‘അടിച്ച് പിരിഞ്ഞിട്ടില്ല’, പുറത്തെത്തിയ ഉടനെ ട്രോഫി റോബിന് സമ്മാനിച്ച് ദിൽഷ, ഒരുമിച്ച് ആഘോഷം, ‘വിജയം ഞാൻ അർഹിക്കുന്നു’ണ്ടെന്നും താരം!

87

ഒടുവിൽ നൂറ് ദിവസം പൂർത്തിയാക്കി ബിഗ്ബോസ് സീസൺ ഫോർ അവസാനിച്ചിരിക്കുകയാണ്. ഡാൻസറായ ദിൽഷ പ്രസന്നനാണ് ഇത്തവണത്തെ വിജയി. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ബ്ലെസ്ലിയും റിയാസുമെത്തി. മലയാളം ബിഗ്ബോസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ജേതാവാണ് ദിൽഷ. താരത്തിന്റെ വിജയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. യഥാർഥ വിജയി രണ്ടാം സ്ഥാനത്തെത്തിയ ബ്ലെസ്ലി ആണെന്നും അതല്ല റിയാസ് സലിം ആണെന്നുമൊക്കെ ചർച്ച ഉയർന്നുകഴിഞ്ഞു.

മറ്റ് സീസണുകളിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ ബിഗ് ബോസ്. ന്യൂനോർമൽ സീസൺ എന്നാണ് ഷോയെ വിശേഷിപ്പിക്കുന്നത്. കാരണം റിയാസ് സലിം, അപർണ, ജാസ്മിൻ തുടങ്ങിയ മത്സരാർത്ഥികളെ ഉൾക്കൊള്ളിച്ചത് തന്നെയാണ് ബിഗ്ബോസിനെ വ്യത്യസ്തമാക്കുന്നത്.

Advertisements

മാർച്ച് 27ന് ഇരുപത് മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ തുടങ്ങിയത്. ഒടുവിൽ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് ഏറ്റവും അധികം വോട്ടുനേടി ദിൽഷയെ വിജയിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിൽ പ്രേക്ഷകരിൽ നിരവധി പേർക്ക് അതൃപ്തിയുണ്ട്. ഒരുപാട് ഫാൻസ് ഉണ്ടായിട്ടും പുറത്താക്കപ്പെട്ട മത്സരാർഥി റോബിൻ രാധാകൃഷ്ണൻ തന്റെ ഫാൻസിനെ ഉപയോഗിച്ച് വോട്ട് ചെയ്യിപ്പിച്ചാണ് ദിൽഷയെ വിജയിപ്പിച്ചതെന്നാണ് ഭൂരിപക്ഷം ബിഗ് ബോസ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

ALSO READ- എത്രാമത്തെ കൺമണി; ഈ വയസ്സനെ തന്നെ വേണമായിരുന്നോ, എത്രയോ നല്ല ആളെ കിട്ടുമായിരുന്നു; അമൃതയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച ഗോപി സുന്ദറിന് നേരെയും സോഷ്യൽമീഡിയ

മത്സരത്തിൽ എത്തിയതിന് പിന്നാലെ വലിയ ഫാൻ ബേസ് ചുരുങ്ങിയ ദിവസംകൊണ്ട് റോബിന് നേടിയെടുക്കാൻ സാധിച്ചിരുന്നു. ശേഷം പുറത്തിറങ്ങിയ റോബിനോട് ദിൽഷ വിജയിക്കുമോയെന്ന് ചോദിച്ചപ്പോൾ ദിൽഷ ജയിച്ച് കാണാൻ ആഗ്രഹമുണ്ടെന്നാണ് റോബിൻ പറഞ്ഞത്. ഇന്ന് ദിൽഷയുടെ മത്സരം കണ്ട് ഇഷ്ടപ്പെട്ടാൽ വോട്ട് ചെയ്യാമെന്നും റോബിൻ ഫാൻസിനോട് പറഞ്ഞിരുന്നു. പക്ഷെ ഹൗസിലേക്ക് രണ്ടാമത് ഫൈനലിന് മുമ്പ് മത്സരാർത്ഥികളെ കണ്ടു പുറത്തെത്തിയ ശേഷം തന്റെ എല്ലാ ആരാധകരോടും ദിൽഷക്ക് വോട്ട് ചെയ്യണമെന്നാണ് റോബിൻ പറഞ്ഞത്. അതുവരെ വോട്ടിങിൽ പിന്നിലായിരുന്ന ദിൽഷ റോബിൻ ഫാൻസ് പിന്തുണയ്ക്കാൻ തുടങ്ങിയതോടെ മുന്നിലേക്ക് എത്തി.

