നത് എന്താണെന്ന് അറിയാതെയാണ് അവിടെ നിന്നത്. 100 ദിവസം നിൽക്കാൻ പറ്റിയത് തന്നെ വലിയ കാര്യമാണ്. കാരണം അവിടെ സർവൈവ് ചെയ്യുക എന്ന് പറയുന്നത് തന്നെ വലിയ കാര്യം.

നമ്മൾ വിചാരിക്കുന്നതുപോലെ നിൽക്കാൻ പറ്റില്ല അവിടെ. ഇത്രയും ദിവസം നിൽക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. എല്ലാവരും അവിടെ വിജയികളാണ്. കാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആർക്ക് വേണമെങ്കിലും വിജയിക്കാം എന്ന സ്ഥിതിയിലേയ്ക്ക് എത്തിയിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരേയും വിജയികളായാണ് കാണുന്നത്. പുറത്ത് നടക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് ഒരു ധാരണയുമില്ലായിരുന്നു. പുറത്ത് നടക്കുന്നതാണ് യഥാർത്ഥ ഗെയിം എന്ന് പോലും തോന്നിയിരുന്നു.

ഇത്രയേറെ ആളുകൾ സ്നേഹിക്കുന്നു എന്നറിയുമ്പോഴാണ് ഏറ്റവും സന്തോഷം. ആളുകൾ തന്നെ അംഗീകരിക്കുമോ എന്ന പേടിയോടെയാണ് ഇവിടേയ്ക്ക് വന്നതെന്ന് ധന്യ മുൻപ് പറഞ്ഞിരുന്നു. കേസിൽ വിവാദമായി തന്റെ പേര് വലിച്ചിട്ടതോടെ ആളുകൾക്ക് തന്നോടുള്ള സമീപനം തന്നെ മാറിയെന്നും ധന്യ പറഞ്ഞിരുന്നു.

ALSO READ- എത്രാമത്തെ കൺമണി; ഈ വയസ്സനെ തന്നെ വേണമായിരുന്നോ, എത്രയോ നല്ല ആളെ കിട്ടുമായിരുന്നു; അമൃതയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച ഗോപി സുന്ദറിന് നേരെയും സോഷ്യൽമീഡിയ

പുറത്ത് എന്തുതന്നെ നടന്നാലും അകത്ത് നമ്മളെല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. ടാസ്‌ക്കിനകത്ത് ചിലപ്പോൾ വഴക്കൊക്കെ ഉണ്ടാകുമെങ്കിലും അതിനപ്പുറത്തേയ്ക്ക് എല്ലാവരും തമ്മിൽ നല്ല ബന്ധമാണ് ഉള്ളത്. പിആർ വർക്കൊന്നും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ എനിക്ക് എന്റെ യഥാർത്ഥ സപ്പോർട്ടേഴ്സിനെ തിരിച്ചറിയാൻ സാധിച്ചെന്നുമാണ് ധന്യ പറയുന്നത്.

ഞാൻ പോയപോലെ തന്നെയാണ് തിരിച്ചെത്തിയതും. ഒറ്റയ്ക്ക് നിന്ന് കളിക്കാനാണ് പോയത്. ഞാൻ അവിടെ നിന്നത് അങ്ങനെ തന്നെയാണ്. ഒറ്റയ്ക്ക് പോയ ഞാൻ തിരിച്ചെത്തുന്നതും ഒറ്റയ്ക്കാണ്. തനിയെ നിന്നാണ് ഓരോ മത്സരവും കളിച്ചത്. എന്നാൽ നല്ല സൗഹൃദങ്ങളും ഉണ്ടായിട്ടുണ്ട്. ടോപ് ഫൈവിൽ എത്തിയപ്പോൾ തന്നെ ഞാൻ വിന്നറായി. ജയിച്ച് തന്നെയാണ് ഞാൻ തിരികെ എത്തുന്നത്.’- ധന്യ പറയുന്നു.

Advertisement