ഷമ്മി തിലകൻ വെറും തള്ളാണ്, ആരുടേയും പിന്തുണയില്ല, ഫേസ്ബുക്ക് പോസ്റ്റിടും അതിനെ ചിലർ പിന്തുണയ്ക്കും അത്ര മാത്രം: ശാന്തിവിള ദിനേശ് പറയുന്നു

137

മലയാള സിനയിലെ താരങ്ങളുടെ സംഘടനയായ അമ്മയും നടൻ ഷമ്മി തിലകനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോൾ സിനിമാ രംഗത്തെ പ്രധാന ചർച്ചാവിഷയം. താരരാജാവ് മോഹൻലാൽ, ഇടവേള ബാബു, ഗണേശ്കുമാർ തുടങ്ങിയവരും ആയെല്ലാം ഷമ്മി തിലകൻ കൊമ്പു കോർത്തിരിക്കുകയാണ്.

ഇക്കാര്യത്തിൽ ഇപ്പോൾ തന്റെ അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമാക്കാരെ കുറിച്ച് ജനങ്ങൾക്കിടയിൽ ദിവസവും ഇമേജ് മോശമായി വരികയാണെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. സിനിമാ സംഘടനകളിൽ വെട്ടിപ്പ് ആദ്യമായിട്ടല്ല നടക്കുന്നത്.

Advertisements

മാക്ട ഉണ്ടാക്കിയ സമയത്ത് അതിൽ നിന്ന് ലക്ഷങ്ങൾ വെള്ളമടിക്കാനായി എടുത്തവരാണ് അതിലെ അംഗങ്ങളെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഒടുവിൽ കണക്ക് ചോദിക്കുമ്പോൾ അതൊന്നുമില്ല. മലയാള സിനിമയിൽ വൻ പ്രതിഫലം പറ്റുന്നവരാണ് ഈ പണമൊക്കെ വാങ്ങിയിരിക്കുന്നത്. ഒടുവിൽ സംഘടനയ്ക്ക് ഈ പണം എഴുതി തള്ളേണ്ടി വന്നു.

തന്റെ നിർദേശപ്രകാരമാണ് ആ പണം അവർ എഴുതി തള്ളിയത്. നാണമില്ലാത്തവരായത് കൊണ്ട് ആ പണം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ശാന്തിവിള പറഞ്ഞു. സിനിമാക്കാർ ഓസിന് കിട്ടിയാൽ ആസിഡും കുടിക്കുന്നവരാണ്. മാക്ട ട്രേഡ് യൂണിയൻ ഉണ്ടാക്കണമെന്ന് പറഞ്ഞ് തുടങ്ങിയതാണ്. കിട്ടാനുള്ള പണമൊക്കെ വാങ്ങിച്ചെടുക്കുന്നതിന് ആയിരുന്നു ഇത്.

Also Read: കാമുകി പവിത്രയ്ക്ക് ഒപ്പം നടൻ നരേഷിനെ ഹോട്ടൽ മുറിയിൽ നിന്ന് കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, ചെരുപ്പൂരി അടിയും കൂകി വിളിയും, നാണക്കേട്, വീഡിയോ വൈറൽ

എന്നാൽ ഭസ്മാസുരന് വരം കൊടുത്ത പോലെയായി പോയി ഇത്. അന്ന് സംഘടനയുടെ തലപ്പത്ത് ഇരുന്നയാൾ പുള്ളിക്ക് ഇഷ്ടമില്ലാത്തവരെ ഒക്കെ വെട്ടിനിരത്തി. ലക്ഷക്കണക്കിന് രൂപയാണ് പലരിൽ നിന്നും അംഗത്വത്തിനായി വാങ്ങിയത്. 25 ലക്ഷം രൂപയെങ്കിലും ഈ തലപ്പത്തിരുന്നയാളുടെ ശിങ്കിടികൾ കൊണ്ടുപോയി.

സംഘടന പൊളിഞ്ഞതോടെ ഇത് കൊടുത്തവർക്കാണ് നഷ്ടമുണ്ടായത്. അത് തിരിച്ച് കൊടുക്കേണ്ട എന്നത് വാങ്ങിയവർക്ക് കിട്ടിയ അനുഗ്രഹമായിരുന്നു. മാക്ടയുടെ കൊള്ളരുതായ്മയിൽ നിന്നാണ് ഫെഫ്ക വരുന്നത്. അതിലൊരാൾ 27 ലക്ഷം രൂപയാണ് അടിച്ചുമാറ്റിയത്. അതിന് യാതൊരു നടപടിയുമില്ല. ഇത്തരക്കാർ ഏതെങ്കിലുമൊരു ഗ്രൂപ്പിന്റെ ഭാഗമായിട്ടാണ് രക്ഷപ്പെടുന്നത്.

പലരും സ്വന്തക്കാർക്ക് എന്തെങ്കിലുമൊക്കെ കിട്ടാൻ വേണ്ടിയിട്ടാണ് ഈ പരിപാടികളൊക്കെ ചെയ്യുന്നത്. ഒരിക്കൽ ഇത്തരം നീക്കം സംവിധായകൻ സിബി മലയിലാണ് പൊളിച്ചത്. അന്ന് രോഷത്തോടെ അദ്ദേഹം പ്രതികരിച്ചിരുന്നു. വളരെ മോശം കാര്യങ്ങളായിരുന്നു മറ്റുള്ളവർ ചെയ്തിരുന്നത്. അവരുടെ കള്ള ക്കളികൾ ഒക്കെ പൊളിഞ്ഞത് സിബി മലയിൽ രാജിവെക്കുമെന്ന് പറഞ്ഞത് കൊണ്ടാണെന്നും ശാന്തിവിള പറയുന്നു. താരസംഘടനയായ അമ്മ 5000 രൂപ അവശ കലാകാരന്മാർക്കായി നൽകുന്നുണ്ട്.