അതിന് മുമ്പ് വോട്ടിങിൽ മുന്നിലുണ്ടായിരുന്നത് ബ്ലെസ്ലിയായിരുന്നു. ദിൽഷ ഇപ്പോൾ നേടിയത് അർഹിക്കാത്ത വിജയമാണെന്ന കുറിപ്പുകളാണ് ദിൽഷയെ അഭിനന്ദിച്ചുള്ള കുറിപ്പുകളെക്കാൾ സോഷ്യൽമീഡിയയിൽ കൂടുതൽ. ഫൈനൽ കഴിഞ്ഞ ശേഷം സോഷ്യൽമീഡിയയിലും മറ്റുമായി നിറയുന്ന ഡീഗ്രേഡിങ് കാരണം ദിൽഷ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.റോബിൻ പുറത്ത് ചെയ്ത പ്രവൃത്തികൾ തിരിച്ചറിഞ്ഞതിനാലാണ് ദിൽഷയെ എവിടേയും കാണാത്തതെന്നും ചിലർ കമന്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇത്തരം എല്ലാ കമന്റുകൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ദിൽഷ.

ALSO READ- മോഹൻലാലിനെ നിയന്ത്രിക്കുന്നത് ഒരു ലോബി, അദ്ദേഹത്തിന്റെ കൈയിലല്ല കാര്യങ്ങൾ, ഫാൻസിൽ ഭൂരിഭാഗവും കള്ളന്മാർ; തുറന്നടിച്ച് സന്തോഷ് വർക്കി

ഒപ്പം റോബിനോടൊപ്പം ട്രോഫിയുമായി നിൽക്കുന്ന ചിത്രങ്ങളും ദിൽഷ പങ്കുവെച്ചു. ദിൽഷയ്ക്കും കുടുംബത്തിനുമൊപ്പം ആഹ്ലാദം പങ്കുവെച്ച ശേഷമാണ് റോബിനും മടങ്ങിയത്. ഇരുവരും ഒരുമിച്ച് നിന്ന് വിജയം ആഘോഷിക്കുന്ന ചിത്രങ്ങൾ ദിൽറോബ് ഫാൻസ് ആഘോഷമാക്കുകയാണ്. ‘എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. എന്റെ നൂറ് ദിവസത്തെ അധ്വാനമാണ് ഈ ട്രോഫി.’

‘കുറച്ച് വൈകിയാണ് നിങ്ങളോട് സന്തോഷം പങ്കുവെക്കാൻ ഞാൻ വന്നിരിക്കുന്നത്. ഫിനാലെ തിരക്കിലായിരുന്നു. കൂടാതെ ഫോണും നഷ്ടപ്പെട്ടു. ഒരുപാട് കമന്റ്‌സുകളും മറ്റും ഞാൻ കണ്ടു. എല്ലാം എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ഡീഗ്രേഡിങ് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇത്ര വലിയ ഷോയാകുമ്പോൾ ഇതെല്ലാം സാ?ധാരണമാണ്. ഞാൻ അതെല്ലാം അതിന്റേതായ രീതിയിൽ മാത്രമെ എടുത്തിട്ടുള്ളൂ. പലരും പറയുന്നത് കേട്ടു ഞാൻ ഈ വിജയം അർഹിക്കുന്നില്ലെന്ന്. പക്ഷെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് ഈ വിജയം ഞാൻ അർഹിക്കുന്നതാണെന്ന്. ഞാൻ നൂറ് ദിവസവും എന്റെ നൂറ് ശതമാനവും കൊടുത്താണ് കളിച്ചത്.’

‘എല്ലാവരുടെ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകാൻ ഉടൻ വരും. പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു’ എന്നാണ് വിജയിയായ ശേഷം ആദ്യമായി സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ദിൽഷ പറഞ്ഞു.

Advertisement