Home Entertainment

മോഹൻലാലിനെ നിയന്ത്രിക്കുന്നത് ഒരു ലോബി, അദ്ദേഹത്തിന്റെ കൈയിലല്ല കാര്യങ്ങൾ, ഫാൻസിൽ ഭൂരിഭാഗവും കള്ളന്മാർ; തുറന്നടിച്ച് സന്തോഷ് വർക്കി

720

അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ വൈറലായ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ കടുത്ത ആരാധകനാണ് സന്തോഷ് വർക്കി. മോഹൻലാൽ നായകനായ ആറാട്ട് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തോടെ സോഷ്യൽ മീഡിയയിലും ട്രോൾ പേജുകളിലും വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി.

മോഹൻലാൽ ആറാടുകയാണ് എന്ന സന്തോഷ് വർക്കിയുടെ വാചകം ജനങ്ങൾ ഏറ്റെടുത്തിരുന്നു. സന്തോഷിന്റെ പല വെളിപ്പെടുത്താളുകളും വാക്കുകളൂം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സന്തോഷ് തന്റെ ഫേസ്ബുക് പേജ് വഴിയാണ് പല അഭിപ്രായങ്ങളും വെളിപ്പെടുത്തലുകളും പങ്കുവെച്ചുകൊണ്ടിയിരിക്കുന്നത്.

Advertisements

അത് മാത്രമല്ല ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുള്ള സന്തോഷാ പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു കൊണ്ടു രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ മോഹൻലാൽ ആരാധകർക്ക് എതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സന്തോഷ്.

Also Read: ഷമ്മി തിലകൻ വെറും തള്ളാണ്, ആരുടേയും പിന്തുണയില്ല, ഫേസ്ബുക്ക് പോസ്റ്റിടും അതിനെ ചിലർ പിന്തുണയ്ക്കും അത്ര മാത്രം: ശാന്തിവിള ദിനേശ് പറയുന്നു

മോഹൻലാൽ ഫാൻസിൽ ഭൂരിഭാഗം ആളുകൾ കള്ളന്മാരാണെന്നും വളരെ ആത്മാർത്ഥമായി നിൽക്കുന്ന കുറച്ച് പേരിൽ ഒരാളാണ് താനെന്നും സന്തോഷ് വർക്കി പറഞ്ഞു. മോഹൻലാലിന്റെ പേരിൽ കുറേ പേർ പണം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മോഹൻലാലിനെ നിയന്തന്ത്രിക്കുന്നത് ഒരു ലോബിയാണെന്നും സന്തോഷ് വർക്കി ആരോപിച്ചു.

അദ്ദേഹത്തിന്റെ കൈയിൽ അല്ല കാര്യങ്ങൾ. ആന്റണി പെരുമ്പാവൂരും മറ്റുള്ളവരുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇന്ന് പല വലിയ സംവിധായകർക്കും അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിക്കുന്നില്ല.
പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ല. മോഹൻലാലിനെ കാണാൻ വീട്ടിൽ പോയപ്പോൾ പലരും ഒതുക്കുകയാണ് ചെയ്തതാണ്.

അത് അദ്ദേഹം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ ചുറ്റുമുള്ള ആളുകളാണ് പ്രശ്‌നക്കാരെന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു. ഇപ്പോൾ എല്ലാം മാസ് സിനിമകളാണ് അദ്ദേഹം ചെയ്യുന്നത്. പണ്ട് എത്രയോ നല്ല സിനിമകൾ ചെയ്ത ആളാണ്. അദ്ദേഹം നല്ല നടനാണ്. ഇടക്കൊക്കെ ഒരു മാസ്സ് ചെയ്യാം.

മാസ്സ് മാത്രമായാൽ എങ്ങനെ ശരിയാകും. ഇപ്പോൾ രജനികാന്ത് സ്‌റ്റൈലിലേക്ക് പോവുകയാണ്’എന്നും സന്തോഷ് വർക്കി ചൂണ്ടിക്കാട്ടി. ഓൺലൈൻ മീഡിയകളോട് ആയിരുന്നു സന്തോഷ് വർക്കി ഇങ്ങനെ പ്രതികരിച്ചത്.

Also Read: ഇന്റിമേറ്റ് സീൻ ചെയ്തതിന് അമ്മ ചെയ്തത് ഇങ്ങനെ, കാതൽദേശത്തിലെയും കല്യാണ സൗഗന്ധികത്തിലെയും നായിക വേഷങ്ങൾ നഷ്ടമായി, രശ്മി സോമൻ

അതേ സമയം നടി നിത്യ മേനോനെ തനിക്ക് ഇഷ്ടമാണെന്നും നടിയുടെ വീട്ടിൽ വരെ പോയി കല്യാണം ആലോചിച്ചിട്ട് ഉണ്ടെന്നും സന്തോഷ് നേരത്തേ പറഞ്ഞിരുന്നു. കടുത്ത ലാലേട്ടൻ ആരാധകനായ സന്തോഷ് വർക്കി പണ്ട് മുതൽ തന്നെ ലാലേട്ടൻ സിനിമകൾ തിയറ്ററുകൾ ആദ്യം തന്നെ കാണുകയും ലാലേട്ടനെ ആരാധിക്കുകയും ചെയ്യുന്ന ഒരു നല്ല ആരാധകൻ ആണ്. ലാലേട്ടന്റെ ആറാട്ടു എന്ന സിനിമ ഇറങ്ങിയപ്പോൾ ആണ് സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ താരം ആയി മാറുന്നത്.

Advertisement