എന്നാൽ ഇത് അർഹിക്കാത്തവർക്ക് കിട്ടുന്നുണ്ടെന്നാണ് ഷമ്മി തിലകനാണ് പറഞ്ഞത്. സിനിമയുടെ ഏതെങ്കിലുമൊരു മേഖലയിൽ പ്രവർത്തിച്ചവർക്ക് 60 വയസ്സ് കഴിഞ്ഞാൽ പെൻഷനുണ്ട്. അത് വാങ്ങണോ വേണ്ടയോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. സർക്കാരിന്റെ നയം മോഹൻലാലിനും മമ്മൂട്ടിക്കും ജൂനിയർ താരങ്ങൾക്കും ഒരേ നയമാണ്. കാരണം തരംതിരിച്ച് ആർക്കും പെൻഷൻ നൽകാനാവില്ല.

Also Read: ഇന്റിമേറ്റ് സീൻ ചെയ്തതിന് അമ്മ ചെയ്തത് ഇങ്ങനെ, കാതൽദേശത്തിലെയും കല്യാണ സൗഗന്ധികത്തിലെയും നായിക വേഷങ്ങൾ നഷ്ടമായി, രശ്മി സോമൻ

ഷമ്മിക്ക് എതിർപ്പുണ്ടെങ്കിൽ അമ്മയിൽ മത്സരിക്കണമായിരുന്നു. അവിടെ നാമനിർദേശ പത്രിക ഒപ്പില്ലാതെ സമർപ്പിച്ചത് അത് തള്ളാൻ വേണ്ടിയാണ്. എന്നിട്ട് ഇപ്പോൾ തള്ളരുതെന്നും ശാന്തിവിള പറഞ്ഞു. വിജയ് ബാബുവും മണിയൻപ്പിള്ള രാജുവും ജയിച്ചത് എങ്ങനെയാണ്. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചാണ് ഇവരെല്ലാം ജയിച്ചത്.

ഷമ്മിക്ക് യാതൊരു ജനപിന്തുണയുമില്ല. അതുകൊണ്ട് മത്സരിച്ചിരുന്നെങ്കിൽ തോറ്റുപോകുമായിരുന്നു. ഷമ്മി ഫേസ്ബുക്ക് പോസ്റ്റിടും, അതിനെ പിന്തുണയ്ക്കുന്നവർ മാത്രമാണ് ഉള്ളത്. അല്ലാതെ പിന്തുണയൊന്നുമില്ല. തിലകൻ എന്ന വലിയ വ്യക്തിയുടെ മകനായത് കൊണ്ട് മാത്രമാണ് ഷമ്മിയെ ആളുകൾ ഇഷ്ടപ്പെടുന്നത്. അല്ലാതെ ഷമ്മിയുടെ ക്യാരക്ടർ കൊണ്ടല്ല.

നക്കാപിച്ച കാശ് കൊടുത്താൽ കൈയ്യടിക്കുന്നവരാണോ അമ്മയിൽ ഉള്ളത്. അങ്ങനെ പറയാൻ ഷമ്മിക്ക് ഒരു യോഗ്യതയുമില്ല. തിലകൻ ചേട്ടൻ 5000 രൂപ വാങ്ങിയിരുന്നു. അതെന്താണ് ഷമ്മി പറയാത്തതെന്നും ശാന്തിവിള ചോദിച്ചു. 5000 രൂപ വലിയ ആളുകൾ വാങ്ങുന്നുണ്ടെങ്കിൽ അവർ നാണംകെട്ടവരാണ്. അതിന് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നതെന്തിനാണ്. എത്രയോ പേർക്ക് ആ പണം കൊണ്ട് ആശ്വാസമുണ്ട്. നക്കാപിച്ച കൊടുത്താൽ കൈയ്യടിക്കുന്നവരാണ് അമ്മയിൽ ഉള്ളവരെന്ന് ഇനി ഷമ്മി പറയരുത്.

പുറത്തായാൽ പ്രശ്നമാണ് ഷമ്മി. നിങ്ങൾ അതിൽ തന്നെ ഉറച്ച് നിൽക്കൂ. സംഘടനയ്ക്കുള്ളിൽ നിന്ന് ഫൈറ്റ് ചെയ്യൂ. പുറത്തുപോയാൽ പ്രതികരിക്കാൻ പറ്റില്ല. തിലകൻ ചേട്ടനെ ഗണേഷ് കുമാർ ഗു ണ്ട ക ളെ വെച്ച് തല്ലാൻ നോക്കിയെന്ന് പറഞ്ഞു. ഒരിക്കലും മലയാള സിനിമയിലെ ഒരു സംഘടനയും തിലകൻ ചേട്ടനെ അങ്ങനെ ചെയ്യില്ല. കാരണം അത്രയ്ക്ക് ബഹുമാനമാണെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

Also Read: എന്റെ ഭാര്യ തടിച്ചിയാണ്, അത് ഞാൻ സഹിച്ചോളാം; സ്വന്തം ശരീരം തുണിയുരിഞ്ഞ് കണ്ണാടിയിൽ നോക്കിയിട്ട് വേണം ഇനി കമന്റ് ചെയ്യാൻ;വിമർശകരോട് സുജിത്തും ശ്വേതയും

Advertisement